മകനും അവന്റെ പേരില്‍ തുടങ്ങിയ ബ്രാന്‍ഡിനും 40 വയസ്! പിറന്നാളിന് കോടികളുടെ കാര്‍ സമ്മാനിച്ച് പ്രവാസി വ്യവസായി

ഇന്ത്യക്ക് അകത്തും പുറത്തുമായി ബിസിനസില്‍ വിജയം കൊയ്ത നിരവധി മലയാളികളുണ്ട്. 40 വര്‍ഷമായി ലോകത്ത് പലയിടത്തായി ബിസിനസുകള്‍ നടത്തിവരുന്ന ഡോ. വര്‍ഗീസ് മൂലന്‍ (Dr Varghese Moolan) അക്കൂട്ടത്തിലെ പ്രമുഖനാണ്. വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ (Varghese Moolans Group Of Companies) അമരക്കാരനായ ഇദ്ദേഹത്തെ കുറിച്ച് പ്രവാസി മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് ഇന്ത്യക്ക് പുറമെ ഗള്‍ഫിലും അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ചൈന, കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ സജീവമാണ്.

സുഗന്ധവ്യഞ്ജനങ്ങള്‍, മസാലകള്‍, അരി, അരിയുല്‍പന്നങ്ങള്‍, ഗോതമ്പ് ഉല്‍പന്നങ്ങള്‍, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, എണ്ണകള്‍, അച്ചാറുകള്‍, ജാമുകള്‍, ചട്നികള്‍, പാനീയങ്ങള്‍ എന്ന് തുടങ്ങി ഗുണമേന്മയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വിജയ് മസാല ആന്‍ഡ് ഫുഡ് പ്രോഡക്ട്സും ജയ് സ്പൈസസും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയിട്ടുണ്ട്.

dr varghese moolan gift porsche 911 son

ഭക്ഷ്യോല്‍പാദന മേഖലക്ക് പുറമെ ചലച്ചിത്ര നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ജൈവ കൃഷി, ലോജിസ്റ്റിക്സ്, ഇ-കോമേഴ്സ്, ടെക്സ്റ്റൈല്‍, ഹോട്ടല്‍, ബ്യൂട്ടി പാര്‍ലര്‍, ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്നിങ്ങനെ വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് ഇന്ന് കൈവെക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയാം. ഐഎസ്ആര്‍ഒ ചാരക്കേസിനെ ആസ്പദമാക്കി നടന്‍ ആര്‍ മാധവന്‍ സംവിധാനം ചെയ്ത റോക്കട്ര' ദ നമ്പി എഫക്ട് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് ഡോ വര്‍ഗീസ് മൂലന്‍.

മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ സിനിമ കരസ്ഥമാക്കിയിരുന്നു. 1984-ല്‍ മകന്‍ വിജയ്‌യുടെ പേരില്‍ സൗദി അറേബ്യയില്‍ ആരംഭിച്ച വിജയ് സൂപ്പര്‍ മാര്‍ക്കറ്റിലൂടെയായിരുന്നു ഡോ വര്‍ഗീസ് മൂലന്റെ തുടക്കം. കഴിഞ്ഞ ദിവസമാണ് വിജയ് വര്‍ഗീസ് മൂലന്‍ 40-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വര്‍ഗീസ് മൂലന്‍ മകന് പോര്‍ഷ 911 കാര്‍ സമ്മാനമായി നല്‍കി. വര്‍ഗീസ് മൂലന്‍ ഗ്രൂപ്പിന്റെ ഡയരക്ടറും വിജയ് മൂലന്‍ ടാക്കീസിന്റെ ഉടമയുമാണ് വിജയ്.

dr varghese moolan gift porsche 911 son

പിറന്നാള്‍ സമ്മാനത്തിന് അച്ഛനും അമ്മയ്ക്കും നന്ദി അറിയിച്ച് കൊണ്ട് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വിജയ് പോസ്റ്റിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മെയിലാണ് ജര്‍മന്‍ ബ്രാന്‍ഡ് പോര്‍ഷ 911 കരേര റേഞ്ച് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. പോര്‍ഷ 911 കരേരയുടെ വില 1.99 കോടി രൂപയാണ. അതേസമയം 2.75 കോടി രൂപയാണ് കരേര 4 GTS മോഡലിന് മുടക്കേണ്ടത്. ഏകദേശം 2.53 കോടി രൂപയാണ് 911 കരേരയുടെ കൊച്ചിയിലെ ഓണ്‍ റോഡ് വില.

2 ഡോര്‍ കൂപ്പെ 15 വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഗ്വാര്‍ഡ്‌സ് റെഡ് ഫിനിഷിലുള്ള 911 കരേരയാണ് വിജയ് മൂലന്‍ വാങ്ങിയിരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റിന്റെ ഭാഗമായി 911 കരേര, കരേര 4 GTS പതിപ്പുകള്‍ക്ക് ചെറിയ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുതിയ ഹെഡ്ലൈറ്റുകള്‍, OLED ടെയില്‍ലാമ്പുകള്‍, ആക്ടീവ് എയ്റോ ഫീച്ചറുകള്‍ എന്നിവയ്ക്കൊപ്പം അല്‍പ്പം പരിഷ്‌കരിച്ച എക്‌സ്റ്റീരിയര്‍ ലഭിക്കുന്നു.

അകത്ത് പഴയ സെമി-ഡിജിറ്റല്‍ യൂണിറ്റിനും അനലോഗ് ടാക്കോമീറ്ററിനും പകരമായി ഒരു പുതിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സജ്ജീകരിച്ചിരിക്കുന്നു. 389 bhp പവറും 450 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ബോക്സര്‍ പെട്രോള്‍ എഞ്ചിനാണ് ബേസ് 911 കാരേരയ്ക്ക് കരുത്തേകുന്നത്. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കുന്നു. പുതിയ കരേര 4 GTS പോര്‍ഷയുടെ ആദ്യത്തെ ഹൈബ്രിഡ് 911 ആണ്.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.6-ലിറ്റര്‍ ഫ്‌ലാറ്റ്-സിക്സ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 541 bhp പവറും 610 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 8് സ്പീഡ് PDK ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഇന്ത്യയില്‍ പോര്‍ഷ GTS-ന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പും വാഗ്ദാനം ചെയ്യുന്നു. ഫെറാറി റോമ, ബിഎംഡബ്ല്യു M4, മെര്‍സിഡീസ്-AMG GT കൂപ്പെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് എന്നിവയാണ് പോര്‍ഷെ 911-ന്റെ ചില എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, December 11, 2024, 18:29 [IST]
English summary
Moolans group of companies chairman dr varghese moolan gifts brand new porsche 911 to his son vijay
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X