സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

പാസഞ്ചര്‍ വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിയമം നടപ്പില്‍ വരുത്തുന്നത് വൈകും. 2022 ഒക്ടോബര്‍ 1 മുതലായിരുന്നു നിയമം നടപ്പില്‍ വരാനിരുന്നത്. എന്നാല്‍ ഇത് ഏകദേശം 18 മാസം വൈകിയേക്കാം.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

പെട്ടെന്നുള്ള പരിവര്‍ത്തനം കൈകാര്യം ചെയ്യാനുള്ള എയര്‍ബാഗ് നിര്‍മ്മാണ ശേഷി ഇന്ത്യയില്‍ ഇല്ലാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് കണക്കുകൂട്ടുന്നത്. 6 എയര്‍ബാഗ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന കാറുകള്‍ക്കായി 18 ദശലക്ഷം എയര്‍ബാഗുകള്‍ ഇന്ത്യയ്ക്ക് ആവശ്യമായി വരും. 6 ദശലക്ഷം എയര്‍ബാഗുകളുടെ ശേഷിയാണ് നിലവിലുള്ളത്. അങ്ങനെ വരുമ്പോള്‍ 12 ദശലക്ഷം എയര്‍ബാഗുകളുടെ കുറവ് വരും.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

6 എയര്‍ബാഗ് നിയമം നടപ്പാക്കുന്നത് 18 മാസത്തേക്ക് നീട്ടിവെക്കുമ്പോള്‍ എയര്‍ബാഗുകള്‍ പ്രാദേശികവല്‍ക്കരിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതിന് കാര്‍ വ്യവസായത്തിന് ആവശ്യമായ സമയം സര്‍ക്കാര്‍ നല്‍കും. കൂടാതെ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിനായി നിര്‍മ്മാണ ശേഷി കൂട്ടുകയും ചെയ്യാം. 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതിനുള്ള പുതിയ സമയപരിധി 2024 ഏപ്രിലായിരിക്കാം. എന്നാല്‍ നിയമം നടപ്പില്‍ വരുത്തുന്ന സമയപരിധി നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകണം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 2022 ജനുവരിയിലാണ് 6 എയര്‍ബാഗുകള്‍ക്കുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

മന്ത്രാലയത്തിന് ഒരു വിജ്ഞാപനം നിയമമാക്കേണ്ട ആറ് മാസത്തെ സമയപരിധി സാങ്കേതികമായി കഴിഞ്ഞു. അതിനാല്‍ വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കുന്നതിനെയാണ് ഞങ്ങള്‍ പ്രധാനമായും ഉറ്റുനോക്കുന്നത്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ആറ് ദശലക്ഷം യൂണിറ്റുകളുടെ ശേഷി പോലുമില്ല. നിലവില്‍ ധാരാളം ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ എയര്‍ബാഗുകളുടെയും അവയുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെയും പ്രാദേശികവല്‍ക്കരണവും ശേഷിയുടെ ഗണ്യമായ വിപുലീകരണവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നതായി കാര്‍ വ്യവസായത്തില്‍ നിന്നുള്ള ചില വ്യത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

ഉപഭോക്തൃ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ശേഷിയിലേക്ക് നിക്ഷേപിക്കാന്‍ ഘടക നിര്‍മ്മാതാക്കളുടെ സന്നദ്ധത ഉണ്ടായിരുന്നിട്ടും, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ വലിയ ആവശ്യം നിറവേറ്റുക അസാധ്യമാണ്. കാറുകളില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷത്തോളം സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ കൂടുതല്‍ നിര്‍ണായകമായ നീക്കം പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും കൂടുതല്‍ സമയം വേണ്ടിവരുമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

