മോണ്‍സ്റ്റര്‍ അത്‌ലറ്റ് ബാലിസ്റ്റിക്കിന്റെ പ്രകടനം
മോട്ടോജിപി മുതല്‍ ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ വരെ സാന്നിധ്യമുള്ള കൂട്ടരാണ് മോണ്‍സ്റ്റര്‍ എനര്‍ജി ഡ്രിങ്ക്. മോട്ടോര്‍സ്‌പോര്‍ട്‌സ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഇവന്റുകള്‍ സംഘടിപ്പിക്കുന്നത് മോണ്‍സ്റ്ററിന്റെ ഒരു പതിവാണ്. ഇവയുടെ കിടിലന്‍ വീഡിയോകള്‍ പുറത്തുവിടുകയും ചെയ്യും. സംഗതി ത്രില്ലനായിരിക്കുമെന്നത് നൂറ്റിപ്പത്ത് ശതമാനം ഗാരണ്ടി!
ഇവിടെ മോണ്‍സ്റ്റര്‍ എനര്‍ജി അത്‌ലറ്റായ ബാലിസ്റ്റിക് ബിജെ ബാള്‍ഡ്വിന്നിന്റെ ഒരു പ്രകടനമാണ്. മെക്‌സിക്കോയിലാണ് ഈ സ്റ്റണ്ട് നടക്കുന്നത്. 800 കുതിരശക്തിയുള്ള ട്രോഫി ട്രക്കിലേറിയാണ് സ്റ്റണ്ട്. വീഡിയോ കാണുക.


Click it and Unblock the Notifications








