ഇവികൾ ഇനി മറന്നേക്കൂ! പോക്കറ്റും ആരോഗ്യവും സേഫാക്കാന്‍ പുതിയ 'ഇലക്ട്രിക് ഷൂ'

പണ്ട് കാലത്ത് മനുഷ്യര്‍ നടന്നായിരുന്നു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ചിരുന്നത്. എന്നാല്‍ ചക്രങ്ങളുടെ കണ്ടുപിടുത്തത്തോടെ സംഗതി മൊത്തം മാറി. പിന്നീട് ഗതാഗത രംഗത്ത് പല വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കും നമ്മള്‍ സാക്ഷ്യം വഹിച്ചു.

ഇന്ന് യാത്രകള്‍ക്കായി വാഹനങ്ങളെ ആശ്രയിക്കുന്ന ഭൂരിഭാഗം പേരും വ്യായാമമെന്ന നിലയിലാണ് നടത്തത്തെ ആശ്രയിക്കുന്നത്. വാഹനങ്ങളില്‍ തന്നെ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവക്ക് പകരമായി ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ രംഗം കൈയ്യേറാന്‍ പോകുകയാണ്. ആരോഗ്യത്തിന് നല്ലതാണെങ്കിലും സമയനഷ്ടം കാരണമാണ് പലരും ചെറിയ ദൂരത്തേക്ക് പോലും ടൂവീലറുകള്‍ എടുക്കുന്നത്. എന്നാല്‍ ഇതിന് മാറ്റം വരുത്തിയേക്കാവുന്ന ഒരു പുത്തന്‍ സംഗതി വന്ന് കഴിഞ്ഞു.

shift robotics moonwalkers

യുഎസ് ആസ്ഥാനമായുള്ള ഷിഫ്റ്റ് റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് വിപ്ലവാത്മകമായ കണ്ടുപിടുത്തം നടത്തിയത്. പരമ്പരാഗത ഷൂവിനേക്കാള്‍ ഇരട്ടി വേഗത്തില്‍ നടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഇലക്‌ട്രോണിക് ഷൂ ആണിവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇത് ധരിക്കുന്നയാള്‍ക്ക് മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയില്‍ 'നടക്കാന്‍' കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇത് കേട്ട് ഇതൊരു സ്‌കേറ്റാണെന്ന് തെറ്റിദ്ധരിക്കല്ലേ. ഇത് നല്ല അസ്സല്‍ ഷൂകളാണെന്നും സ്‌കേറ്റുകളല്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ബാറ്ററി പവറിനെ ആശ്രയിച്ച് ഓരോ തവണയും ഒരു ചുവടുവെക്കുമ്പോള്‍ മുന്നോട്ടുള്ള നീക്കം ദൈര്‍ഘ്യമേറിയതും വേഗത്തിലുള്ളതുമാണെന്ന് ഉറപ്പാക്കുകയാണ് മൂണ്‍വാക്കേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് ഷൂസ് ചെയ്യുന്നത്. മോട്ടോറൈസ്ഡ് ഷൂകളാണ് മൂണ്‍വാക്കറുകള്‍, അത് വേഗത്തില്‍ നടക്കാനും കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും സഹായിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശരാശരി ഉപഭോക്താവിന്റെ നടത്തത്തിന്റെ വേഗത രണ്ടിരട്ടി കൂട്ടാന്‍ മൂണ്‍വാക്കേഴ്‌സിന് സാധിക്കുമെന്നാണ് ഷിഫ്റ്റ് റോബോട്ടിക്‌സ് അവകാശപ്പെടുന്നത്.

shift robotics moonwalkers

അതായത് ദൈര്‍ഘ്യമേറിയ ജോഗ്ഗിംഗ് സെഷന്റെ വേഗതയില്‍ നടക്കാമെന്ന് സാരം. അധികം വിയര്‍പ്പൊഴുക്കാതെ ഓടുന്ന വേഗതയില്‍ നഗരത്തിലൂടെ നടക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. സംഗതി പൊളിയല്ലേ. ഇലക്ട്രിക് സൈക്കിളുകളെ ഒന്ന് സങ്കല്‍പിച്ചാല്‍ സംഗതി എളുപ്പത്തില്‍ നിങ്ങള്‍ക്ക് കത്തും. ഇലക്ട്രിക് സൈക്കിളുകളുടെ പെഡല്‍ നാം ചവിട്ടേണ്ടതുണ്ട്. എന്നാല്‍ പതിവിലും ആയസകരമായിട്ടായിരിക്കും ഇത് അനുഭവപ്പെടുക.

