Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോർസിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ജനപ്രീതി ബ്രാൻഡ് നേടിയിട്ടുണ്ട് കൂടാതെ ഉപഭോക്താക്കൾക്കായി ഇന്റരസ്റ്റിംഗ് മോഡലുകളും നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ബ്രാൻഡിന്റെ വിൽപ്പന കണക്കുകളും ഉയർന്നു. എസ്‌യുവികൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കുമുള്ള ഓൾ ന്യൂ രൂപകൽപ്പനയും ബിൽഡ് ക്വാളിറ്റിയും ബ്രാൻഡിന്റെ വർധിച്ചുവരുന്ന ജനപ്രീതിക്ക് പിന്നിലെ നിരവധി കാരണങ്ങളിൽ ഒന്നാണ്.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. ആറ് പുതിയ എസ്‌യുവികൾ വിപണിയിൽ പുറത്തിറക്കാൻ ടാറ്റ പദ്ധതിയിടുന്നു. ടാറ്റ മോട്ടോർസിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇതാ:

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ പഞ്ച് ടർബോ

ടാറ്റ കഴിഞ്ഞ വർഷം വിപണിയിൽ പഞ്ച് മൈക്രോ എസ്‌യുവി അവതരിപ്പിച്ചു, ഇത് ഉപഭോക്താക്കൾക്കിടയിൽ വളരെ വേഗം ജനപ്രിയമായി. പരുക്കൻ രൂപകൽപ്പനയും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലെ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗുകളും അതിന്റെ ജനപ്രീതിക്ക് പിന്നിലെ ചില കാരണങ്ങളാണ്.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ പഞ്ചിന്റെ പോരായ്മകളിലൊന്ന് എഞ്ചിനാണ്. 1.2 ലിറ്റർ, ത്രീ സിലൻഡർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് ഇത് ലഭ്യമാകുന്നത്. ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

എഞ്ചിന്റെ കൂടുതൽ ശക്തമായ ടർബോചാർജ്ഡ് പതിപ്പ് അവതരിപ്പിക്കാൻ നിർമ്മാതാക്കൾക്ക് പദ്ധതിയിടുകയാണെന്നും പറയപ്പെടുന്നു. ആൾട്രോസ് ​​i-ടർബോ പോലെ, പഞ്ച് ടർബോയും 110 PS പവറും 140 Nm പീക്ക് torque ഉം സൃഷ്ടിക്കും.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ ബ്ലാക്ക്ബേർഡ്

ടാറ്റ നെക്‌സോണും ഹാരിയറും തമ്മിലുള്ള വിടവ് നികത്തുന്നതിനായി, നിർമ്മാതാക്കൾ ഒരു മിഡ് സൈസ് എസ്‌യുവി പുറത്തിറക്കാൻ സാധ്യതയുണ്ട്. സെഗ്‌മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയുമായി മത്സരിക്കുന്ന ഒരു പ്രീമിയം ക്രോസ്ഓവർ അല്ലെങ്കിൽ കോംപാക്റ്റ് എസ്‌യുവിയിൽ ടാറ്റ പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, എന്നാൽ മറ്റ് ടാറ്റ ഉൽപന്നങ്ങളെപ്പോലെ എസ്‌യുവിക്കും ഡിസ്റ്റിംഗ്റ്റീവ് ഡിസൈൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുള്ള എസ്‌യുവി ടാറ്റ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ നെക്‌സോൺ ഇവി

നെക്‌സോൺ ഇവി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ടാറ്റ വിപണിയിൽ അവതരിപ്പിച്ചത്, ഇപ്പോൾ ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവിയാണ്. ഈ സ്ഥാനം നിലനിർത്താൻ, ടാറ്റ ഇപ്പോൾ ഇവിയിൽ ചില മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ്.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

എക്സ്റ്റെൻഡഡ് ഡ്രൈവിംഗ് റേഞ്ചിനൊപ്പം ചില സൗന്ദര്യവർധക നവീകരണങ്ങളും നടത്താൻ നിർമ്മാതാക്കൾ ഇപ്പോൾ പദ്ധതിയിടുന്നു. 400 കിലോമീറ്റർ റേഞ്ച് ഈ കാർ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പതിപ്പിന് 312 കിലോമീറ്റർ ക്ലെയിം റേഞ്ച് ലഭിക്കുന്നു.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ ഹാരിയർ, സഫാരി പെട്രോൾ

ടാറ്റ ഹാരിയറും സഫാരിയും അതത് സെഗ്‌മെന്റുകളിലെ ജനപ്രിയ എസ്‌യുവികളാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ടാറ്റ സഫാരി ഫൈവ് സീറ്റർ ഹാരിയർ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ട് എസ്‌യുവികളും നിലവിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

സെഗ്‌മെന്റിലെ അതിന്റെ എതിരാളികളിൽ ഭൂരിഭാഗവും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. രണ്ട് എസ്‌യുവികൾക്കുമായി ടാറ്റ പെട്രോൾ എഞ്ചിൻ തയ്യാറാക്കുന്നതിനാൽ ഈ ബുദ്ധിമുട്ട് ഉടൻ മാറും.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

എഞ്ചിൻ ഒരു പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണെന്ന് പറയപ്പെടുന്നു. നെക്‌സോണിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ പതിപ്പിന്റെ ഉയർന്ന പതിപ്പായിരിക്കും ഇത്. പുതിയ എഞ്ചിൻ രണ്ട് എസ്‌യുവികളിലും 160 PS കരുത്ത് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ കർവ്വ്

ടാറ്റ അടുത്തിടെ തങ്ങളുടെ രണ്ടാം തലമുറ ഇലക്ട്രിക് കാറിനുള്ള കൺസെപ്റ്റ് അവതരിപ്പിച്ചു. കൺസപ്റ്റിന് കർവ്വ് എന്നാണ് പേര് നൽകിയിരിക്കുന്നത്. എക്സ്റ്റേണൽ രൂപകൽപ്പനയിൽ ഒരു കൂപ്പെ ശൈലിയും നൽകിയിട്ടുണ്ട്.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ കർവ്വിന്റെ പ്രൊഡക്ഷൻ പതിപ്പ് 2024 -ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ മോട്ടോർസിൽ നിന്നും ആദ്യം ഇവി പരിവേഷത്തിൽ ലോഞ്ച് ചെയ്യുന്ന വാഹനമാണിത്. എസ്‌യുവിയുടെ ICE പതിപ്പ് പിന്നീടുള്ള ഘട്ടത്തിൽ കമ്പനി അവതരിപ്പിക്കും.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ സിയറ ഇവി

2020 -ലെ ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് ഈ കൺസെപ്റ്റ് പ്രദർശിപ്പിച്ചു. ഈ കൺസപ്റ്റിനായി ടാറ്റ യഥാർത്ഥ ടാറ്റ സിയറ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് എന്ന് നമുക്ക് മനസിലാവും.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ഈ കൺസപ്റ്റ് ഉൽപ്പാദനത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ടാറ്റ അന്ന് സൂചിപ്പിച്ചിരുന്നു.

Tata -ൽ നിന്ന് ഉടനടി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ സിയറയെ ഇലക്ട്രിക് വാഹനമായി മാത്രം വിപണിയിൽ ഇറക്കിയേക്കുമെന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകളും ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More from DriveSpark

Article Published On: Friday, April 22, 2022, 18:09 [IST]
English summary
Most awaited and upcoming suv models from tata motors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X