പുതിയ കളിപ്പാട്ടം; ബ്ലാക്ക് & റെഡ് ഷേഡിൽ പുത്തൻ മിനി കൂപ്പർ JCW സ്വന്തമാക്കി പൃഥ്വിരാജ്

സിനിമയിലെ തന്റെ വേഷങ്ങളും ആഡംബര, സ്പോർട്സ് കാറുകൾക്കായുള്ള അഭിരുചിയും കൊണ്ട് വളരെ പ്രശസ്തനാണ് മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ. അദ്ദേഹത്തിന് ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും ഒരു വലിയ ശേഖരം തന്നെ ഉണ്ട്, അവയിൽ പലതും ഞങ്ങൾ ഈ വെബ്‌സൈറ്റിലൂടെ നിങ്ങളുടെ മുമ്പിൽ എത്തിച്ചിട്ടുമുണ്ട്.

ഇപ്പോൾ പൃഥ്വിരാജ് തന്റെ ശേഖരത്തിലേക്ക് മറ്റൊരു കാർ കൂടി ചേർത്തിരിക്കുകയാണ്. ഒരു മിനി കൂപ്പർ JCW ആണ് താരത്തിന്റെ ഗ്യാരേജിലെ പുത്തന അതിഥി. മിനി കൂപ്പർ JCW അല്ലെങ്കിൽ ജോൺ കൂപ്പർ വർക്സ് അടിസ്ഥാനപരമായി സാധാരണ മിനി കൂപ്പർ ഹാച്ച്ബാക്കിന്റെ ഉയർന്ന പെർഫോമെനസ് പതിപ്പാണ്.

മിനി കൂപ്പർ JCW -ന്റെ ഡെലിവറി സ്വീകരിക്കുന്ന നടന്റെ വീഡിയോ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. പെർഫോമൻസ് ഹാച്ച്ബാക്കിന്റെ ഡെലിവറി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് കൈപറ്റുന്നത് വീഡിയോയിൽ കാണാം.

മിനി കൂപ്പർ യഥാർത്ഥത്തിൽ ഇന്ത്യയിലെ പ്രമുഖർക്കിടയിൽ ഒരു സാധാരണ കാറാണ്. പൃഥ്വിരാജ് വാങ്ങിയ പതിപ്പ് സാധാരണ പതിപ്പിൽ നിന്ന് വ്യത്യസ്തമാണ്. ഇത് സാധാരണ മിനി കൂപ്പറിന്റെ കൂടുതൽ പെർഫോർമെൻസ് അടിസ്ഥാനമാക്കിയുള്ള പതിപ്പാണ്, കൂടാതെ ചില മെക്കാനിക്കലിനൊപ്പം അല്പം സൗന്ദര്യവർധക മാറ്റങ്ങളും മോഡലിന് ലഭിക്കുന്നു. മിനി കൂപ്പറിന്റെ JCW അല്ലെങ്കിൽ ജോൺ കൂപ്പർ വർക്സ് പതിപ്പ് 2019 -ലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മിനി കൂപ്പർ മോഡലുകൾക്കായിട്ടുള്ള യുകെയിലെ ഒരു പ്രമുഖ ട്യൂണിംഗ് ഹൗസാണ് JCW.

മിനി കൂപ്പർ JCW പതിപ്പിന് സാധാരണ മിനിയിൽ നിന്ന് വ്യത്യസ്തമാക്കാൻ ടെയിൽ ഗേറ്റിൽ JCW ബാഡ്ജിംഗ് ലഭിക്കുന്നു. സ്പോർട്ടി ലുക്ക് നൽകുന്നതിന് പലയിടങ്ങളിൽ കാറിന് റെഡ് ഹൈലൈറ്റുകൾ ലഭിക്കുന്നു.

പെർഫോമെൻസ് ഹാച്ച്ബാക്കും ഉപയോഗിക്കുന്നത് നിലവിൽ നോർമൽ മോഡലിൽ വരുന്ന അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്, എന്നാൽ ഈ യൂണിറ്റ് ഇപ്പോൾ നോർമൽ പതിപ്പിനേക്കാൾ കൂടുതൽ പവർ ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 234 bhp കരുത്തും 320 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

കാറിന്റെ മൊത്തത്തിലുള്ള ഡിസൈൻ സാധാരണ മിനി കൂപ്പർ S -ന് സമാനമാണ്, പക്ഷേ എഞ്ചിൻ സാധാരണ പതിപ്പിനെക്കാൾ കൂടുതൽ പവർ സൃഷ്ടിക്കുന്നതിനാൽ, കാറിന് ഇപ്പോൾ അഡാപ്റ്റീവ് സസ്പെൻഷനും മുൻ ബമ്പറിലെ എയർ വെന്റുകളാൽ കൂൾ ചെയ്യുന്ന വലിയ ഡിസ്ക് ബ്രേക്കുകളും ലഭിക്കുന്നു. വെറും 6.1 സെക്കൻഡുകൾക്കുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

എന്നാൽ സാധാരണ മിനിയുടെ അതേ ഇന്റീരിയർ ഡിസൈൻ തന്നെയാണ് മിനി കൂപ്പർ JCW -നും ലഭിക്കുന്നത്. ക്യാബിനുള്ളിലെ തീം സാധാരണ മിനി കൂപ്പറിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിനായി മാറ്റി സ്ഥാപിച്ചിരിക്കുന്നു. താരത്തിന്റെ മിനിയുടെ ക്യാബിൻ ബ്ലാക്ക് & റെഡ് തീമിൽ സ്പോർട്ടിയായി കാണപ്പെടുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കാറിന് 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ഹർമൻ ആൻഡ് കാർഡൺ സ്പീക്കർ സിസ്റ്റം, JCW കസ്റ്റം സ്പോർട്സ് സീറ്റുകൾ തുടങ്ങിയവ ലഭിക്കുന്നു.

മിനി കൂപ്പർ JCW ഒരുപക്ഷേ രാജ്യത്ത് ലഭ്യമായ ഏറ്റവും ചെലവേറിയ പെർഫോമൻസ് ഹാച്ച്ബാക്കാണ്. മിനി കൂപ്പർ JCW പതിപ്പിന് ഏകദേശം 45.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മുകളിൽ സൂചിപ്പിച്ചതുപോലെ, പൃഥ്വിരാജിന് വാഹനങ്ങളോട് വലിയ താല്പര്യമുണ്ട്, അതിനാൽ എസ്‌യുവികളുടെയും സ്‌പോർട്‌സ് കാറുകളുടെയും ഒരു ശേഖരവും താരത്തിനുണ്ട്.

കേരളത്തിൽ രജിസ്റ്റർ ചെയ്ത ലംബോർഗിനി ഹുറാകാൻ സ്പോർട്സ് കാറിന്റെ ആദ്യ ഉടമയായിരുന്നു അദ്ദേഹം. റേഞ്ച് റോവർ വോഗ്, പോർഷ കയീൻ തുടങ്ങിയ എസ്‌യുവികളും മറ്റ് ആഡംബര ബ്രാൻഡുകളിൽ നിന്നുള്ള കാറുകളും അദ്ദേഹത്തിനുണ്ട്. ഈ വർഷം ആദ്യം, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഒരു പുതിയ ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്‌സണൽ എഡിഷൻ സ്വന്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Mollywood film star prithviraj gifts himself a mini cooper jcw edition
Story first published: Wednesday, September 29, 2021, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X