പുത്തൻ മഞ്ഞക്കിളിയുമായി മഞ്ജു വാര്യർ; റേസിംഗ് യെല്ലോ നിറത്തിൽ Mini Cooper SE സ്വന്തമാക്കി താരം
മലയാളിയുടെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ചു വാര്യർ വീണ്ടും വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞിരിക്കുകയാണ്. തന്റെ പുത്തൻ റേസിംഗ് യെല്ലോ നിറത്തിലുള്ള മിനി കൂപ്പർ SE (ഇലക്ട്രിക്) -യോടൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

ഒരേയൊരു വേരിയന്റിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി രാജ്യത്ത് എത്തുന്ന മിനി കൂപ്പർ SE -യുടെ മിഡ്നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനാണ് താരം സ്വന്തമാക്കിയത്. വാഹനം ഡെലിവറി എടുത്തിന് ശേഷം കൊച്ചി ആസ്ഥാനമായിട്ടുള്ള Calgary Auto Detail Hub ആണ് ഈ കസ്റ്റം റേസിംഗ് യെല്ലോ പെയിന്റ് സ്കീമും സ്റ്റൈലിംഗും മഞ്ജുവിന്റെ മിനിക്ക് നൽകിയത്. പുത്തൻ പെയ്ന്റിനൊപ്പം സ്പോർട്ടി പിയാനോ ബ്ലാക്ക് സ്ട്രൈപ്പുകളും വാഹനത്തിന് ലഭിക്കുന്നു.

2022 ഫെബ്രുവരി അവസാനത്തോടെയാണ് ബ്രിട്ടീഷ് പ്രീമിയം കാർ നിര്‍മാതാക്കളായ മിനി പുതിയ ഓള്‍ ഇലക്ട്രിക് കൂപ്പര്‍ SE ഇന്ത്യയില്‍ പുറത്തിറക്കുന്നത്. 47.20 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് മോഡലിന്റെ എക്സ്-ഷോറൂം വില. നോർമൽ മോഡലുകളേക്കാൾ എട്ട് ലക്ഷം രൂപയോളം കൂടുതലാണ് ഈ ഇലക്ട്രിക് വേരിയന്റിന്റെ വില.

2021 അവസാനത്തോടെ ഇവിക്കായുള്ള ബുക്കിംഗുകൾ ബ്രാൻഡ് തുടങ്ങിയിരുന്നു. ബുക്കിംഗ് ആരംഭിച്ച് ഏറെകുറെ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ മിനി കൂപ്പർ SE -യുടെ ആദ്യബാച്ച് പൂർണ്ണമായി വിറ്റഴിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. CBU യൂണിറ്റായി എത്തിക്കുന്നതുകൊണ്ട് തന്നെ ആദ്യബാച്ചില്‍ വെറും 30 യൂണിറ്റുകളാണ് നിർമ്മാതാക്കൾ അനുവദിച്ചിരുന്നത്.

വാഹനത്തിനെക്കുറിച്ച് പറയുകയാണെങ്കിൽ നോർമൽ മോഡലിനെ അപേക്ഷിച്ച് ഇലക്ട്രിക് പതിപ്പില്‍ ചില മാറ്റങ്ങള്‍ മിനി വരുത്തിയിട്ടുണ്ട്. ഒരു ഫെയ്ക്ക് ഫ്രണ്ട് ഗ്രില്ലാണ് ഈ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയാം.

സ്റ്റൈലിംഗിന്റെ കാര്യത്തില്‍, കൂപ്പർ മോഡലുകളുടെ ഡിസൈനിലെ എല്ലാ പരമ്പരാഗത ഘടകങ്ങളും ഇതിൽ മാറ്റമില്ലാതെ തുടരുന്നു. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, യൂണിയന്‍ ജാക്ക് തീമിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ പോലെയുള്ള പരിചിതമായ സിലൗറ്റ് എന്നിങ്ങനെയെല്ലാം നിർമ്മാതാക്കൾ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. കൂപ്പര്‍ SE -യിലെ വളരെ പെട്ടെന്ന് നാം ശ്രദ്ധിക്കുന്ന യുണീക്ക് ഫീച്ചർ എന്നത് പ്ലഗ്-സോക്കറ്റ് ശൈലിയിലുള്ള 17 ഇഞ്ച് വീല്‍ ഡിസൈനാണ്.

