ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

അഭിനയത്തോടുള്ളപോലെ തന്നെ വാഹനങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിലെ ജനപ്രീയ നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ടൊയോട്ടയുടെ വലിയൊരു ആരാധകനാണ് താരമെന്ന് എല്ലാര്‍ക്കും അറിയാം.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

ഇതിനോടകം തന്നെ താരത്തിന്റെ ഗ്യാരേജില്‍ നിരവധി ടൊയോട്ട വാഹനങ്ങള്‍ നമ്മള്‍ കാണുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലായ ഇന്നോവ ക്രിസ്റ്റയും താരം തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള മോഡലാണ് ലാലേട്ടന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് മുന്നെയും മോഹന്‍ലാല്‍ ഇന്നോവ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ഇന്നോവ എന്ന് പറയാനാകില്ല.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

പോയ വര്‍ഷം ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന ആഢംബര വാഹനമായ വെല്‍ഫയറും മോഹന്‍ലാല്‍ സ്വന്തമാക്കിയുന്നു. ഈ സംഭവം അന്ന് വാര്‍ത്തയാകുകയും ചെയ്തിരുന്നു.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

മോഡലിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ പതിപ്പിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 150 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കും.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

പോയ വര്‍ഷം അവസാനത്തോടെയാണ് ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് എംപിവി ഇപ്പോള്‍ അതിന്റെ പുറംഭാഗത്തും ഇന്റീരിയറിലും നിരവധി ഡിസൈന്‍ അപ്ഡേറ്റുകളുമായിട്ടാണ് എത്തുന്നത്. അതേസമയം നിരവധി പുതിയ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

GX, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 2021 ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് എംപിവിയുടെ വില ആരംഭിക്കുന്നത് 16.26 ലക്ഷം രൂപയില്‍ നിന്നാണ്. അതേസമയം ഉയര്‍ന്ന പതിപ്പിനായി 24.33 ലക്ഷം രൂപ വരെ എക്സ്‌ഷോറൂം വിലയായി നല്‍കണം.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

2021 ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ അതിന്റെ പുറംഭാഗത്തേക്കും ഫീച്ചര്‍ അപ്ഡേറ്റുകളിലേക്കും നിരവധി സ്‌റ്റൈലിംഗ് അപ്ഡേറ്റുകളുമായിട്ടാണ് വരുന്നത്. എക്സ്റ്റീരിയര്‍ ഡിസൈന്‍ അപ്‌ഡേറ്റുകളില്‍ ക്രോം ഇന്‍സേര്‍ട്ടുകള്‍, ഫ്രണ്ട് ക്ലിയറന്‍സ് സോണാര്‍, പുതിയ ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ഡയമണ്ട്-കട്ട് അലോയ് വീലുകള്‍ എന്നിവയും സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

അകത്ത്, പുതിയ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള ഒരു പുതിയ 'സ്മാര്‍ട്ട് പ്ലേകാസ്റ്റ്' ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

ടോപ്പ്-സ്‌പെക്ക് ZX ട്രിമിന് ഇപ്പോള്‍ ഒരു പുതിയ കാമല്‍ ടാന്‍ നിറമുള്ള ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററിയും ലഭിക്കുന്നു, ഇത് ക്യാബിന് കൂടുതല്‍ പ്രീമിയം രൂപവും ഭാവവും നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

എക്സ്റ്റീരിയറിലും ഇന്റീരിയറിലും മുകളില്‍ സൂചിപ്പിച്ച മാറ്റങ്ങള്‍ കൂടാതെ, പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവി ഇപ്പോള്‍ സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് ക്രിസ്റ്റല്‍ ഷൈന്‍ എന്ന പുതിയ എക്സ്റ്റീരിയര്‍ കളര്‍ സ്‌കീമും അവതരിപ്പിക്കുന്നു.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫൈയിംഗ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും വാഹനത്തിലെ പ്രധാന സവിശേഷതകളാണ്.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

പുതിയ ഇന്നോവ ക്രിസ്റ്റ, അതേ സെറ്റ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ഇവ രണ്ടും ബിഎസ് VI അനുസൃതമാണ്. 167 bhp കരുത്തും 245 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റിന്റെ രൂപത്തിലാണ് പെട്രോള്‍ എഞ്ചിന്‍ വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ഇത് ജോടിയാക്കുകയും ചെയ്യുന്നു.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

ഡീസല്‍ എഞ്ചിന്‍ 2.4 ലിറ്റര്‍ നാല് സിലിണ്ടര്‍ യൂണിറ്റിന്റെ രൂപത്തിലാണ് വരുന്നത്. ഈ യൂണിറ്റ് 160 bhp കരുത്തും 343 Nm torque -നൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുന്നു. അതേ സമയം ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ 360 Nm torque ആണ് ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്.

ഗ്യാരേജില്‍ വീണ്ടും പുതിയ അഥിതി; Toyota Innova Crysta സ്വന്തമാക്കി ലാലേട്ടന്‍

സുരക്ഷയുടെ കാര്യത്തില്‍ ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, ഇബിഡിയുള്ള എബിഎസ് തുടങ്ങിയവയാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. മറ്റ് ബ്രാൻഡുകളിൽ നിന്നും നിരവധി മോഡലുകൾ ഈ ശ്രേണി മോഹിച്ച് എത്തിയെങ്കിലും ഇന്നും ഈ ശ്രേണിയിലെ മിന്നും താരം ക്രിസ്റ്റ തന്നെയെന്ന് വേണം പറയാൻ.

Most Read Articles

Malayalam
English summary
Mollywood superstar mohanlal buys new toyota innova crysta find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X