Hyundai Verna കൂടുതല്‍ ശക്തനായി തിരിച്ചുവരുന്നു; അധിക ഫീച്ചറുകള്‍ക്കൊപ്പം അകത്തളം കൂടുതല്‍ വിശാലമാകും
പ്രീമിയം സെഡാന്‍ കാറുകളിലെ ഒരു സ്റ്റാറാണ് ഹ്യുണ്ടായി വെര്‍ണ. വെര്‍ണയുടെ പുതിയ തലമുറ പതിപ്പ് അടുത്ത വര്‍ഷം നിരത്തിലെത്താനിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള മാര്‍ക്കറ്റിലെത്തുന്നതിന് മുമ്പേ അതിന്റെ ആഗോള അരങ്ങേറ്റമുണ്ടാകും.

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) ഇതിനകം തന്നെ ആഭ്യന്തര വിപണിയില്‍ പുതിയ തലമുറ വെര്‍ണയുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇത് ഒന്നിലധികം തവണ പരീക്ഷണം നടത്തുകയും ചെയ്തു. ഇത് അടുത്ത വര്‍ഷം എപ്പോഴെങ്കിലും അവതരിപ്പിക്കപ്പെടും.

കൂടാതെ മുഖംമിനുക്കിയ ക്രെറ്റ, അയോണിക് 5 ഇവി, ഫെയ്സ്ലിഫ്റ്റഡ് കോന ഇവി എന്നിവയ്ക്കൊപ്പം വെര്‍ണയും 2023-ലെ ബ്രാന്‍ഡിന്റെ ലോഞ്ച് സ്ട്രാറ്റജിയുടെ ഭാഗമാകാം.

വെര്‍ണയുടെ പരീക്ഷണ പതിപ്പുകള്‍ ഇന്ത്യയില്‍ മാത്രമല്ല ദക്ഷിണ കൊറിയയിലും കാണപ്പെട്ടു. ഇതിലൂടെ വാഹനത്തിന് ബാഹ്യമായി വരുത്തുന്ന പ്രധാനമായും മാറ്റങ്ങളെ കുറിച്ച് അറിയാന്‍ സാധിച്ചു. ഈ മിഡ്‌സൈസ് സെഡാന്‍ ഇന്ത്യയില്‍ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് എന്നിവയ്ക്കെതിരെ തന്നെയാകും മത്സരിക്കുക. ഇതിന് മുന്‍ മോഡലിനേക്കാള്‍ വലിയ അനുപാതമുണ്ടാകും.

കമ്പനി പിന്തുടരുന്ന ഏറ്റവും പുതിയ സെന്‍സ്യൂസ് സ്പോര്‍ട്ടിനെസ് സ്‌റ്റൈലിംഗ് ഫിലോസഫിക്ക് അനുസൃതമായതിനാല്‍ പുതുതലമുറ വെര്‍ണയുടെ എക്‌സ്റ്റീരിയര്‍ കാര്യമായ മാറ്റത്തിന് വിധേയമാകും. ഗ്ലോബല്‍ എലാന്‍ട്രയുമായും ചില സന്ദര്‍ഭങ്ങളില്‍ സോണാറ്റയുമായും ഇതിന് നിരവധി സാമ്യതകള്‍ ഉണ്ടെന്ന് തോന്നുന്നു. പുതിയ ഹെഡ്ലാമ്പുകള്‍, ഗ്രില്‍ വിഭാഗം, ഫോഗ് ലാമ്പ് അസംബ്ലി, ബമ്പര്‍ എന്നിവയ്ക്കൊപ്പം സമൂലമായി മാറാനുള്ള പുറപ്പാടാണ് മുന്‍ ഭാഗത്തിന്.

സ്ലീക്കര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ പുതിയ ഇന്‍സേര്‍ട്ടുകളുള്ള ഗ്രില്ലിലേക്ക് നീളുന്നു. അതേസമയം ഫ്രണ്ട് ബമ്പറും ഫോഗ് ലാമ്പ് ഹൗസിംഗുകളും പരിഷ്‌ക്കരിച്ചിരിക്കുന്നു. പുതിയ ക്യാരക്ടര്‍ ലൈനുകളുള്ള മസ്‌കുലര്‍ ബോണറ്റ്, പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍, ഹൊറിസോണ്ടല്‍ എല്‍ഇഡി സ്ട്രിപ്പുള്ള പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതുക്കിയ റിയര്‍ ബമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മറ്റ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

ഇന്റീരിയറിലും പുതിയ ഉപകരണങ്ങളും ഫീച്ചറുകളും ലഭിക്കും. ഒരു പുതിയ ഡാഷ്ബോര്‍ഡും സെന്റര്‍ കണ്‍സോളും കൂടാതെ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണ്ണ ഡിജിറ്റല്‍ ക്ലസ്റ്റര്‍, കൂടുതല്‍ അപ്മാര്‍ക്കറ്റ് സര്‍ഫേസ് ഫിനിഷുകള്‍, കണക്റ്റഡ് ടെക്, അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) അടിസ്ഥാനമാക്കിയുള്ള അസിസ്റ്റീവ്, സുരക്ഷാ സവിശേഷതകള്‍ തുടങ്ങിയ സവിശേഷതകള്‍ 2023 ഹ്യുണ്ടായി വെര്‍ണയ്ക്ക് ലഭിക്കും.

നിലവിലുള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നിലനിര്‍ത്തുമെന്നും മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി മൈല്‍ഡ്-ഹൈബ്രിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടുത്താമെന്നും പ്രതീക്ഷിക്കുന്നു. 140 bhp പവറും 242 Nm ടോര്‍ക്കും വികസിപ്പിക്കുന്ന കൂടുതല്‍ ശക്തമായ 1.4-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ സ്ലാവിയയുടെയും വെര്‍ട്ടിസിന്റെയും 1.5-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വകഭേദങ്ങള്‍ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.

ഈ കഴിഞ്ഞ സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട കാര്‍ മോഡല്‍ ഹ്യുണ്ടായി വെര്‍ണ ആയിരുന്നു. 4,190 യൂണിറ്റുകളാണ് 2022 സെപ്റ്റംബറില്‍ കയറ്റി അയച്ചത്. മുന്‍ വര്‍ഷത്തില്‍ ഇത് 4,604 ആയിരുന്നു. വളര്‍ച്ച - 8.99 ശതമാനം ഇടിവ് രേഖപ്പെടുത്തി. 4,070 യൂണിറ്റുകള്‍ കയറ്റി അയച്ച് മാരുതി സുസുക്കി ഡിസയര്‍ രണ്ടാം സ്ഥാനത്തും 4,012 യൂണിറ്റുകള്‍ കയറ്റി അയച്ച് കിയ സെല്‍റ്റോസ് മൂന്നാമതും എത്തി.


Click it and Unblock the Notifications








