ടോളില്‍ മാറ്റവുമായി കേന്ദ്രം? ഇനി പണം ഈടാക്കുക ഇതിന്റെ അടിസ്ഥാനത്തില്‍

ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്നവര്‍ ഏറെ ഭയക്കുന്ന ഒരു സംഗതിയാണ് അമിത ഭാരം കയറ്റിപ്പോകുന്ന ഹെവി വാഹനങ്ങള്‍. ഇത്തരം വാഹനങ്ങളുടെ പിന്നില്‍ കുടുങ്ങിയാല്‍ എങ്ങനെയും മറികടന്ന് പോകാന്‍ ആയിരിക്കും എല്ലാവരുടെയും ശ്രമം. ഹൈവേകളിലും ദേശീയപാതകളിലും മറ്റും അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ടോള്‍പ്ലാസകളിലാണ് ഇനി ഓവര്‍ലോഡ് കയറ്റുന്ന വാഹനങ്ങള്‍ക്ക് പണി കിട്ടാന്‍ പോകുന്നത്. നിലവില്‍ രാജ്യത്ത് ടോള്‍ ഫീസുകള്‍ ഫാസ്ടാഗ് സംവിധാനത്തിലൂടെയാണ് പിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെയും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ടോള്‍ പിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

toll plaza

ഹെവി വാഹനങ്ങളുടെ ഭാരത്തിനനുസരിച്ച് ടോള്‍ നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അമിത ഭാരം കയറ്റിവരുന്ന ട്രക്കുകള്‍ റോഡ് ഉപയോക്താക്കള്‍ക്ക് ശല്യമാകും വിധം വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയരുന്നിരുന്നു. ഓരോ വാഹനങ്ങളിലും കയറ്റാന്‍ പറ്റുന്ന ലോഡിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. നിലവില്‍ വാഹനത്തിന്റെ ആക്സിലുകള്‍ അടിസ്ഥാനമാക്കിയാണ് ഹെവി വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുന്നത്.

ഇത്തരം വാഹനങ്ങളില്‍ കയറ്റുന്ന ലോഡിന്റെ ഭാരം പരിഗണിക്കാതെ ഒരേ നിരക്കാണ് ഈടാക്കുന്നത്. ഈ അവസ്ഥക്കാണ് ഇനി മാറ്റം വരാന്‍ പോകുന്നത്. ഹെവി വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനായി രാജ്യസഭാംഗം വിജയസായി റെഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇത്തരം വാഹനങ്ങളുടെ ഭാരത്തിന് അനുസരിച്ച് ടോള്‍ ഫീസ് ഈടാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.

kerala toll plaza

ഈ നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഹെവി വാഹനങ്ങള്‍ കയറ്റി വിടുന്ന ലെയ്‌നുകളില്‍ വെയ്റ്റിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹെവി വാഹന ഉടമകളുടെ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ ഒരു സംവിധാനം നിലവില്‍ വന്നാല്‍ വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ ഏറെ സമയം കാത്തുകെട്ടി കിടക്കേണ്ടി വരുമെന്നും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നുമാണ് അവര്‍ പറയുന്നത്.

ഇപ്പോള്‍ തന്നെ ചില ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് വന്നിട്ടും വലിയ വരി അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഹെവി വാഹനങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ടോള്‍ പ്ലാസകളില്‍ സ്ഥാപിക്കുന്ന വെയ്റ്റിംഗ് പ്ലാറ്റ്ഫോമുകളിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന വേളയില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ഭാരമുണ്ടെന്ന് മനസ്സിലായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

toll plaza

നാഷണല്‍ ഹൈവേ ടോള്‍ റൂള്‍സ് 2008 അനുസരിച്ച് അനുവദനീയമായ പരമാവധി മൊത്ത ഭാരത്തിനപ്പുറം ലോഡുചെയ്ത വാഹനങ്ങള്‍ അധിക ലോഡ് നീക്കം ചെയ്യുന്നതുവരെ ദേശീയ പാത ഉപയോഗിക്കാനോ ടോള്‍ പ്ലാസ കടക്കാനോ അനുവദിക്കില്ല എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. ഈ നിയമം നിലവില്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ അപകടങ്ങളില്‍ പെടുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങളില്‍ പെടുമ്പോള്‍ നിരപരാധികളായ ഒരുപാട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അധിക ലോഡുമായി വരുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന സാഹചര്യം വന്നാല്‍ ഈ പ്രവണത കുറയും.

അതുവഴി റോഡ് സുരക്ഷ ഉറപ്പാക്കാനും സാധിക്കും. തൂക്കത്തിന് അനുസരിച്ച് ടോള്‍ ഈടാക്കാന്‍ തുടങ്ങിയാല്‍ ഹെവി വാഹനങ്ങള്‍ അമിതഭാരം കയറ്റുന്നത് കുറയുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും ചെറിയ വാഹനങ്ങളുമായി പുറത്തിറങ്ങുന്ന ആളുകള്‍ക്ക് ഈ നിയമം വളരെ പ്രതീക്ഷ നല്‍കുന്നു. ഹെവി വാഹനങ്ങള്‍ക്ക് ഭാരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്ന സംവിധാനത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ ഞങ്ങളെ കമന്റ് ബോക്‌സിലൂടെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Friday, December 15, 2023, 13:00 [IST]
English summary
Morth to charge toll based on weight instead of axle based fee collection for heavy vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X