റേഞ്ച് കുറവാണെന്ന് ഓർത്ത് പേടിക്കേണ്ട;ഈ ഉപകരണം നിങ്ങളെ സഹായിക്കും
ഒരു ഇവി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുമ്പോൾ അല്ലെങ്കിൽ വാങ്ങാൻ ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്ന കാര്യമാണല്ലോ വാഹനത്തിൻ്റെ റേഞ്ച്. ഇനി റേഞ്ചിൻ്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കേണ്ട എന്നാണ് ജയ്പൂർകാരനായ ആകാശ് പറയുന്നത്. ഇലക്ട്രിക് കാറുകൾക്ക് 20 ശതമാനം വരെ കൂടുതൽ റേഞ്ച് ലഭിക്കാനുളള ഉപകരണം സൃഷ്ടിച്ചിരിക്കുകയാണ്.
ഉപകരണത്തെ കുറിച്ച് പറയുകയാണെങ്കിൽ അത് ഒരു പ്ലഗ് ആൻഡ് പ്ലേ ഉപകരണമാണ്. ഡ്രൈവിങ്ങിനിടയിലെ അസ്വസ്ഥതകളും അത് പോലെ തന്നെ ചാർജിങ്ങ് പോയിൻ്റുകൾ കുറവുളള സ്ഥലത്ത് പേടി കൂടാതെ വാഹനമോടിക്കാനുളള ആത്മവിശ്വാസവും ലഭിക്കുന്നു. Aha NexCruise എന്നാണ് ആകാശ് ഉപകരണത്തിന് പേര് നൽകിയിരിക്കുന്നത്.

ഈ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിക്കുന്നത് വഴി വാഹനത്തിൻ്റെ ഓരോ മോഡിലും വ്യത്യസ്ത റേഞ്ച് നൽകാൻ സഹായിക്കുന്നുണ്ട്. ഓരോ വ്യക്തികളുടേയും ഡ്രൈവിങ്ങ് രീതി പലതാണെങ്കിലും അത് എല്ലാം ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഒന്നാക്കി കൊണ്ട് വാഹനത്തിൻ്റെ റേഞ്ച് കൂട്ടാനാണ് ഇദ്ദേഹം ശ്രമിച്ചത്. ടാറ്റാ നെക്സോണിലാണ് ഇദ്ദേഹത്തിൻ്റെ പരീക്ഷണങ്ങളെല്ലാം നടത്തിയിരിക്കുന്നത്.
നിലവിൽ രണ്ട് വേരിയന്റുകളിൽ ഈ ഉപകരണം വരുന്നു, ആദ്യത്തേത് NexCruise Basic ആണ്, അതിന്റെ വില 19,900 രൂപയും മറ്റൊന്ന് NexCruise Pro ആണ്, അതിന്റെ വില 25,990 ആണ്, ഓരോ മോഡിലും വാഹനത്തിന് പരമാവധി റേഞ്ച് നൽകുന്ന സവിശേഷതകളോട് കൂടി തന്നെയാണ് ഉപകരണം നിർമിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള വാഹന നിർമാതാക്കളിൽ ഒരാണ് ടാറ്റ മോട്ടോർസ്. സേഫ്റ്റിയുടെ ചുവടുപിടിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ കമ്പനി ഇന്ന് ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാസഞ്ചർ കാർ ബ്രാൻഡാണ്. വാഹന വിപണിയുടെ ഭാവിയായി പറയപ്പെടുന്ന ഇലക്‌ട്രിക് വാഹന രംഗത്തെ ഒന്നാമനാണ് കമ്പനി. വരും മാസങ്ങളിൽ പുതിയ ഇവികൾ പുറത്തിറക്കി സ്ഥാനം ഊട്ടിയുറപ്പിക്കാനും ടാറ്റ മോട്ടോർസിന് പദ്ധതിയുണ്ട്.
നിലവിൽ ടാറ്റയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം നെക്സോൺ കോംപാക്‌ട് എസ്‌യുവിയാണ്. അതേസമയം രണ്ടാമതായി മൈക്രോ സ്പോർട് യൂട്ടിലിറ്റി മോഡലായ പഞ്ച് രണ്ടാമതായുണ്ട്. ഈ വാഹനത്തിന്റെ വരവ് കമ്പനിയുടെ വിൽപ്പന വേഗം ഉയർത്താൻ കാരണമായിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ ഇതുവരെ 1.80 ലക്ഷം യൂണിറ്റ് വിൽപ്പന പഞ്ച് നേടിയിട്ടുണ്ട്. നെക്‌സണും പഞ്ചും കൂടാതെ, എൻട്രി ലെവൽ ടിയാഗോ കോംപാക്‌ട് ഹാച്ച്‌ബാക്ക് വർഷങ്ങളായി സ്ഥിരമായ വിൽപ്പന നേടിക്കൊടുക്കുന്നുണ്ട്.

2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ ഹാരിയർ ഇവി, കർവ് മിഡ്-സൈസ് കൂപ്പെ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ടായി. അവ വരുന്ന വർഷത്തോടെ വിപണിയിൽ അരങ്ങേറ്റം കുറിച്ചേക്കും. അതോടൊപ്പം ആൾട്രോസിന്റെ ഇലക്ട്രിക് മോഡലും യാഥാർഥ്യമാവാൻ സാധ്യതയുണ്ട്. ടിയാഗോയ്ക്ക് മുമ്പ് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൂടുതൽ താങ്ങാനാവുന്ന മോഡലിനെ കൊണ്ടുവരാനാണ് കമ്പനി മുൻതൂക്കം നൽകിയത്. അങ്ങനെയാണ് ടിയാഗോ ഇവിക്ക് നറുക്ക് വീഴുന്നത്.
19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തിയത്. ശേഷി കൂടിയ പതിപ്പ് 315 കിലോമീറ്റർ റേഞ്ചും കുറഞ്ഞ പതിപ്പ് 250 കിലോമീറ്റർ റേഞ്ചുമാണ് പൂർണ ചാർജിൽ അവകാശപ്പെടുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് ടിയാഗോ ഇവിയുടെ വിവിധ വേരിയന്റുകളുടെ ആമുഖ വിലയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് 8.69 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയായി മോഡലിന്റെ വില കമ്പനി ഉയർത്തുകയും ചെയ്‌തു.


Click it and Unblock the Notifications








