അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

മലയാളത്തിന്റെ പ്രയ താരം പൃഥ്വിരാജും തികഞ്ഞ ഒരു വാഹന പ്രിയനാണ്. ഡ്രൈവിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന താരത്തിന്റെ ഗ്യാരേജിൽ ലംബോർഗിനിയും, റേഞ്ച് റോവറും ഉൾപ്പടെ നിരവധി വാഹനങ്ങളുണ്ട്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

അടുത്തിടെ മിനി കൂപ്പർ JCW എഡിഷൻ സ്വന്തമാക്കി താരം വാഹന ലോകത്ത് തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും തന്റെ മറ്റൊരു വാഹനത്തിലൂടെ ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് അദ്ദേഹം.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

ഒറ്റ നോട്ടത്തിൽ തന്നെ ആരുടേയും മനം കവരുന്ന പൃഥ്വിയുടെ 1995 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ എന്ന് ഓഫ്റോഡ് ബീസ്റ്റിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും കോളിളക്കം സൃഷ്ടിക്കുന്നത്. വാഹനത്തിന് താരം നൽകിയ കസ്റ്റം മേക്കോവറാണ് ഏവരേയും ആകർഷിച്ചിരിക്കുന്നത്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

എസ്‌യുവിക്ക് സമഗ്രമായ മാറ്റങ്ങളാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. അടിമുടി മാറ്റവുമായി എത്തുന്ന വാഹനത്തിന്റെ പല ഘടകങ്ങളും താരം ഇംപോർട്ട് ചെയ്തതാണ്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

എക്കാലത്തേയും മികവുറ്റ ഓഫ് റോഡ് മോഡലുകളിൽ ഒന്നായ ഡിഫൻഡറിന് അടുത്തിടെ ഒരു പുതുതലമുറ പതിപ്പ് നിർമ്മാതാക്കൾ പുറത്തിറക്കിയെങ്കിലും ഇന്നും വിന്റേജ് മോഡൽ ഡിഫന്ററിന് പ്രൗഢിക്കും ഗാംഭീര്യത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ല. ഇന്റർനെറ്റിൽ വൈറലാവുന്ന ഈ ചിത്രങ്ങൾ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

മുകളിൽ സൂചിപ്പിച്ചതു പോലെ അലോയി വീലുകൾ ഉൾപ്പടെ വാഹനത്തിൽ മാറ്റി സ്ഥാപിക്കേണ്ടുന്ന പല ഘടകങ്ങളും ഇംപോർട്ട് ചെയ്തവയാണ്. മേക്കോവറിന്റെ ഭാഗമായി സ്റ്റോക്ക് വൈറ്റ് നിറത്തിൽ വന്നിരുന്ന വാഹനത്തിന് ഇപ്പോൾ ഒരു നാർഡോ ഗ്രേ ഷേഡ് ലഭിക്കുന്നു. പെയിന്റ് സ്കീമിന് കൂടുതൽ തിളക്കമേകി കാൽഗറിയുടെ റിഫ്ലക്ടീവ് ക്ലിയർ കോട്ടിംഗും ഇതിൽ ചെയ്തിരിക്കുന്നു.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

ഓഫ് റോഡ് ബീസ്റ്റിന്റെ വൈൽഡ് ബ്യൂട്ടി നിലനിർത്തിക്കൊണ്ടാണ് പരിഷ്കരണങ്ങൾ ചെയ്തിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളുണ്ട്. വാഹനത്തിന്റെ ചാസി ഒഴിച്ച് മറ്റെല്ലാ ഭാഗങ്ങളിലും അല്പസ്വൽപ്പ മാറ്റങ്ങളുണ്ട്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

ഇംപോർട്ടഡ് കാൻ അലോയി വീലുകളാണ് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വാഹനത്തിന് ഇപ്പോൾ പുതിയ ഫൈബർ ബോണറ്റ്, ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ, ഗ്രില്ല്, ബമ്പർ എന്നിവ ലഭിക്കുന്നു. ഇത് ഡിഫൻഡറിന്റെ എക്സ്റ്റീരിയർ ലുക്ക്സിന്റെ മാറ്റ് കൂട്ടുന്നു.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