സര്‍ക്കാര്‍ നീക്കത്തില്‍ കമ്പനികള്‍ക്ക് അസന്തുഷ്ടി

6 എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കാര്‍ വ്യവസായ പ്രമുഖര്‍ക്ക് അതൃപ്തിയുണ്ട്. ബഡ്ജറ്റ് കാറുകളില്‍ 6 എയര്‍ബാഗുകള്‍ ചേര്‍ക്കുന്നത് കൂടുതല്‍ ചെലവേറിയതാക്കുമെന്നും ഇത് എന്‍ട്രി ലെവല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. എന്‍ട്രി ലെവല്‍ കാറുകളേക്കാള്‍ സുരക്ഷിതമല്ലാത്ത ഇരുചക്രവാഹനങ്ങളില്‍ തന്നെ ഉപയോക്താക്കള്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

എന്നാല്‍ പൗരന്മാരുടെ ജീവനാണ് കൂടുതല്‍ പ്രധാന്യമെന്നും ഓരോ അധിക എയര്‍ബാഗിനും കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഏകദേശം 100 രൂപ മാത്രമേ ചെലവാകൂ എന്നുമായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിനോട് പ്രതികരിച്ചത്. 500 രൂപയുടെ വര്‍ധനവ് ജനങ്ങള്‍ സഹിക്കുമെന്നാണ് അദ്ദേഹം കാര്‍ വ്യവസായിക്‌ളോട് പറഞ്ഞത്.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

സുരക്ഷ ഫസ്റ്റ്

അടുത്തിടെ ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ദാരുണമായ അപകട മരണം ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് നാന്നി കുറിച്ചിരുന്നു. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ പാല്‍ഘറില്‍ വെച്ചുണ്ടായ അപകടത്തിലാണ് മിസ്ത്രി മരിച്ചത്. മിസ്ത്രിയുടെ മരണത്തിന് പിന്നാലെ സീറ്റ് ബെല്‍റ്റ്, എയര്‍ബാഗ്, റോഡ് ഡിസൈന്‍, മൊത്തത്തിലുള്ള വാഹന സുരക്ഷ എന്നിവയില്‍ കേന്ദ്രീകരിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും പിന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ ഉടന്‍ തന്നെ സ്റ്റാന്‍ഡേര്‍ഡ് ആയി മാറും, അതിനായി സര്‍ക്കാര്‍ ഇതിനകം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍ നീങ്ങുമ്പോള്‍ ആരെങ്കിലും ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ നിരന്തരമായ ബീപ്പ് ശബ്ദം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന സജ്ജീകരണമാണ്. വിജ്ഞാപനമനുസരിച്ച് കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 5 ആണ്.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

കരട് വിജ്ഞാപനം അനുസരിച്ച്, ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്സ് (എഐഎസ്156) ഭേദഗതികളില്‍ എം, എന്‍ വിഭാഗത്തിലുള്ള വാഹനങ്ങളിലെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഉപകരണങ്ങളുടെ ഭാഗമായി മുന്നോട്ട് ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ നിര്‍ബന്ധമാക്കുന്നു.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

മിസ്ത്രിയുടെ ദാരുണ നിര്യാണത്തിന് പിന്നാലെ റോഡ് സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വരം കടുപ്പിച്ചിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ എല്ലാ പുതിയ കാറുകളിലും പിന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ നിര്‍ബന്ധിത ഫീച്ചറായി മാറും. നിര്‍ദ്ദിഷ്ട ഓട്ടോമോട്ടീവ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് പിന്‍സീറ്റില്‍ ഉള്‍പ്പെടെ ഏതെങ്കിലും യാത്രക്കാരന്‍ സുരക്ഷാ-ബെല്‍റ്റ് ബക്കിള്‍ നീക്കം ചെയ്താലും ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കും.

സമയം വേണം; 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചേക്കും

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് അധിക പിഴ ചുമത്തുമെന്ന് ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എയര്‍ബാഗുകള്‍ ജീവന്‍ അപകടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നു. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോള്‍ മാത്രമേ അവ ഫലപ്രദമായി പ്രവര്‍ത്തിക്കൂ. അതിനാല്‍ ഓരോ തവണയും കാറില്‍ കയറുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കാന്‍ ശ്രമിക്കുക.

Most Read Articles

Malayalam
English summary
More time needed central government may delay the implementation 6 airbag rule
Story first published: Tuesday, September 27, 2022, 12:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X