മഴക്കാലത്ത് റോഡിൽ ആവേശം കാണിക്കരുത്; ശ്രദ്ധയോടെ വാഹനം ഓടിക്കുക
മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. മഴക്കാലത്ത് അമിത വേഗതയിൽ പോകുന്നത് അപകടം ക്ഷണിച്ച് വരുത്തുന്ന പ്രവർത്തിയാണ്. അത് പോലെ തന്നെ റോഡിൽ വെളളം കെട്ടി കിടക്കുന്നത് കാണുമ്പോൾ ഒന്ന് തെറിപ്പിക്കാൻ തോന്നും, പക്ഷേ നല്ല വേഗതയിൽ വന്ന് വെളളത്തിലേക്ക് കയറുമ്പോൾ വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് തെന്നി മാറും.
മാനന്തവാടി-വള്ളിയൂർക്കാവ് റോഡിൽ അടുത്തിടെ നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്. സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് വീഡിയോ പതിഞ്ഞത്. നിരന്തരമായ മഴ കാരണം റോഡ് എല്ലാം നനഞ്ഞ് കിടക്കുന്നത് കാണാം. ഒരു ബൈക്കറും ടാറ്റ ടിയാഗോയും റോഡിലൂടെ കടന്നുപോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ടാറ്റ ടിയാഗോയ്ക്ക് തൊട്ടുപിന്നിലുണ്ടായിരുന്ന ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ വാഹനം റോഡിൽ നിന്ന് തെന്നിമാറി.

ഹ്യുണ്ടായി ഗ്രാൻഡ് ഐ10 ലെയിനിന്റെ ഇടതുവശത്തുകൂടി തെന്നി മറുവശത്തേക്ക് നീങ്ങുന്നത് ക്യാമറയിൽ കാണാൻ സാധിക്കുന്നുണ്ട്. 180 ഡിഗ്രി തിരിഞ്ഞാണ് കാർ റോഡരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചത്. ഡ്രൈവറും മറ്റ് യാത്രക്കാരും വലിയ പരിക്കുകളൊന്നും കൂടാതെ സുരക്ഷിതരാണെന്ന് തോന്നുന്നു. കാറിനെ സംബന്ധിച്ചിടത്തോളം, ഇതിന് തീർച്ചയായും ബമ്പറിനും ഫെൻഡറിനും ഇടത് വശത്തെ ഡോറിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
മണ്‍സൂണില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം അവിടങ്ങളില്‍ വെള്ളക്കെട്ടിന്റെ വ്യാപ്തി എത്രയാണെന്ന് നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വന്നുവെന്ന് കരുതുക. വണ്ടി സ്തംഭിച്ചാല്‍ ഒരിക്കലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് എഞ്ചിനില്‍ വെള്ളം കയറി ഗുരുതരമായ കേടുപാടുകളിലേക്ക് നയിക്കും.

മണ്‍സൂണില്‍ കോരിച്ചൊരിയുന്ന മഴയാകുമ്പോള്‍ കാഴ്ചയുടെ പ്രശ്‌നം ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്കിംഗ് ഇടേണ്ടി വന്നേക്കാം. എന്നാല്‍ സഡന്‍ ബ്രേക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാറിനെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ റെവ്‌സ് കുറയുന്നത് കാരണം എക്സ്ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു.
മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം. മണ്‍സൂണില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ 'പണി' തരും.

വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്‌സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്‌സ് കുറയുമ്പോള്‍ എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്‌സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.
മണ്‍സൂണ്‍ കാലത്ത് മഴ പെയ്യുമ്പോള്‍ അത് വാഹനം 'വാട്ടര്‍ സര്‍വീസ്' ചെയ്യാന്‍ പറ്റിയ അവസരമായി എടുക്കുന്നവര്‍ ഉണ്ട്. വെള്ളക്കെട്ടിലൂടെയും മറ്റും ഓടിക്കുമ്പോള്‍ വെള്ളം തെറിക്കുന്നത് വാഹനത്തിന്റെ അടിവശത്തെ അഴുക്ക് നീക്കം ചെയ്യുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ഈ രീതിയില്‍ വെള്ളം തെറിപ്പിക്കുന്നത് കാറിന്റെ അടിഭാഗത്ത് കൂടുതല്‍ അഴുക്ക് നിക്ഷേപിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തെറിക്കുന്ന വെള്ളം വഴി ബമ്പറിന്റെ സ്ഥാനം തെറ്റാന്‍ വരെ സാധ്യത കാണുന്നുണ്ട്.


Click it and Unblock the Notifications








