മമ്മൂട്ടി, ഫഹദ്, ജോജു, ജയസൂര്യ... ഗോൾഫ് GTI വാങ്ങാൻ മോളിവുഡ് മൊത്തമുണ്ടെല്ലോ! 150-ല്‍ 50 എണ്ണവും കേരളത്തിലല്ലേ

ഇപ്പോള്‍ സോഷ്യല്‍ മീഡിയ മൊത്തം തരംഗം സൃഷ്ടിക്കുന്ന ഒരു കാര്‍ മോഡലാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പെര്‍ഫോമന്‍സ് ഹാച്ച്ബാക്കിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ഇന്ത്യക്കായി മാറ്റിവെച്ച 150 യൂണിറ്റുകളും വിറ്റുപോയിരുന്നു. അടുത്തിടെ കാറിന്റെ കസ്റ്റമര്‍ ഡെലിവറി ആരംഭിച്ചിരുന്നു. ജയ ടിവി സിഇഒ വിവേക് ജയരാമന്‍ ആണ് പുതിയ ഗോള്‍ഫ് GTI ആദ്യം ഏറ്റുവാങ്ങിയത്. കേരളത്തില്‍ പ്രത്യേകിച്ച് മോളിവുഡ് താരങ്ങള്‍ കാറിനായി 'അടികൂടുന്ന' കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കേരളത്തില്‍ ഒരു ഫോക്സ്വാഗണ്‍ ഡീലര്‍ഷിപ്പ് മാത്രം ഒരു ദിവസം 25 ഗോള്‍ഫ് GTI കാറുകള്‍ ഡെലിവറി ചെയ്തിട്ടുണ്ട്.

പ്രത്യേകിച്ച് മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി പ്രമുഖരാണ് ഈ കാര്‍ വാങ്ങാനായി വരിനിന്നത്. മോളിവുഡില്‍ നിന്ന് ഗോള്‍ഫ് GTI ആദ്യം സ്വന്തമാക്കിയ നടന്‍ ജയസൂര്യയാണ്. മൂണ്‍സ്റ്റോണ്‍ ഗ്രേ ബ്ലാക്ക് നിറത്തിലുള്ള ഗോള്‍ഫ് GTI ആണ് ജയസൂര്യ വാങ്ങിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പക്കല്‍ ഒരു പഴയ തലമുറ ഫോക്സ്വാഗണ്‍ ഗോള്‍ഫ് GTI ഉണ്ട്. അദ്ദേഹം പുതിയൊരെണ്ണം ബുക്ക് ചെയ്തതായാണ് വിവരം.

mollywood volkswagen golf gti owners

അതുപോലെ, പ്രമുഖ നടന്മാരായ ഫഹദ് ഫാസിലും ജോജു ജോര്‍ജും ഈ പുതിയ ഫോക്സ്വാഗണ്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മമ്മൂട്ടി, ഫഹദ്, ജോജു എന്നിവര്‍ കാര്‍ ഡെലിവറിയെടുക്കുന്ന ചിത്രങ്ങളോ വീഡിയോസോ പുറത്തുവന്നിട്ടില്ല. മമ്മൂട്ടിയും ജോജുവും കാര്‍ റിസര്‍വ് ചെയ്തതായി ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പ് ഞങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇവരെ കൂടാതെ നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ഗോള്‍ഫ് ജിടിഐ സ്വന്തമാക്കിയിട്ടുണ്ട്.

ചേച്ചിക്കും ഭര്‍ത്താവിനുമൊപ്പം ഗോള്‍ഫ് ജിടിഐക്കൊപ്പം മാധവ് പോസ് ചെയ്ത ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമല്ല മാധവിന്റെ ഇന്‍സ്റ്റഗ്രാമില്‍ ഗ്രേ കളറിലുള്ള ഗോള്‍ഫ് ജിടിഐയുടെ ഒരു വീഡിയോ നമുക്ക് കാണാനാകും. ഇതില്‍ നിന്ന് നടന്‍ കാര്‍ സ്വന്തമാക്കിയതായി നമുക്ക് ഉറപ്പിക്കാം. ഏതായാലും 28 സംസ്ഥാനങ്ങളുള്ള ഇന്ത്യക്കായി അനുവദിച്ച 150 യൂണിറ്റുകളില്‍ കേരളത്തിലെ ഒരു ഷോറൂമില്‍ നിന്ന് മാത്രം 25 യൂണിറ്റുകള്‍ വിതരണം ചെയ്തുവെന്നത് അതിശയകരമാണ്.

vw golf gti kerala delivery

കേരളത്തില്‍ നിന്ന് മാത്രം 50 ഗോള്‍ഫ് ബുക്ക് ചെയ്ത് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളുടെ കാറുകളോടുള്ള സ്‌നേഹത്തിന് ഇതിലും വലിയ ഉദാഹരണം മറ്റെന്ത് വേണം. ഗോള്‍ഫ് GTI എന്നത് ഫോക്‌സ്വാഗന്റെ ഒരു 4-ഡോര്‍ ഹോട്ട് ഹാച്ച്ബാക്ക് കാറാണ്. 52.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ ഉയര്‍ന്ന വിലയ്ക്ക് പ്രധാന കാരണം ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് GTI പ്രാദേശികമായല്ല നിര്‍മിക്കുന്നത് എന്നതിനാലാണ്.

പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ച കാര്‍ സിബിയു റൂട്ടില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് GTI-ക്ക് 4,289mm നീളവും 1,789mm വീതിയും 1,456mm ഉയരവുമുണ്ട്. വീല്‍ബേസ് അളവ് 2,627mm ആണ്. ടേണിംഗ് സര്‍ക്കിള്‍ 12 മീറ്ററും 134mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു. 225/40/R18 ലോ-പ്രൊഫൈല്‍ ടയറുകളില്‍ പൊതിഞ്ഞ 18 ഇഞ്ച് അലോയ് വീലുകളിലാണ് ഹോട്ട് ഹാച്ച് ഓടുന്നത്.

madhav suresh vw golf gti

ഫിക്‌സഡ് ഫ്രണ്ട് ഹെഡ്റെസ്റ്റുകളില്‍ ചുവപ്പ് നിറത്തില്‍ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്പോര്‍ട്സ് സീറ്റുകള്‍, മധ്യഭാഗത്തായി സിഗ്‌നേച്ചര്‍ ടാര്‍ട്ടന്‍ ഇന്‍സേര്‍ട്ടുകള്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, 30-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം കാറിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

ഗോള്‍ഫിലെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 265 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 മണിക്കൂര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

jayasurya golf gti

7 എയര്‍ബാഗുകള്‍, റിയര്‍-വ്യൂ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറുകള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍-ചേഞ്ച് അസിസ്റ്റ്, റിയര്‍ ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍ 2 ADAS എന്നിവ ഫോക്സ്വാഗണ്‍ ഗോള്‍ഫ് GTI ഹോട്ട് ഹാച്ച് സേഫ്റ്റിയുടെ കാര്യത്തിലും മികച്ച് നില്‍ക്കുന്നു. വരും ദിവസങ്ങളില്‍ നമ്മുടെ പ്രിയ താരങ്ങളുടെ ഗോള്‍ഫ് ഡെലിവറിയാകുന്ന മുറയ്ക്ക് ഞങ്ങള്‍ അത് നിങ്ങളിലേക്ക് എത്തിക്കാം.

More from DriveSpark

Article Published On: Tuesday, June 17, 2025, 20:38 [IST]
English summary
Mollywood actors became first owners of volkswagen golf gti mammootty jayasurya fahadh faasil
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X