കിടിലൻ ഓഫറുമായി എയർ ഇന്ത്യ; വിമാന യാത്ര ഇനി വേറെ ലെവൽ

യാത്രക്കാർക്ക് കൂടുതൽ അനുഭവം നൽകുന്നതിൻ്റെ ഭാഗമായി കൂടുതൽ മാറ്റങ്ങളുമായി വന്നിരിക്കുകയാണ് എയർ ഇന്ത്യ. നിങ്ങൾക്ക് ലഭിക്കുന്ന സീറ്റുകൾ അപഗ്രേഡ് ചെയ്യാനുളള അവസരമാണ് കമ്പനി നൽകുന്നത്. കൂടുതൽ മികച്ച ഫ്രണ്ട് ക്യാബിനിലേക്ക് പെട്ടെന്ന് തന്നെ അപഗ്രേഡ് ചെയ്യാൻ സാധിക്കുകയും ചെയ്യും.

സീറ്റിൻ്റെ ലഭ്യത അനുസരിച്ച് ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റിന് 72 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ സമയത്തിനുള്ളിൽ പ്രീമിയം ക്യാബിൻ അപ്‌ഗ്രേഡുകൾ തിരഞ്ഞെടുത്ത് അപ്‌ഗ്രേഡ് ചെയ്യാൻ എയർ ഇന്ത്യ യാത്രക്കാരെ സഹായിക്കുന്നു. അത് മാത്രമല്ല അവസാന നിമിഷം അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി, ചെക്ക്-ഇൻ സമയത്ത് എയർപോർട്ട് കൗണ്ടറുകളിൽ നിന്ന് ക്യാബിൻ അപ്‌ഗ്രേഡുകൾ വാങ്ങാനുള്ള ഓപ്ഷനും എയർ ഇന്ത്യ നൽകുന്നുണ്ട്.

കിടിലൻ ഓഫറുമായി എയർ ഇന്ത്യ; വിമാന യാത്ര ഇനി വേറെ ലെവൽ

അപ്‌ഗ്രേഡു ചെയ്‌ത ക്യാബിൻ അനുഭവത്തിനൊപ്പം ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങൾ നൽകി എയർ ഇന്ത്യ തങ്ങളുടെ അതിഥികൾക്ക് മികച്ച യാത്രാനുഭവം നൽകുന്നു. ആദ്യകാലത്ത് കാറാച്ചിയില്‍ നിന്നും ബോംബെയിലേക്ക് താപാല്‍ സർവീസ് മാത്രമായിരുന്നു എയര്‍ ഇന്ത്യ നടത്തിയിരുന്നത്. ഇക്കാലയളവില്‍ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായിരുന്നു എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്നതും.

കഴിഞ്ഞ മാസമാണ് എയർ ഇന്ത്യയിലെ പൈലറ്റിനെ സസ്പെൻഡ് ചെയ്തത്. സുഹൃത്തിനെ വിമാനത്തിൻ്റെ കോക്ക്പിറ്റിൽ കയറ്റിയതിനാണ് എയർ ഇന്ത്യയുടെ പൈലറ്റിനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ചണ്ഡിഗഡിൽ വച്ചായിരുന്നു സംഭവം. പുറപ്പെടുമ്പോൾ യുവതി കോക്ക്പിറ്റിൽ കയറുകയും മുഴുവൻ സമയവും യുവതി കോക്ക്പിറ്റിൽ തന്നെയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്.

കിടിലൻ ഓഫറുമായി എയർ ഇന്ത്യ; വിമാന യാത്ര ഇനി വേറെ ലെവൽ

എയർക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം പൈലറ്റിൻ്റെ അധികാരം ദുരുപയോഗം ചെയ്യുകയും ബാധകമായ ഡിജിസിഎ ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തതിന് പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു എന്നാണ് ഡിജിസിഎ അറിയിച്ചത്. നിയമലംഘനം തടയാതിരുന്നതിനും റിപ്പോർട്ട് ചെയ്യാത്തതിനും റെഗുലേറ്റർ ഫ്ലൈറ്റിന്റെ ഫസ്റ്റ് ഓഫീസർക്കും പിഴ ചുമത്തിയിട്ടുണ്ട്. ഡിജിസിഎ അന്വേഷണം പൂർത്തിയാക്കിയതിനെ തുടർന്ന് ഫസ്റ്റ് ഓഫീസറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യയിലെ രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരി 27 ന് ഡൽഹി-ദുബായ് വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ഒരു യാത്രക്കാരനെ കോക്പിറ്റിലേക്ക് കയറാൻ അനുവദിച്ചു. ഇത് എയർലൈനിന്റെ അന്നത്തെ മാനേജ്‌മെന്റിനെ അറിയിച്ചിട്ടും, ഒരു ക്യാബിൻ ക്രൂ അംഗം ഡിജിസിഎയിലേക്ക് പരാതി നൽകിയിട്ടും നടപടികൾ ഒന്നും എടുത്തിരുന്നില്ല.

അതിന് ശേഷം അന്വേഷണത്തിനൊടുവിൽ ഡിജിസിഎ മെയ് മാസത്തിൽ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയിരുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് വിമാനത്തിൻ്റെ കോക്ക്പിറ്റിൽ അനധികൃതമായി ആരെയെങ്കിലും പ്രവേശിപ്പിക്കുക എന്നത്. അത് കൊണ്ട് എത്ര പരിചയമുണ്ടെന്ന് പറഞ്ഞാലും നിർബന്ധിച്ചാലും കയറാൻ നിൽക്കരുത്.

വിമാനത്തിൻ്റെ മുന്നിൽ അതായത് ക്യാബിന് അടുത്തുളള സീറ്റുകളാണ് കൂടുതലായി തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നത്. നിങ്ങളുടെ യാത്രയുടെ ദൈർഘ്യം അനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം മുന്നിലെ സീറ്റുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ ദൂരയാത്രയിൽ നിങ്ങൾക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല എന്നതാണ് സത്യം. നിരക്ക് നോക്കുമ്പോൾ നിങ്ങൾ മധ്യഭാഗത്തുളള സീറ്റുകൾ തെരഞ്ഞെടുക്കാനാണ് സാധ്യത.

മുൻപ് യാത്ര ചെയ്തിട്ടുളളവരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഓരോ യാത്രയ്ക്കും പോയിൻ്റുകൾ ലഭിക്കും. ഈ പോയിൻ്റുകൾ നിങ്ങൾ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും. ഈ പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കുന്നു. ഇതിന് എയർ മൈൽ എന്നാണ് വിളിക്കുന്നത്. അതായത് നിങ്ങൾ ബുക്ക് ചെയ്യുന്ന എയർലൈൻസിൻ്റെ സൈറ്റിൽ ലോഗിൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ റിവാർഡ് പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കും.

ഒരു പോയിൻ്റ് എന്നാൽ 1 രൂപ എന്നാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് 10000 പോയിൻ്റ ഉണ്ടെങ്കിൽ 10000 രൂപയായി നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കണ്‍ഫോം അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും കണ്‍ഫോം ടിക്കറ്റ് മാത്രമേ നമുക്ക് ലഭിക്കൂ.

More from DriveSpark

Article Published On: Saturday, July 29, 2023, 16:47 [IST]
English summary
More experience air india upgrading cabin more space swift boarding
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X