ബാറ്ററി പാക്കിന് ആവശ്യമായ ക്ലിയറന്‍സ് അനുവദിക്കുന്നതിന് ഇന്റേണൽ കംബസ്റ്റൻ എഞ്ചിന്‍ മോഡലിനെ അപേക്ഷിച്ച് 15 mm കൂടുതൽ ക്ലിയറൻസും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂപ്പര്‍ SE ഇന്ത്യയില്‍ മൂണ്‍വാക്ക് ഗ്രേ, വൈറ്റ് സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക്ക്, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നീ നാല് കളറുകളില്‍ ലഭ്യമാണ്.

SE -യുടെ ഇന്റീരിയർ ഡാഷ്ബോര്‍ഡ് ഡിസൈന്‍ നോർമൽ സ്റ്റാന്‍ഡേര്‍ഡ് കൂപ്പര്‍ ഹാച്ചിന് സമാനമാണ്, എന്നാല്‍ ഒരു ഹൈലൈറ്റ് എന്നത് പുതുക്കിയ 5.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. കൂപ്പര്‍ SE -ലാണ് ഇത് ആദ്യമായി സജ്ജീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അകത്തളം, ബൂട്ട് സ്‌പേസ് എന്നിവയെ പുതിയ ഇലക്ട്രിക് പവര്‍ട്രെയിന്‍ സാരമായ തരത്തിൽ ബാധിച്ചിട്ടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് ഹാച്ചിന്റെ ഫീച്ചറുകളുടെ കാര്യത്തില്‍, കൂപ്പര്‍ SE -യ്ക്ക് ആപ്പിള്‍ കാര്‍പ്ലേ എനേബിൾഡ് 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം, ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, സ്പോര്‍ട്സ് സീറ്റുകള്‍, നാപ്പ ലെതര്‍ റാപ്പ്ഡ് സ്റ്റിയറിംഗ് വീല്‍, പനോരമിക് ഗ്ലാസ് റൂഫ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ലഭിക്കുന്നു.

ഇനി പവർട്രെയിനെക്കുറിച്ച് പറഞ്ഞാൽ 184 bhp പരമാവധി പവറും 270 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് കൂപ്പര്‍ SE-യുടെ ഹൃദയം. T ഷേപ്പില്‍ പാസഞ്ചര്‍ സീറ്റിന് താഴെയായി നൽകിയിരിക്കുന്ന 32.6 കിലോവാട്ട് ബാറ്ററി പായ്ക്കാണ് വാഹനത്തിന് ലഭിക്കുന്നത്. മിഡ്, സ്പോര്‍ട്ട്, ഗ്രീന്‍, ഗ്രീന്‍+ എന്നിങ്ങനെ കൂപ്പര്‍ SE -ക്ക് നാല് ഡ്രൈവ് മോഡുകളും ലഭിക്കുന്നു.

ഫുൾ ചാർജിൽ 270 കിലോമീറ്ററാണ് ഇവിക്ക് WLTP- സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച്. 36 മിനിറ്റിനുള്ളില്‍ കൂപ്പര്‍ SE 50 കിലോവാട്ട് ചാര്‍ജർ ഉപയോഗിച്ച് 0-80 ശതമാനം വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന 11 കിലോവാട്ട് വാള്‍ ബോക്സ് ഉപയോഗിച്ച് 150 മുതല്‍ 210 മിനിറ്റിനുള്ളിലാവും 0-80 ശതമാനം വരെ ചാര്‍ജ് കൈവരിക്കുന്നത്.


Click it and Unblock the Notifications








