സെലിബ്രിട്ടികൾക്കിടയിൽ ഇപ്പോൾ ഇവനാണ് താരം; സലാർ താരം പൃഥ്വിരാജും കൂടെ കൂട്ടി ഈ ലക്ഷ്വറി സെഡാനിനെ

മലയാള സിനിമയിലെ പല താരങ്ങളേയും പോലെ, പൃഥ്വിരാജും ഒരു തികഞ്ഞ കാർ പ്രേമിയാണ്, കൂടാതെ ആഡംബരവും ആകർഷകവുമായ കാറുകളുടെ മികച്ച ഒരു കളക്ഷൻ തന്നെ അദ്ദേഹത്തിനുണ്ട്. വാസ്തവത്തിൽ, ലംബോർഗിനി ഹുറാക്കാൻ സ്വന്തമാക്കിയ മോളിവുഡിലെ ആദ്യത്തെ നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. തന്റെ ഏറ്റവും പുതിയ ചിത്രമായ സലാറിന് ശേഷം ഇപ്പോൾ താരത്തെ മറ്റൊരു എക്സോട്ടിക് ബ്യൂട്ടിയോടൊപ്പം കണ്ടെത്തിയിരിക്കുകയാണ്.

V12 എഞ്ചിനുമായി വരുന്ന ബിഎംഡബ്ല്യു 7 -സീരീസ് ലക്ഷ്വറി സെഡാനാണ് പൃഥ്വിരാജിനൊപ്പം കണ്ടെത്തിയ പുതിയ താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അസ്ഹർ ആന്ദുക്ക എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചത്. ഈ ഫൂട്ടേജിൽ, ഒരു റസിഡൻഷ്യൽ ഏരിയയുടെ പോക്കറ്റ് റോഡിലൂടെ സഞ്ചരിച്ചു വരുന്ന ഒരു ബ്ലാക്ക് ബിഎംഡബ്ല്യു സെവൻ സീരീസ് കാണാനാവും. C -പില്ലറിൽ ഒരു V12 ബാഡ്ജിംഗും നമുക്ക് ഇതിൽ കാണാം. ഇത് ഒരു മുൻ തലമുറ മോഡലാണ്.

7-സീരീസ് ക്ലബിൽ പൃഥ്വിരാജും; താരത്തിന്റെ പുത്തൻ കൂട്ടാളി ഇതാ

ബിഎംഡബ്ല്യു 7 -സീരീസ് ഇന്ത്യയിലും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രിയമായ ഒരു ചോയിസായി തുടരുന്നു. പല സെലിബ്രിറ്റികളും പുതിയ തലമുറയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട് എങ്കിലും, മാന്യമായ ഫീച്ചറുകളും സുഖപ്രദമായ യാത്രയും കാരണം ചിലർ മുൻ തലമുറ മോഡൽ തെരഞ്ഞെടുക്കുന്നു. വീഡിയോയിലേക്ക് മടങ്ങുമ്പോൾ, പൃഥ്വിരാജ് പിൻസീറ്റിൽ നിന്ന് ഇറങ്ങി വരുന്നത് കാണാം.

അദ്ദേഹം തെരഞ്ഞെടുത്ത ആഡംബര മോഡലിന്റെ ഇന്റീരിയറിന്റെ ഒരു വ്യൂ നമുക്ക് കാണാനാവും. ടാനും ബ്ലാക്കും ചേർന്ന ഒരു പ്രീമിയം ഫീൽ ഇത് നൽകുന്നു. വീഡിയോയിൽ ഫീച്ചർ ചെയ്തിരിക്കുന്ന കാർ ടോപ് എൻഡ് 760 Li x-ഡ്രൈവ് പതിപ്പാണ്, ഫീച്ചർ ലോഡഡാണ്. ഏകദേശം 2.46 കോടി രൂപയാണ് ആഡംബര സെഡാനിന്റെ എക്സ്-ഷോറൂം വില.

