Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

മലയാള സിനിമയിൽ നിലവിലെ മിന്നും താരമാണ് ടൊവിനോ തോമസ്. നിരവധി മലയാളം, തമിഴ് സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ അദ്ദേഹം ആരാധകർക്കിടയിൽ ജനപ്രിയനാണ്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

ജൂനിയർ ആർട്ടിസ്‌റ്റായി സിനിമയിൽ തന്റെ യാത്ര തുടങ്ങിയ ടൊവിനോ തോമസ് തന്റെ കഠിനാധ്വാനം കൊണ്ട് ഇപ്പോൾ സിനിമാ രംഗത്തെ മുൻനിര നടന്മാരിൽ ഒരാളാണ്. ടൊവിനോ പ്രധാന വേഷം ചെയ്ത സമീപകാല ചിത്രങ്ങളിലൊന്നാണ് മിന്നൽ മുരളി, ഇടിമിന്നലേറ്റ് മഹാശക്തികൾ നേടിയ ഒരു ഗ്രാമീണന്റെ കഥയാണ് 'മിന്നൽ മുരളി' വിവരിച്ചത്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

ചിത്രം വൻ വിജയമായിരുന്നു, ഇപ്പോഴും ഓൺലൈനിൽ ഇത് സ്ട്രീം ചെയ്യുന്നുണ്ട്. ഇൻഡസ്ട്രിയിലെ പല അഭിനേതാക്കളെയും പോലെ ടൊവിനോ തോമസിനും തന്റെ ഗാരേജിൽ കാറുകളുടെ മികച്ച ശേഖരമുണ്ട്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

ഹോണ്ട സിറ്റി

സിനിമയിൽ കാര്യമായ വേഷങ്ങൾ ലഭിച്ചതിന് ശേഷം ടൊവിനോ വാങ്ങുന്ന ആദ്യ കാറായിരുന്നു ഇത്. 2014 -ലാണ് അദ്ദേഹം നാലാം തലമുറ ഹോണ്ട സിറ്റി സെഡാൻ വാങ്ങിയത്. ഈ സെഡാൻ ഇപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്, ഇടയ്ക്കിടെ കാറിനൊപ്പം താരത്തെ കാണാറുണ്ട്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

മെറൂൺ ഷേഡിലുള്ള ഹോണ്ട സിറ്റിയാണ് ടൊവീനോ വാങ്ങിയത്, ഇത് പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലാണ്. ഹോണ്ട സിറ്റി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. രണ്ടും 1.5 ലിറ്റർ i-VTEC, i-DTEC എഞ്ചിനുകളുമായാണ് വരുന്നത്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

കേരളത്തിലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ടൊവിനോ തന്റെ ഹോണ്ട സിറ്റിയെ വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

ഔഡി Q7

2017 -ൽ ടൊവിനോ തന്റെ സ്വപ്ന കാറായ ഔഡി Q7 സ്വന്തമാക്കി. ഔഡി ഇന്ത്യ അടുത്തിടെയാണ് Q7 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ടൊവിനോ തോമസിന്റെ ഉടമസ്ഥതയിലുള്ള മോഡൽ പ്രീ ഫേസ്‌ലിഫ്റ്റ് മോഡലാണ്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

എസ്‌യുവിയിൽ വളരെ പ്രീമിയം തോന്നിക്കുന്ന ഒരു ബ്ലാക്ക് മോഡലാണ് നടന് സ്വന്തമായുള്ളത്. നിലവിലെ പതിപ്പിൽ നിന്ന് വ്യത്യസ്തമായി, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പ് ലഭ്യമാണ്. ഇതിൽ ഡീസൽ എഞ്ചിൻ പതിപ്പാണ് നടന്റെ ഉടമസ്ഥതയിലുള്ളത്. ടൊവിനോ തന്റെ Q7 -ൽ ഇടയ്ക്കിടെ സഞ്ചരിക്കുന്നത് കാണാറുണ്ട്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

ബിഎംഡബ്ല്യു 7 സീരീസ്

ടോവിനോയുടെ ഗാരേജിലെ ഏറ്റവും വിലകൂടിയ കാറായിരിക്കും ഇത്. പുതിയ ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാനാണ് താരം വാങ്ങിയത്. ബിഎംഡബ്ല്യു 730Ld M സ്‌പോർട്ട് പതിപ്പാണിത്. 2019 -ലാണ് താരം ആഢംബര കാർ വാങ്ങിയത്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

265 bhp പവറും 620 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് 7 സീരീസിന് കരുത്തേകുന്നത്. ഏകദേശം 1.35 കോടി രൂപയായിരുന്നു ഈ മോഡലിന്റെ എക്സ്-ഷോറൂം വില.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

മിനി കൂപ്പർ സൈഡ് വോക്ക് എഡിഷൻ

താരം തന്റെ ഗാരേജിൽ ചേർത്ത ഏറ്റവും പുതിയ കാറുകളിൽ ഒന്നാണിത്. മിനി കൂപ്പർ സൈഡ്‌ വോക്ക് എഡിഷൻ യഥാർത്ഥത്തിൽ ഒരു പ്രത്യേക കാറാണ്, കാരണം മിനി ഇതിൽ 15 യൂണിറ്റുകൾ മാത്രമേ ഇന്ത്യയിൽ വാഗ്ദാനം ചെയ്തിട്ടുള്ളൂ.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

ടൊവിനോ വാങ്ങിയ കൺവേർട്ടബിൾ ലക്ഷ്വറി ഹാച്ച്ബാക്ക് ഡീപ് ലഗൂണ മെറ്റാലിക് ഷേഡിലാണ്, അത് വളരെ മികച്ചതായി കാണപ്പെടുന്നു. 192 bhp കരുത്തും 280 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് കാറിന്റെ ഹൃദയം. 44.90 ലക്ഷം രൂപയായിരുന്നു മിനി കൂപ്പർ സൈഡ്‌ വോക്ക് എഡിഷന്റെ എക്സ്-ഷോറൂം വില.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

ബിഎംഡബ്ല്യു G 310 GS

ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാനൊപ്പം ബിഎംഡബ്ല്യുവിൽ നിന്ന് എൻട്രി ലെവൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ G 310 GS ഉം താരം വാങ്ങി. താരം മോട്ടോർ സൈക്കിളുമായി പോസ് ചെയ്യുന്ന നിരവധി ചിത്രങ്ങൾ ഓൺലൈനിൽ ഉണ്ട്.

Honda City മുതൽ Audi Q7 വരെ; മലയാളത്തിന്റെ മിന്നും താരം ടൊവിനോയുടെ കാർ കളക്ഷൻ

34 bhp പവറും 28 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 313 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎംഡബ്ല്യു G 310 GS -ന് കരുത്തേകുന്നത്. G 310 GS കൂടാതെ, ടൊവിനോയുടെ ഗാരേജിൽ ഒരു പഴയ റോയൽ എൻഫീൽഡ് ഉണ്ടെന്നും പറയപ്പെടുന്നു, അത് അദ്ദേഹം സിനിമാ മേഖലയിൽ തന്റെ യാത്ര തുടങ്ങുമ്പോൾ ഉപയോഗിച്ചിരുന്നതാണ്.

More from DriveSpark

Article Published On: Saturday, March 12, 2022, 17:38 [IST]
English summary
Mollywood actor tovino thomas garage and car collections
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X