വാഹനത്തിന്റെ ഇന്റീരിയറുകളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എസ്‌യുവിയുടെ യാത്രാസുഖവും കംഫർട്ടും വർധിപ്പിക്കാനായി കസ്റ്റമൈസ് ചെയ്ത് സീറ്റുകളാണ് ഇവയിൽ പ്രധാനം. ഇപ്പോഴത്തെ പുതുതലമുറ വാഹനങ്ങളുടെ ഇന്റീരിയർ ഒരുക്കാൻ ഉപയോഗിക്കുന്ന നാപ്പ ലെതറിലാണ് സീറ്റിംഗും സെന്റർ കൺസോളും പുനർനിർമ്മിച്ചിരിക്കുന്നത്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

ഇതിനൊപ്പം പുത്തൻ കാർപ്പെറ്റും, റൂഫിംഗും ഒരുക്കിയിരിക്കുന്നു. പ്രീമിയം ലെതർ വർക്കുകൾ ചെയ്യുന്ന കൊച്ചി ആസ്ഥാനമായുള്ള ഓവിയോൺ എന്ന കമ്പനിയാണ് സീറ്റിംഗും സെന്റർ കൺസോളും മനോഹരമാക്കിയിരിക്കുന്നത്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

ഡിഫൻഡർ 110 -ന്റെ 1995 മോഡലാണ് പൃഥ്വിരാജിന്റെ വാഹനം. 4000 rpm -ൽ 113 bhp കരുത്തും 1800 rpm -ൽ 245 Nm torque ഉം പുറപ്പെടുവിക്കുന്ന 2.5 ലിറ്റർ TDi ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം. മണിക്കൂറിൽ 129 കിലോമീറ്ററാണ് പരമാവധി വേഗത.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

വാഹനത്തിന് 18.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഓഫ്റോഡറിൽ വരുന്നത്. ഫ്രണ്ടിലും ബാക്കിലും ഡിസ്ക് യൂണിറ്റുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

ഇത്തരത്തിൽ ഒരു വിന്റേജ് മോഡൽ ദുൽഖറിന്റെ ഗ്യാരേജിലുമുണ്ട്. ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലാണ് ഡിഫൻഡർ. ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ വികസിപ്പിച്ച ഡിഫൻഡർ 1983 -ലാണ് പുറത്തിറക്കിയത്. 1998 -ൽ ഈ മോഡലിന്റെ പ്രൊഡക്ഷൻ കമ്പനി നിർത്തലാക്കിയിരുന്നു.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

കസ്റ്റം ബിൾഡ് മാഗ്നെറ്റിക്ക് സൺ വൈസറുകൾ, ഫ്രണ്ട് & റിയർ വയർലെസ് ചാർജറുകൾ എന്നിവ ഈ പൗരാണിക മോഡലിന് ഒരു ആധുനിക സ്പർശം നൽകുന്നു. 6.5 വർഷമായി കാർ ഡീറ്റെയ്‌ലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കൊച്ചിയിലെ കാൽഗറി ഡീറ്റെയ്‌ലിംഗാണ് വാഹനം റീസ്റ്റോർ ചെയ്തത്.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

കേരളത്തിലെ ആദ്യം സെറാമിക്ക് കോട്ടിംഗ് സർവ്വീസ് ആരംഭിച്ചതും ഇവരായിരുന്നു. നിലവിൽ 'വിത്ത് ലൗ ഫ്രം കാൽഗറി' എന്നൊരു പുതിയ പ്രൊജക്ട് ആരംഭിച്ചിരിക്കുകയാണിവർ.

അത്യുഗ്രൻ മേക്കോവറിൽ യുവത്വം പ്രാപിച്ച് പൃഥ്വിയുടെ 1995 ലാൻഡ്റോവർ ഡിഫൻഡർ

ഈ പ്രൊജക്ടിലൂടെ വാഹന പ്രേമികളുടെ വികാരവും സ്നേഹവും മനസ്സിലാക്കി വിന്റേജ് കാറുകളുടെ റിസ്റ്റോറേഷനും മെയിന്റനൻസുമാണ് കമ്പനി ലക്ഷ്യമിടുന്നത്. സൂപ്പർ താരം പൃഥ്വിരാജിന്റെ ഡിഫൻഡർ ഈ പ്രൊജക്ടിലെ ആദ്യ വാഹനമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Mollywood star prithviraj 1995 model land rover defender makeover looks amazing
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X