7-സീരീസ് ക്ലബിൽ പൃഥ്വിരാജും; താരത്തിന്റെ പുത്തൻ കൂട്ടാളി ഇതാ

ബിഎംഡബ്ല്യു 7-സീരീസിന്റെ ഈ പ്രത്യേക പതിപ്പിന് 6592 സിസി, ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് പവർ ചെയ്യുന്നത്. 600 bhp മാക്സ് പവറും 850 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. "Li" എന്ന ബാഡ്ജിംഗ് സൂചിപ്പിക്കുന്നത് ഈ കാർ ഒരു ഹൈബ്രിഡ് സംവിധാനത്തോടെയാണ് വരുന്നത് എന്നാണ്.

ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ സീറ്റ് കവറുകൾ, ഇലക്ട്രിക് സൺറൂഫ്, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, റിമോട്ട് കൺട്രോൾ പാർക്കിംഗ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, പാഡിൽ ഷിഫ്‌റ്ററുകൾ, സീറ്റ് മസാജർ ഫംഗ്‌ഷൻ, റിയർ സീറ്റ് എന്റർടൈൻമെന്റ് സ്‌ക്രീനും പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.

ഈ M സ്‌പോർട്ട് വേരിയന്റിന് നോർമൽ പതിപ്പിൽ നിന്ന് കാഴ്ചയിൽ നേരിയ വ്യത്യാസമുണ്ട്. അഗ്രസീവ് ലുക്കിംഗ് ഫ്രണ്ട് ബമ്പർ ഇതിൽ വരുന്നു, ഇത് ഒരു സ്‌പോർട്ടി ലുക്ക് പ്രദാനം ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ബിഎംഡബ്ല്യു 7-സീരീസ് സെലിബ്രിറ്റികൾക്കിടയിൽ വൻ പ്രചാരമുള്ള സെഡാനാണ്.

എന്നിരുന്നാലും, 760 Li വേരിയന്റ് സ്വന്തമാക്കിയ മോലിവുഡ് താരം പൃഥ്വിരാജ് മാത്രമേയുള്ളൂ എന്ന് തോന്നുന്നു. ബിഎംഡബ്ല്യു 7 -സീരീസ് സെഡാൻ സ്വന്തമാക്കിയ മറ്റ് താരങ്ങളിൽ ആസിഫ് അലി, നിവിൻ പോളി, ടൊവിനോ തോമസ് എന്നിവരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ ദുൽഖർ സൽമാനും അടുത്തിടെ പുതിയ തലമുറ ബിഎംഡബ്ല്യു 7 -സീരീസ് സ്വന്തമാക്കിയിരുന്നു.

7-സീരീസ് ക്ലബിൽ പൃഥ്വിരാജും; താരത്തിന്റെ പുത്തൻ കൂട്ടാളി ഇതാ

ഇനി പൃഥ്വിരാജിലേക്ക് ശ്രദ്ധ തിരിച്ചാൽ, അദ്ദേഹം ഒരു വമ്പൻ കാർ പ്രേമി തന്നെയാണ്. അദ്ദേഹം ആദ്യം ലംബോർഗിനി ഹുറാകാൻ വാങ്ങിയാണ് വാഹന ലോകത്തെ തലക്കെട്ടുകളിൽ ഇടം പിടിക്കുന്നത്, പിന്നീട് ഈ സ്‌പോർട്‌സ് കാർ ഒരു ലംബോർഗിനി ഉറൂസിനായി അദ്ദേഹം എക്സ്ചേഞ്ച് ചെയ്യുകയായിരുന്നു.

അതിനു ശേഷം മെർസിഡീസ് ബെൻസ് G63 AMG എസ്‌യുവി, കുറച്ച് വർഷങ്ങൾക്ക് മുമ്പ് റിസ്റ്റോർ ചെയ്ത ഒരു പഴയ തലമുറ ലാൻഡ് റോവർ ഡിഫെൻഡർ എന്നിവ പൃഥ്വിരാജിന്റെ പക്കലുണ്ട്. മാനുവൽ ഗിയർബോക്സുമായി വരുന്ന ഒരു പോർഷ 911 GT3 ടൂറിംഗ് പാക്കേജും താരം അടുത്തിടെ സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

More from DriveSpark

Article Published On: Wednesday, December 27, 2023, 20:18 [IST]
English summary
Mollywood star prithviraj spotted in a luxuery bmw 7 series sedan
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X