മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

സംവിധായകന്‍, നടന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് ധ്യാന്‍ എത്തുന്നത്.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് താരം. ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത് സിനിമയുമായി ബന്ധപ്പെട്ടല്ലെന്ന് മാത്രം. തന്റെ വാഹന ശ്രേണിയിലേക്ക് പുതിയൊരു മോഡല്‍ കൂടി എത്തിച്ചിരിക്കുകയാണ് ധ്യാന്‍.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

ബിഎംഡബ്ല്യുവിന് കീഴിലുള്ള ചെറു ആഡംബര വാഹന വിഭാഗമായ മിനിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ കൂപ്പര്‍ S ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പായ EVM ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

വിപണിയില്‍ ഏകദേശം 38 ലക്ഷം രൂപയോളമാണ് ഇതിന്റെ എക്‌സ്‌ഷോറും വില. ബ്രീട്ടീഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ ഏറ്റവും മികച്ച മോഡലാണ് കൂപ്പര്‍ S. പ്രീമിയം ഫീച്ചറുകള്‍ക്കൊപ്പം മികച്ച കരുത്തും വാഗ്ദാനം ചെയ്യുന്ന എഞ്ചിനും വാഹനത്തിന്റെ സവിശേഷതയാണ്.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 192 bhp കരുത്തും 280 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് ഗിയര്‍ബോക്സാണ് വാഹനത്തിന് ലഭിക്കുന്നത്.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

ഏകദേശം 6.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഹെക്സഗോണല്‍ റേഡിയേറ്റര്‍ ഗ്രില്‍, ഇന്റഗ്രേറ്റഡ് ഫോഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സൈഡ് സ്‌കട്ടിലുകളിലേക്ക് സംയോജിപ്പിച്ച എല്‍ഇഡി സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വാഹനത്തിന്റെ മുന്നിലെ സവിശേഷതകള്‍.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

കാറിന്റെ പിന്‍ഭാഗത്ത് ബ്രിട്ടീഷ് പതാക പ്രചോദനം ഉള്‍ക്കൊണ്ട യൂണിയന്‍ ജാക്ക് ഗ്രാഫിക്‌സ് ടെയില്‍ലാമ്പുകളില്‍ കാണാം. റിയര്‍ ഫോഗ് ലൈറ്റ് ഇപ്പോള്‍ മധ്യഭാഗത്തുള്ള ഇരട്ട എക്സ്ഹോസ്റ്റിന് തൊട്ടുതാഴെയായി സ്ഥാപിച്ചിരിക്കുന്നു.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

ഗ്രില്ലിന് ചുറ്റുമുള്ള പിയാനോ ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഹുഡ് സ്‌കൂപ്പ് ഓള്‍റൗണ്ട് ബോഡി ക്ലാഡിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും മറ്റ് സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

ഉപഭോക്താക്കള്‍ക്കായി മൂന്ന് വ്യത്യസ്ത അലോയ് വീല്‍ ഡിസൈനുകളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ മോഡിലെ ഇന്റീരിയറുകളുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയും ലേ ഔട്ടും മുന്‍ മോഡലില്‍ നിന്ന് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

ക്യാബിന്‍ ഒരു റൗണ്ട് ആകൃതിയിലുള്ള തീം അവതരിപ്പിക്കുന്നത് തുടരുന്നു. 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആംബിയന്റ് ലൈറ്റിംഗ്,ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്ന് വേണം പറയാന്‍. ഫ്രണ്ട് ആന്‍ഡ് പാസഞ്ചര്‍ എയര്‍ബാഗ്, ബ്രേക്ക് അസിസ്റ്റ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), റണ്‍ഫ്‌ലാറ്റ് ഇന്‍ഡിക്കേറ്റര്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC), ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ (DTC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ എന്നിവ സുരക്ഷ സവിശേഷതകളാണ്.

മിനിയുടെ ആഢംബര ഹാച്ച്ബാക്ക് ധ്യാന്‍ ശ്രീനിവാസന്റെ ഗ്യാരേജിലും; കൂപ്പര്‍ S സ്വന്തമാക്കി യുവതാരം

ഇതിനോടകം തന്നെ പ്രഖുഖ താരങ്ങളായ ജോജു ജോര്‍ജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് മിനി കൂപ്പര്‍ വാഹനങ്ങള്‍ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ടോവിനോ എന്നിവര്‍ കൂപ്പറിന്റെ പ്രത്യേക പതിപ്പുകളായിരുന്നു സ്വന്തമാക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mollywood actor dhyan sreenivasan bought mini cooper s find here all details
Story first published: Thursday, August 5, 2021, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X