ബെർത്ത്ഡേ ഗിഫ്റ്റായി കിയ EV6; ഇനി ലാലേട്ടന്റെ യാത്രകൾ ഇലക്ട്രിക് പവറിൽ

കാറുകളോടുള്ള ഇഷ്ടത്തിന് നമ്മുടെ സ്വന്തം ലാലേട്ടൻ ഒട്ടു പിന്നിൽ അല്ല, തന്റെ ആദ്യ അംബാസഡർ മുതൽ അദ്ദേഹത്തിന്റെ ഗരേജിൽ നിരവധി ക്ലാസിക്, മോഡേൺ കാറുകളാണുള്ളത്. ഈ കാറുകളിൽ പലതിന്റേയും വിശേഷങ്ങൾ ഞങ്ങൾ മുമ്പ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ ലേഖനത്തിൽ സൂപ്പർ താരത്തിന്റെ ഗരേജിൽ എത്തിയിരിക്കുന്ന ഏറ്റവും പുതിയ അതിഥിയെക്കുറിച്ചാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.

അടുത്തിടെ, സൂപ്പർസ്റ്റാറിന്റെ ജന്മദിനത്തിലാണ് ഈ വാഹനം അദ്ദേഹത്തിന് ലഭിക്കുന്നത്. മോഹൻലാലിന്റെ സുഹൃത്തും ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്ടറുമായ അലക്‌സ് കെ ബാബുവാണ് അദ്ദേഹത്തിന് ഒരു പുതിയ കിയ EV6 ഇലക്ട്രിക് കാർ സമ്മാനമാനിച്ചത്. ലാലേട്ടൻ കാർ സ്വീകരിക്കുന്ന വീഡിയോയും ഇതിനോടകം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബെർത്ത്ഡേ ഗിഫ്റ്റായി ലാലേട്ടന് കിയ EV6

ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ ഉപഭോക്താക്കൾക്കിടയിൽ പതുക്കെ ജനപ്രീതി നേടി വരികയാണ്, സെലിബ്രിറ്റികൾക്കിടയിലും ഈ ട്രെൻഡ് വ്യത്യസ്തമല്ല. രാജ്യത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇപ്പോൾ ഇലക്ട്രിക് കാറുകളാണ് ഉപയോഗിക്കുന്നത്. ഈ ഒരു നിരയിലേക്ക് എത്തുന്ന ഏറ്റവും പുതിയ വ്യക്തിയാണ് മോഹൻലാൽ. താരത്തിന്റെ ഗാരേജിലെ ആദ്യത്തെ ഇലക്ട്രിക് കാർ ആണിത്.

കഴിഞ്ഞ വർഷമാണ് കിയ, ഇന്ത്യയിലെ തങ്ങളുടെ വൺ ആന്റ് ഒൺലി ഇലക്ട്രിക് കാറായി പുതിയ EV6 അവതരിപ്പിച്ചത്. കംപ്ലീറ്റ്‌ലി ബിൽറ്റ് ഇൻ യൂണിറ്റായി (CBU) EV6 ഇറക്കുമതി ചെയ്യുന്ന കിയ, തുടക്കത്തിൽ ഏകദേശം 100 യൂണിറ്റുകളാണ് ഇന്ത്യയിൽ വിൽക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും, ലോഞ്ച് ചെയ്ത ദിവസം തന്നെ 355 -ലധികം ബുക്കിംഗുകളുമായി കിയയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്.

ബെർത്ത്ഡേ ഗിഫ്റ്റായി ലാലേട്ടന് കിയ EV6

ഡിസൈന്റെ കാര്യത്തിൽ കാറിന്റെ മൊത്തത്തിലുള്ള ഫ്രണ്ട് ഫാസിയയോട് ഇഴുകി ചേരുന്ന ഒരു സെറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം മുൻവശത്ത് EV6 -ന് വളരെ സ്ലീക്കായ എൽഇഡി DRL -കളും കിയ നൽകിയിട്ടുണ്ട്. വളരെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് വാഹനത്തിന് ലഭിക്കുന്നത്. അല്പം താഴയായി നൽകിയിരിക്കുന്ന എയർ ഇൻടേക്കും കാറിന്റെ മുൻഭാഗത്തെ ലുക്ക് വർധിപ്പിക്കുന്നു.

യാച്ച് ബ്ലൂ, അറോറ ബ്ലാക്ക് പേൾ, റൺവേ റെഡ്, സ്നോ വൈറ്റ് പേൾ, മൂൺസ്കേപ്പ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ EV6 -നെ കിയ വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ലുക്കിൽ അറോറ ബ്ലാക്ക് ഷേഡിലാണ് മോഹൻലാലിന് ലഭിച്ച EV6 ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ, കിയ EV6 -ന്റെ ഇന്റീരിയറും പ്രീമിയം ആയി കാണപ്പെടുന്നു.

ബെർത്ത്ഡേ ഗിഫ്റ്റായി ലാലേട്ടന് കിയ EV6

ബ്ലാക്ക് സ്വീഡ് സീറ്റുകളും വീഗൻ ലെതർ ബോൾസ്റ്ററുകളുമുള്ള ഓൾ-ബ്ലാക്ക് കളർ സ്കീമാണ് EV6 -ൽ അവതരിപ്പിക്കുന്നത്. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഒരു ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു വീഗൻ ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഒരു ആന്റി-ഗ്ലെയർ റിയർവ്യൂ മിറർ, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, സ്പോർട്ടി അലോയി പെഡലുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, വ്യത്യസ്ത ഡ്രൈവ് മോഡുകൾ എന്നിവയുമായി വരുന്നു.

അതോടൊപ്പം മെമ്മറി ഫംഗ്‌ഷനോടുകൂടിയ 10 -വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, റീജനറേറ്റീവ് ബ്രേക്കിംഗിനുള്ള പാഡിൽ ഷിഫ്റ്ററുകൾ, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഓട്ടോ ഹോൾഡ് ഫംഗ്‌ഷനുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അഡാപ്റ്റീവ് ഡ്രൈവിംഗ് ബീമോടുകൂടിയ LED ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ 12.3 ഇഞ്ച് കർവ്ഡ് സ്‌ക്രീനുകൾ, ഷിഫ്റ്റ് ബൈ വയർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ മുതലായ ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുന്നു.

WLTP സൈക്കിളിൽ സിംഗിൾ ചാർജിൽ പരമാവധി 528 കിലോമീറ്റർ റേഞ്ച് നൽകുന്ന 77.4 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കോടുകൂടിയാണ് കിയ പുതിയ EV6 വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു, ഇത് വെറും 4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് കൈവരിക്കാൻ സഹായിക്കുന്നു.

350 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് കിയ EV6 -ന്റെ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 18 മിനിറ്റ് സമയം എടുക്കും. ഇതേ അളവ് 50 kW ചാർജർ ഉപയോഗിച്ചാൽ ഏകദേശം 73 മിനിറ്റ് എടുക്കും. RWD സിംഗിൾ മോട്ടോർ യൂണിറ്റ് 225 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

വെറും 3.5 സെക്കൻഡിനുള്ളിൽ EV6 -ന് പുജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്ന് കിയ അവകാശപ്പെടുന്നു. കിയ EV6 -ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 60.95 ലക്ഷം രൂപയാണ്. മോഹൻലാലിനെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണിയും കിയ EV6 സ്വന്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, May 22, 2023, 12:42 [IST]
English summary
Mohanlal gets new kia ev6 electric model as birthday gift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X