AI ഡ്രൈവ് ട്രെയിന്‍ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. ബ്രഷ്‌ലെസ് മോട്ടോര്‍ ഇന്‍ബില്‍റ്റായി വരുന്നു. നഗരത്തിലെ പരുക്കന്‍ റോഡ് അവസ്ഥകള്‍ മുന്നില്‍ കണ്ടാണ് ഇതിന്റെ നിര്‍മാണം. IP45 വാട്ടര്‍ റെസിസ്റ്റന്റ് ആയതിനാല്‍ മഴയില്‍ നിന്നും വെള്ളത്തില്‍ നിന്നും സുരക്ഷിതമായിരിക്കും. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് വഴി ഷൂ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതുവഴി 10 കിലോമീറ്റര്‍ ദൂരം അസിസ്റ്റഡ് ഫാസ്റ്റ് വാക്ക് ചെയ്യാന്‍ ഒരാള്‍ക്ക് സാധിക്കും.

shift robotics moonwalkers

ഇന്ന് വിപണിയിലുള്ള ഇലക്ട്രിക് സൈക്കിളുകളെയും ഇലക്ട്രിക് സ്‌കൂട്ടറുകളെയൂമ തട്ടിച്ച് നോക്കുമ്പോള്‍ ഇത് വലിയ റേഞ്ച് ഒന്നുമല്ല. എന്നാല്‍ സാധാരണക്കാരായ ആളുകള്‍ നടക്കുന്നതിനേക്കാള്‍ മൂന്നിരട്ടി ദൂരം ഇതുവഴി ഈസിയായി നടക്കാം. ഒരാളുടെ ഷൂസ് ഇതില്‍ സ്ട്രാപ്പ് ചെയ്യുകയാണ് ചെയ്യുക. വിമാനത്താവളങ്ങളിലോ മാളുകളിലോ ഉള്ള വാക്കലേറ്ററുകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇവ.

ഇത്രത്തോളം കേട്ടപ്പോള്‍ സംഗതി കൊള്ളാല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകാം. എന്നാല്‍ ഈ ഇലക്ട്രിക് ഷൂസിന് ചില പോരായ്മകളും ഉണ്ട്. ഓരോ ഷൂവിനും ഏകദേശം 2 കിലോ ഭാരമുണ്ട്. മാത്രമല്ല ഈ ഇലക്ട്രിക് ഷൂ ഒരൊറ്റ സൈസില്‍ മാത്രമേ ലഭ്യമാകു. പുരുഷന്മാര്‍ക്ക് EU 42-45 ആണ് സൈസ്. മാത്രമല്ല ഇത്. ധരിക്കുന്നയാളുടെ പരമാവധി ഭാരം 100 കിലോയില്‍ കൂടാനും പാടില്ലെന്നുണ്ട്. വിലയറിഞ്ഞാലും ഒരുപക്ഷേ നിങ്ങളുടെ കണ്ണുതള്ളും.

shift robotics moonwalkers

ഒരു ജോടിക്ക് 1,399 യുഎസ് ഡോളറാണ് ഇതിന്റെ വില. അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1.16 ലക്ഷം രൂപ വിലവരും. ഷിഫ്റ്റ് റോബോട്ടിക്‌സ് അവരുടെ വെബ്‌സൈറ്റ് വഴി സ്പീഡ് വാക്കിംഗ് ഷൂസ് വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ചെലവേറിയതും നിസാരവുമാണെന്ന് ചിലര്‍ക്ക് തോന്നാമെങ്കിലും ഇതിന് പിന്നിലെ എഞ്ചിനിയറിംഗിനെ അഭിനന്ദിച്ചേ മതിയാകൂ. ജോലിയുടെ ഭാഗമായി ഒത്തിരി ദൂരം നടക്കേണ്ട തൊഴിലാളികള്‍ക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും. ഉദാഹരണമായി പറഞ്ഞാല്‍ തപാല്‍ വകുപ്പ് ജീവനക്കാര്‍ക്ക്.

More from DriveSpark

Article Published On: Friday, October 27, 2023, 17:19 [IST]
English summary
Moonwalkers electric shoes helps you to walk faster details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X