CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

ബിഎസ് VI കാറുകൾക്ക് ഇപ്പോൾ CNG അല്ലെങ്കിൽ LPG കിറ്റുകൾ റെട്രോ ഫിറ്റ് ചെയ്യാൻ അനുമതി ലഭിച്ചിരിക്കുകയാണ്. ഇത് വ്യക്തമാക്കി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

കൂടാതെ, ഡീസൽ പവർ കാറുകൾക്ക് (3.5 ടണ്ണിൽ താഴെ ഭാരമുള്ള ബിഎസ് VI മോഡലുകൾ) CNG അല്ലെങ്കിൽ LPG പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പവർപ്ലാന്റുകൾ ഉപയോഗിച്ച് അവയുടെ എഞ്ചിനുകൾക്ക് സ്വാപ്പ് ചെയ്യാനും ഇപ്പോൾ അനുവാദമുണ്ട്.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

ഇതുവരെ, ബിഎസ് IV മാനദണ്ഡങ്ങൾ പാലിക്കുന്ന കാറുകൾക്ക് മാത്രമാണ് CNG, LPG കിറ്റുകൾ റെട്രോ ഫിറ്റ് ചെയ്യാൻ അനുമതി നൽകിയിരുന്നത്. ഫിറ്റ്‌മെന്റിനുള്ള ടൈപ്പ്-അപ്പ്രൂവൽ റിക്വയർമെന്റുകൾ അറിയിപ്പുമായി പങ്കുവെച്ചിട്ടുണ്ട്.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

അതിൽ, പെട്രോൾ, ഡീസൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ CNG ഒരു ക്ലീനർ ഫ്യുവലാണെന്ന് മന്ത്രാലയം പ്രസ്താവിച്ചു, കാരണം ഇത് കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ, പർട്ടിക്കുലേറ്റ് മാറ്റർ, സ്മോക്ക് എമിഷൻ എന്നിവ ഗണ്യമായി കുറയ്ക്കുന്നു.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, ഇന്ത്യയിൽ CNG പവർ കാറുകളുടെ ജനപ്രീതി ഗണ്യമായി വർധിച്ചു. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് തുടങ്ങിയ നിർമ്മാതാക്കൾ തങ്ങളുടെ ഏതാനും കാറുകളിൽ ഫാക്ടറി ഫിറ്റഡ് CNG കിറ്റുകൾ വാഗ്ദാനം ചെയ്യുന്നു.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

അതേസമയം നിലവിൽ ഒരു കാറും ഫാക്ടറി ഫിറ്റഡ് LPG കിറ്റുമായി വരുന്നില്ല. ബിഎസ് VI കാറുകളിൽ റെട്രോ ഫിറ്റിംഗ് അനുവദിക്കുന്നതിലൂടെ, കാർ വാങ്ങുന്നവർക്ക് ഇപ്പോൾ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

ഡൽഹിയിൽ 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ കാറുകളിലും 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ കാറുകളിലും വാഹനങ്ങൾക്ക് റെട്രോ ഫിറ്റ് ഇലക്ട്രിക് പവർട്രെയിനുകൾ അനുവദനീയമാണ്.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) ഉത്തരവുകൾ പ്രകാരം, മലിനീകരണ ആശങ്കകൾ കാരണം മുകളിൽ സൂചിപ്പിച്ച കാലത്തേക്കാൾ പഴക്കമുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ ദേശീയ തലസ്ഥാനത്ത് ഓടിക്കാൻ പാടുള്ളതല്ല.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ, 2070 -ഓടെ നെറ്റ്-സീറോ ഗ്രീൻഹൗസ് എമിഷൻ (കാർബൺ ന്യൂട്രൽ ആക്കുക) എന്ന ലക്ഷ്യം ഇന്ത്യൻ ഗവൺമെന്റ് ഏറ്റെടുത്തിരുന്നു. 2030 -ഓടെ ഗ്രീൻഹൗസ് എമിഷനുകൾ 45 ശതമാനം കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ കൽക്കരിയെയും എണ്ണയെയും വളരെയധികം ആശ്രയിക്കുന്നതിനാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

അതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്കായി ശക്തമായി മുന്നോട്ട് പോവുകയാണ്. ഇവികൾ പ്രോത്സാഹിപ്പിക്കുന്നതിനായി, കേന്ദ്രവും ചില സംസ്ഥാന സർക്കാരുകളും ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്.

CNG & LPG കിറ്റുകൾ ഇനിമുതൽ ബിഎസ് VI കാറുകൾക്കും റെട്രോഫിറ്റ് ചെയ്യാം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലം

ഇരുചക്ര വാഹനങ്ങൾ, പാസഞ്ചർ കാറുകൾ, കൂടാതെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ കൊമേർഷ്യൽ കാറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ഇവി ബാറ്ററി നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതോടെ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾ മുഖ്യധാരയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, February 1, 2022, 8:30 [IST]
English summary
Morth allows bs6 cars to be retrofitted with lpg and cng kits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X