ഒറ്റ ദിവസം വാർഷിക ഫാസ്ടാഗ് വാങ്ങിയത് ഒരു ലക്ഷത്തിലധികം ആളുകൾ; സിനിമയെ വെല്ലുന്ന കളക്ഷൻ റെക്കോർഡ്
ഓഗസ്റ്റ് 15 മുതൽ രാജ്യത്ത് വാർഷിക ഫാസ്ടാഗ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. 3000 രൂപയാണ് വാർഷിക ഫാസ്ടാഗിന് മുടക്കേണ്ടത്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് വളരെ ഗുണപ്രദമായ കാര്യമാണ് കേന്ദ്ര സർക്കാർ മുൻകൈയ്യെടുത്ത് നടത്തിയിരിക്കുന്നത്. 10000 രൂപയോളം മുടക്കുന്നതിന് പകരം ഇനി യാത്രക്കാർക്ക് 3000 രൂപയിൽ വളരെ സുഖമായി യാത്ര ചെയ്യാം എന്നതാണ് ഗുണം. ആരംഭിച്ച ദിവസം തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് വാർഷിക ഫാസ്ടാഗ് സ്വന്തമാക്കിയിരിക്കുന്നത്. ഓരോ ടോള്‍ പ്ലാസയിലും പ്രത്യേകമായി പണം ഈടാക്കുന്നതിനു പകരമാണ് വാര്‍ഷിക പാസ് നടപ്പാക്കുന്നത്. വാഹനത്തില്‍ നിലവിലുള്ള ഫാസ്ടാഗിലേക്ക് തന്നെയാണ് വാര്‍ഷിക പാസും ലോഡ് ചെയ്യുന്നത് എന്നതാണ് പ്രത്യേകത.
3000 രൂപയാണ് ഇതിന്റെ നിരക്ക്. നിലവിലുള്ള ഫാസ്ടാഗ് കാര്‍ഡില്‍ തന്നെ ഈ പാസ് ആക്ടിവേറ്റ് ചെയ്യാം. വാര്‍ഷിക പാസുള്ള സ്വകാര്യ വാഹന ങ്ങള്‍ക്ക് ഒരു തവണ ടോള്‍ ബൂത്ത് കടക്കാന്‍ 15 രൂപയേ ചെലവാകൂ നിലവില്‍ 30 രൂപ മുതല്‍ 340 രൂപ വരെയാണ് വിവിധ ടോള്‍ പ്ലാസകളില്‍ ഈടാക്കുന്നത്. ആദ്യം നമുക്ക് ഫാസ്ടാഗ് വാര്‍ഷിക പാസിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് വിശദമായി തന്നെ പറഞ്ഞു തരാം.

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈലില്‍ 'രാജ്മാര്‍ഗ് യാത്ര' എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അതിലൂടെ വാഹന രജിസ്‌ട്രേഷന്‍ നമ്പറോ ഫാസ്ടാഗ് കാര്‍ഡ് നമ്പറോ നല്‍കി ഈ പാസ് ആക്ടിവേറ്റ് ചെയ്യാം. ദേശീയപാത അതോറിറ്റിയുടെയോ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെയോ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഇത് സാധ്യമാകും. ആപ്പിന്റെ ഹോം പേജില്‍ ഇന്ന് മുതല്‍ 'ആനുവല്‍ ടോള്‍ പാസ്' എന്ന ഓപ്ഷന്‍ കാണാം.
'Eligible Toll Plazas' മെനുനുവില്‍ ക്ലിക്ക് ചെയ്താല്‍ വാര്‍ഷിക പാസ് എവിടെയൊക്കെ ഉപയോഗിക്കാമെന്ന് അറിയാം. 3000 രൂപയാണ് ഈ പാസിന്റെ നിരക്ക്. യുപിഐ, കാര്‍ഡ്, അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴിയും പണമടയ്ക്കാം. ഫാസ്ടാഗില്‍ നെഗറ്റീവ് ബാലന്‍സ് ആണെങ്കില്‍ രജിസ്‌ട്രേഷന്‍ സാധ്യമാകില്ല. പാസ് ലഭിച്ച തീയതി മുതല്‍ 365 ദിവസത്തേക്ക് ഇത് സജീവമായിരിക്കും. ഈ കാലയളവില്‍ ദേശീയപാതകളിലെ ടോള്‍ പ്ലാസകളിലൂടെ 200 തവണ കടന്നുപോകാന്‍ സാധിക്കും.

നിലവിലെ സംവിധാനത്തില്‍, ഒറ്റ യാത്രയ്ക്ക് ഒരു തുകയും മടക്കയാത്രയ്ക്ക് (24 മണിക്കൂറിനുള്ളില്‍) കുറഞ്ഞ തുകയും ഫാസ്ടാഗ് കാര്‍ഡില്‍ നിന്ന് കുറയ്ക്കും. എന്നാല്‍, ഈ പുതിയ പാസില്‍ മടക്കയാത്രയ്ക്ക് പ്രത്യേക ഇളവുകളില്ല. ഓരോ തവണ ടോള്‍ പ്ലാസ കടക്കുമ്പോഴും അത് ഒരു യാത്രയായി കണക്കാക്കുകയും ആകെ 200 യാത്രകളില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ 200 യാത്രകള്‍ പൂര്‍ത്തിയായാല്‍, 3000 രൂപ അടച്ച് പാസ് പുതുക്കാം.
പുതുക്കിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പാസ് ആക്ടീവ് ആയിരിക്കും. ഒരു വര്‍ഷമായിട്ടും 200 യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും പാസ് കാലാവധി തീരും. അത്തരം സാഹചര്യത്തില്‍ പുതിയ പാസ് എടുക്കേണ്ടി വരും. തുടക്കത്തില്‍ പറഞ്ഞ പോലെ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ പാസ് ലഭ്യമാവുക. അതായത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് വാര്‍ഷിക പാസ് ലഭ്യമല്ല. അവര്‍ക്ക് നിലവിലുള്ള ഫാസ്ടാഗ് സംവിധാനം തന്നെ തുടരാം.

ഈ പാസ് സ്വകാര്യ വാഹന ഉടമകളുടെ യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ദേശീയ പാതകളിലും എക്‌സ്പ്രസ്‌വേകളിലുമാണ് വാര്‍ഷിക പാസ് ഉപയോഗിക്കാനാവുക. അതേസമയം സംസ്ഥാനങ്ങള്‍ പരിപാലിക്കുന്ന സ്‌റ്റേറ്റ് ഹൈവേകളിലും എക്‌സ്പ്രസ്വേകളിലും ടോള്‍ ബുത്തുകള്‍ കടക്കാന്‍ ഫാസ്ടാഗിലെ റഗുലര്‍ ബാലന്‍സ് തുക ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








