ദുല്‍ഖറും പ്രണവുമല്ല! മോളിവുഡിലെ ആദ്യ ഡിഫെന്‍ഡര്‍ 130 ഉടമ 10ാം വയസില്‍ നാഷനല്‍ അവാര്‍ഡ് നേടിയ താരപുത്രന്‍!

ആഡംബരവും ശക്തമായ ഓഫ്റോഡ് ശേഷിയും സമന്വയിക്കുന്ന സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തരാണ് ലാന്‍ഡ് റോവര്‍. ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന സൂപ്പര്‍ ഹിറ്റ് മോഡലാണ് ഡിഫെന്‍ഡര്‍. 90, 110, 130 എന്നിങ്ങനെ മൂന്ന് വേര്‍ഷനുകളില്‍ ഈ എസ്‌യുവി വാങ്ങാം. കുടുംബത്തിലെ ഏറ്റവും നീളം കൂടിയ ഡിഫെന്‍ഡര്‍ 130 എസ്‌യുവിയെ ഗ്ലോബല്‍ ഐക്കണാക്കി മാറ്റിയ റഫ് ലുക്കിനൊപ്പം കൂടുതല്‍ പ്രായോഗികവും സ്ഥലസൗകര്യവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. റോഡിലിറങ്ങിയാല്‍ ആരും നോക്കിപ്പോകുന്ന റോഡ് പ്രസന്‍സാണ് ഡിഫെന്‍ഡര്‍ 130 മോഡലിനുള്ളത്.

ഡിഫെന്‍ഡറിന്റെ സിഗ്‌നേച്ചര്‍ ഡിസൈനും, ശക്തമായ ബോഡി ലൈനുകളും, മോഡേണ്‍ എല്‍ഇഡി ലൈറ്റുകളും ചേര്‍ന്നത് റഫ് ലുക്കും ആഡംബരവും ഒരുമിപ്പിക്കുന്നു. ലോംഗ് വീല്‍ബേസ് പതിപ്പായതിനാല്‍ അതിന്റെ നീളം തന്നെയാണ് 130 മോഡലിനെ 90, 110 മോഡലുകളില്‍ നിന്ന് വേറിട്ട് കാട്ടുന്നത്. ഡിഫെന്‍ഡര്‍ 130യുടെ പ്രധാന ഹൈലൈറ്റ് അതിന്റെ വിശാലമായ അകത്തളമാണ്. 8 സീറ്റര്‍ കോണ്‍ഫിഗറേഷന്‍ ഉള്ളതിനാല്‍ വലിയ കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഏറ്റവും അനുയോജ്യമാണ് ഇത്.

kalidas jayaram defender 130

ഉയര്‍ന്ന നിലവാരത്തിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഏറെകാലം ഈട് നില്‍ക്കും. മൂന്നാം നിരയില്‍ കൂടുതല്‍ ലെഗ് റൂവും, എല്ലാ സീറ്റുകളിലും ആളുണ്ടെങ്കിലും മതിയായ ബൂട്ട് സ്‌പേസും ലഭ്യമാണ്. ഡിഫെന്‍ഡര്‍ 130-യില്‍ Pivi Pro ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടിപ്പിള്‍ USB പോര്‍ട്ടുകള്‍, അഡ്വാന്‍സ്ഡ് ക്ലൈമറ്റ് കണ്‍ട്രോള്‍, പാനോറാമിക് സണ്‍റൂഫ് എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നു.

3.0 ലിറ്റര്‍ പെട്രോള്‍ , 3.0 ലിറ്റര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഡിഫെന്‍ഡര്‍ 130 ഇന്ത്യയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ സിറ്റിയിലും ഹൈവേയിലും മികച്ച പ്രകടനം നല്‍കുന്നതിനൊപ്പം, ഓഫ്റോഡില്‍ അതിന്റെ യഥാര്‍ത്ഥ ശക്തി തെളിയിക്കുന്നു. ടെറൈന്‍ റെസ്‌പോണ്‍സ് സിസ്റ്റം, ഓള്‍-വീല്‍ ഡ്രൈവ്, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ഉപയോഗിച്ച് ഏതു വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശവും കീഴടക്കുന്നു.

360-ഡിഗ്രി ക്യാമറകള്‍, ലെയിന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്കിംഗ്, എല്ലാ നിരയ്ക്കുമുള്ള എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ കാറില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില ഏകദേശം 1.49 കോടി രൂപയാണ്.

മലയാള സിനിമാ ലോകത്ത് ഒരു ഡസനിലധികം താരങ്ങള്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡിഫെന്‍ഡര്‍ 130 സ്വന്തമാക്കിയത് ഒരു യുവനടനാണ്. അത് മറ്റാരുമല്ല ജയറാം-പാര്‍വതി ദമ്പതികളുടെ മകനും തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടനുമായ കാളിദാസ് ജയറാമാണ്. സാന്‍േറാറിനി ബ്ലാക്ക് ഷെയ്ഡിലുള്ള കാളിദാസിന്റെ ഡിഫെന്‍ഡറിന്റെ കൊച്ചിയില്‍ നിന്നുള്ള ചിത്രം cj7repsol.thecarspotter തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

kalidas jayaram defender 130

ഇന്റര്‍നെറ്റില്‍ പരിശോധിച്ചപ്പോള്‍ ഈ കാര്‍ കാളിദാസിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണെന്ന് മനസ്സിലായി. ഡിഫെന്‍ഡര്‍ 130 ഡീസല്‍ വേരിയന്റ് ഈ വര്‍ഷം മെയിലാണ് കാളി സ്വന്തമാക്കിയത്. TN 10 CM 1000 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റും ലഭിച്ചിട്ടുണ്ട്. 2000-ത്തില്‍ വെറും 7 വയസ് മാത്രം പ്രായമുള്ളപ്പോള്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്ന കാളിദാസിന്റെ അരങ്ങേറ്റം.എന്റെ വീട് അപ്പൂന്‍േറം (2003) എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും നടനെ തേടിയെത്തി.

2018-ല്‍ പൂമരം എന്ന സിനിമയില്‍ നായക നടനായി താരം മോളിവുഡില്‍ തിരിച്ചെത്തി. നായകനായി വേഷമിട്ട ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വിക്രം, രായന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ തമിഴ് സിനിമകളില്‍ കാളിദാസിന്റെ വേഷങ്ങള്‍ക്ക് കൈയ്യടി ലഭിച്ചിരുന്നു. ഇത് കൂടാതെ പാവ കഥൈകള്‍ (2020) എന്ന ഒടിടി ആന്തോളജി സിനിമയില്‍ കാളിദാസിന്റെ അഭിനയം നിരൂപക പ്രശംസ പിടിച്ചുപറ്റി.

More from DriveSpark

Article Published On: Saturday, August 23, 2025, 12:26 [IST]
English summary
Mollywoods first land rover defender 130 owned by actor kalidas jayaram caught on camera from kochi
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X