കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

1955 മുതൽ തുടങ്ങി എല്ലാ വർഷവും നടക്കുന്ന ഫോർമുല വൺ കലണ്ടറിലെ പ്രധാന ഇവന്റുകളിൽ ഒന്നാണ് മൊണാക്കോ GP. നിർഭാഗ്യവശാൽ, ലോകമെമ്പാടും പടർന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ റേസിന്റെ 2020 പതിപ്പ് പൂർണ്ണമായും നിർത്തലാക്കി എന്നാണ് റിപ്പോർട്ടുകൾ.

കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

2020 ഫോർമുല വൺ സീസണിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും തുടരുകയാണ്. 66 വർഷമായി ഒരു തടസ്സവുമില്ലാതെ നടന്നു വന്നിരുന്ന മൊണാക്കോ GP ആദ്യമായിട്ടാണ് മാറ്റിവയ്ക്കുന്നത്.

കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

ഐക്കോണിക് സ്ട്രീറ്റ് റേസ് തുടക്കത്തിൽ അത്ര ആവേശകരമായ റേസിംഗ് അനുഭവം നൽകിയിരുന്നില്ല, എന്നാലും വർഷങ്ങൾ കൊണ്ട് ഇത് ഫോർമുല വണ്ണിന്റെ തിളക്കത്തിന്റെയും ഗ്ലാമറിന്റെയും ചിഹ്നമായി മാറി എന്നതാണ് വാസ്തവം.

കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

ഡച്ച്, സ്പാനിഷ് GP -കൾക്കൊപ്പം റേസ് മാറ്റിവച്ചതായി പരമ്പരയുടെ തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം, റേസിന്റെ സംഘാടകരായ ഓട്ടോമൊബൈൽ ക്ലബ് ഡി മൊണാക്കോ (ACM) - ഇവന്റ് മൊത്തത്തിൽ റദ്ദാക്കിയതായി സ്ഥിരീകരിച്ചു, പിന്നീടുള്ള തീയതിയിലേക്ക് റേസ് പുനക്രമീകരിക്കാൻ കഴിയില്ലെന്നും സംഘടന പ്രസ്താവിച്ചു.

കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

ലോകമെമ്പാടും പടർന്നു പിടിക്കുന്ന വൈറസ് ബാധയെക്കുറിച്ചും അതിന്റെ അജ്ഞാതമായ പരിണാമ റീതികളെക്കുറിച്ചും നമുക്ക് ഒന്നു പറയാൻ സാധിക്കില്ല. FIA F1 വേൾഡ് ചാമ്പ്യൻഷിപ്പ് 2020 നെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ധാരണയുടെ അഭാവം, ടീമുകളുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വവും വലിയ വെല്ലുവിളികളാണ് എന്ന് ഒരു പ്രസ്താവനയിൽ ACO വിശദീകരിച്ചു.

കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

ലോകമെമ്പാടുമുള്ള വിവിധ സർക്കാരുകൾ എടുക്കുന്ന വ്യത്യസ്തമായ നടപടികൾ, മൊണാക്കോയുടെ പ്രിൻസിപ്പാലിറ്റിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മൾട്ടി-ബോർഡർ നിയന്ത്രണങ്ങൾ, എല്ലാ ബിസിനസ്സുകളിലെയും സമ്മർദ്ദം.

കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

കൂടാതെ ആവശ്യമായ ഇൻസ്റ്റാളേഷൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന സമർപ്പിത ഉദ്യോഗസ്ഥരുടെ അഭാവം, പരിപാടിയുടെ വിജയത്തിന് ആവശ്യമായതും ഒഴിച്ചുകൂടാനാവാത്തതുമായ വർക്ക് ഫോർസും സന്നദ്ധപ്രവർത്തകരുടെ കുറവും (1500 ൽ കൂടുതൽ) സ്ഥിതിഗതികൾ വളരെ മോശമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

പുതുക്കിയ 2020 കലണ്ടർ ക്രമീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് നിലവിൽ ഫോർമുല വൺ സംഘാടകർ. ജൂൺ 7 ന് അസർബൈജാൻ GP യോടെ സീസൺ ആരംഭിക്കുമെന്ന് തോന്നുന്നു.

കോവിഡ് -19; 66 വർഷത്തിനിടെ ചരിത്രത്തിൽ ആദ്യമായി മൊണാക്കോ GP റദ്ദാക്കി

ഈ മാറ്റങ്ങളെല്ലാം പുതിയ ചട്ടങ്ങൾ അവതരിപ്പിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തുടക്കത്തിൽ അടുത്ത വർഷം അവതരിപ്പിക്കാനിരുന്ന പുതിയ സാങ്കേതിക നിയന്ത്രണങ്ങൾ ഇപ്പോൾ ടീമുകളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി 2022 വരെ അധികൃതർ നീട്ടിവെച്ചു.

Most Read Articles

Malayalam
English summary
Monaco F1 GP has been cancelled for the first time in 66 years due to Covid 19. Read in Malayalam.
Story first published: Saturday, March 21, 2020, 3:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X