ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

ഈ കാലത്തിനടയില്‍ കരിയറില്‍ മികച്ച നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും, സൈജു കുറുപ്പിനെക്കുറിച്ച് ചോദിച്ചാല്‍ മലയാളികളുടെ മനസ്സില്‍ ആദ്യം എത്തുക അറയ്ക്കല്‍ അബു എന്ന കഥാപാത്രം തന്നെയാണ്. മലയാളികള്‍ അത്രയ്ക്ക് നേഞ്ചിലേറ്റിയ കഥാപാത്രം കൂടിയാണത്.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

ഇപ്പോഴിതാ പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സൈജു കുറുപ്പ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചതും. വാഹനം എടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ സൈജു കുറുപ്പ് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ അല്‍കസാര്‍ എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ വൈറ്റിലയിലെ ഷോറൂമില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയത്. കുടുംബത്തിനൊപ്പം എത്തി വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

വലിയ വരവേല്‍പ്പാണ് ഷോറൂം ജീവനക്കാരും സൈജു കുറുപ്പിന് സമ്മാനിച്ചത്. ആട് എന്ന സിനിമയിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തീതിയിലുള്ള സ്വീകരണമാണ് താരത്തിന് ലഭിച്ചത്. സിനിമയിലെ തന്നെ ഗാനത്തിനൊപ്പം ജീവനക്കാര്‍ നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

ഒരുപാട് സന്തോഷം ഈ വരവേല്‍പ്പിന് എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നതും. അല്‍കസാറിന്റെ വൈറ്റ് കളറിലുള്ള മോഡലാണ് സൈജു കുറുപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് വാഹനം നിര്‍മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഏഴ് സീറ്റര്‍ എസ്‌യുവിയാണ് അല്‍കസാര്‍. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 16.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിനായി 19.99 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

വിപണിയിലെ മറ്റെല്ലാ ഹ്യുണ്ടായി കാറുകളേയും പോലെ തന്നെ പുതിയ അല്‍കസാറും ഫീച്ചറുകളാല്‍ നിറഞ്ഞതാണ്. ഡിസൈന്‍ അനുസരിച്ച്, ഇത് ഒരു പുതിയ വലിയ ഗ്രില്ലിനൊപ്പം പ്രീമിയം ഫീല്‍ നല്‍കുന്നു. ഹെഡ്‌ലാമ്പുകളുടെ ആകൃതി ഹ്യുണ്ടായി ക്രെറ്റയ്ക്ക് സമാനമാണെങ്കിലും ഹെഡ്‌ലാമ്പുകളുടെ രൂപകല്‍പ്പന തികച്ചും വ്യത്യസ്തമാണ്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് അല്‍കസാറിന് ലഭിക്കുന്നത്.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

അല്‍കസാര്‍ എന്ന പേര് സ്പാനിഷ് കോട്ടകളെ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയതും നൂതനവുമായ ഫീച്ചറുകള്‍ ആഗ്രഹിക്കുന്ന ഇമേജ് അവബോധ ഉപഭോക്താക്കളെയാണ് അല്‍കസാര്‍ ലക്ഷ്യമിടുന്നത്. വിപണിയിലെ പുതിയ കാലത്തെ യുവ ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുകയാണ് പുതിയ മോഡലിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നും ഹ്യുണ്ടായി വ്യക്തമാക്കി കഴിഞ്ഞു.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

പ്രസ്റ്റീജ്, പ്രസ്റ്റീജ് (O), പ്ലാറ്റിനം, പ്ലാറ്റിനം (O), സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ (O) എന്നിങ്ങനെ ആറ് വകഭേദങ്ങള്‍ വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ എല്ലാ ട്രിം ലെവലുകളിലും ലഭ്യമാണെങ്കിലും, (O) വേരിയന്റുകള്‍ക്ക് മാത്രമേ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കൂ.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

സെഗ്മെന്റ്-ആദ്യ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ വാഹനത്തിലുണ്ട്. സ്റ്റാന്‍ഡേര്‍ഡ് എന്ന നിലയില്‍, ട്രിയോ ഹെഡ്‌ലാമ്പുകള്‍, ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, പൊസിഷനിംഗ് ലാമ്പുകള്‍ എന്നിവയ്ക്കായി ഹ്യുണ്ടായി എല്‍ഇഡി സജ്ജീകരണം വാഗ്ദാനം ചെയ്യും.

അല്‍കസാറിന് 7.0 ഇഞ്ച് ഡിജിറ്റല്‍ സൂപ്പര്‍വിഷന്‍ ക്ലസ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു, ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ ലഭിക്കും. പനോരമിക് സണ്‍റൂഫും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, സ്ലൈഡിംഗ് സണ്‍ വൈസര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഫുള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ റിയര്‍വ്യൂ മിററുകള്‍, വയര്‍ലെസ് ചാര്‍ജര്‍, സ്മാര്‍ട്ട് കീ, സുഷിരങ്ങളുള്ള തുകല്‍ പൊതിഞ്ഞ ഡി-കട്ട് സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും എന്നിവയും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

പുതിയ അല്‍കസാറിന്റെ എഞ്ചിന്‍ സവിശേഷതകളില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു. 159 bhp പവറും 192 Nm പരമാവധി ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍, 115 bhp പവറും 250 Nm പരമാവധി ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ U2 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഒരുപാടു സന്തോഷം ഈ വരവേല്‍പ്പിന്; Hundai Alcazar സ്വന്തമാക്കി സൈജു കുറുപ്പ്

ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഉള്‍പ്പെടുന്നു. കംഫര്‍ട്ട്, ഇക്കോ, സ്പോര്‍ട് എന്നിവയുടെ 3 ഡ്രൈവിംഗ് മോഡുകളും സ്നോ, സാന്‍ഡ്, മഡ് എന്നിവയുടെ 3 ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളും ഇതിന് ലഭിക്കുന്നു. സെഗ്മെന്റ് ഇന്ധനക്ഷമതയില്‍ പുതിയ അല്‍കസാര്‍ മികച്ച വാഗ്ദാനം നല്‍കുമെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Mollywood actor saiju kurup bought new hyundai alcazar
Story first published: Saturday, December 18, 2021, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X