ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ പാതകള്‍
വഴിയില്‍ പതിയിരിക്കുന്ന അപകടങ്ങളെ പേടിക്കാത്തവരുണ്ട്. അവര്‍ക്ക് അപകടം നിറഞ്ഞ വഴികള്‍ ഒരു ഹരമാണ്. അപകടങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് പോകാന്‍ നിരവധി പാതകളുണ്ട്. അപകടം ഇന്ത്യയില്‍ തന്നെ വേണം എന്നാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ പേജ്. ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ പാതകള്‍.
ദുബൈ പൊലീസിന് കരയിലും കടലിലും പായാം
അടുത്ത റോഡ് ട്രിപ്പ് ഈ പാതകളില്‍ ഏതിലൂടെ വേണമെന്ന് ആലോചിച്ചുകൊണ്ട് താളുകളിലൂടെ നീങ്ങുക.

ക്ലിക്കിനീങ്ങുക.

ലേ മണാലി ഹൈവേ
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാതകളിലൊന്നാണ് ലെ മണാലി ഹൈവേ. 479 കിലോമീറ്റര്‍ നീളം വരും ഈ പാതയ്ക്ക്. സമുദ്രനിരപ്പില്‍ നിന്നും 4-5 കിലോമീറ്റര്‍ ഉയരം വരെയെത്തുന്നുണ്ട് ഈ പാതയിലെ ചില ഭാഗങ്ങള്‍.

ഷിപ്കി ലാ
ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ഷിപ്കി ലാ പാത സ്ഥിതി ചെയ്യുന്നത്. 5,669 മീറ്റര്‍ ഉയരത്തിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികള്‍ക്കു മാത്രമേ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ ഇപ്പോള്‍ സാധിക്കൂ.
Image Source

ഗ്രാന്‍ഡ് ട്രങ്ക് റോഡ്
ബംഗ്ലാദേശിനും പശ്ചിമബംഗാളിനും ഇടയിലാണ് ഗ്രാന്‍ഡ് ട്രങ്ക് റോഡ് സ്ഥിതി ചെയ്യുന്നത്. 2500 കിലോമീറ്റര്‍ നീളമുണ്ട് ഈ പാതയ്ക്ക്.
Image Source

കിന്നാവൂര്‍ റോഡ്
ഭീകരമായ സൗന്ദര്യമുണ്ട് ഈ പാതയ്ക്ക്. ഹിമാചല്‍ പ്രദേശിലെ കിന്നാവൂര്‍ ജില്ലയിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പാറക്കൂട്ടങ്ങളുമുണ്ട് ഈ പാതയില്‍. അങ്ങേയറ്റത്തെ ശ്രദ്ധ ആവശ്യപ്പെടുന്നു കിന്നാവൂര്‍ റോഡിലെ ഡ്രൈവിങ്.

കിസ്ത്‌വാര്‍ കൈലാഷ് റോഡ്
ഈ പാതയിലൂടെയുള്ള യാത്രയുടെ വീഡിയോ ക്ലിപ്പുകള്‍ ചിലരെങ്കിലും കണ്ടിരിക്കും. റോഡിന്റെ വശങ്ങളില്‍ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ബേസ് കാമ്പിലെത്തിച്ചേരാന്‍ ദിവസങ്ങള്‍ തന്നെയെടുക്കും. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് നല്ല നെഞ്ചുറപ്പുള്ളവരേ പോകാറുള്ളൂ.
കിസ്ത്‌വാര്‍ കൈലാഷ് റോഡ് വീഡിയോ
വീഡിയോ

ജലോരി പാസ്
സമുദ്രനിരപ്പില്‍ നിന്നും മുവ്വായിരത്തോളം മീറ്റര്‍ ഉയരത്തിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശില്‍ തന്നെയാണ് ഈ പാതയുമുള്ളത്. ദില്ലിയില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരെയാണിത്.
Image Source

കൊല്ലി മലൈ
തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗാട്ട് റോഡാണിത്. തുടര്‍ച്ചയായി 70 ഹെയര്‍പിന്‍ വളവുകളുണ്ട് ഈ ചുരപ്പാതയില്‍. ബൈക്കര്‍മാരുടെ ഇഷ്ടകേന്ദ്രമാണ് കൊല്ലിമലൈ.
Image Source

സോജില റോഡ്
ഇന്ത്യയിലെ മറ്റൊരു ദുര്‍ഘട പാതയാണ് സോജില റോഡ്. സമുദനിരപ്പില്‍ നിന്നും മുവ്വായിരത്തഞ്ഞൂറോളം മീറ്റര്‍ ഉയരം വരെ ചെല്ലുന്നുണ്ട് ഈ പാത. ശ്രീനഗറിനും ലേയ്ക്കും ഇടയിലാണ് സോജില റോഡ് സ്ഥിതി ചെയ്യുന്നത്.
Image Source

മതേരന്‍
മഹാരാഷ്ട്രയിലാണ് മതേരന്‍ സ്ഥിതി ചെയ്യുന്നത്. കടല്‍നിരപ്പില്‍ നിന്ന് 803 മീറ്റര്‍ മുകളിലാണ് ഈ പാത.
Image Source

റോഹ്താങ് പാസ്
കടുത്ത കാലാവസ്ഥയും ദുര്‍ഘടമായ പാതയും മറികടക്കാന്‍ ശേഷിയുണ്ടെങ്കില്‍ മാത്രം റോഹ്താങ് പാസ്സിലേക്കു പോവുക. കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാനാതെ യാത്രികര്‍ മരണമടഞ്ഞ നിരവധി കഥകളുണ്ട് ഈ പാതയ്ക്ക് പറയാന്‍. 4,114 മീറ്റര്‍ ഉയരം വരെ പോകുന്നുണ്ട് റോഹ്താങ് പാസ്. ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്നു ഈ പാതയും.
Image Source

ചാങ് ലാ
ലഡാക്കിലാണ് ചാങ് ലാ സ്ഥിതി ചെയ്യുന്നത്. കടല്‍നിരപ്പില്‍ നിന്ന് അയ്യായിരത്തിലധികം മീറ്ററുകള്‍ ഉയരത്തിലേക്ക് സഞ്ചരിക്കുന്നു ഈ പാത. ഇന്ത്യന്‍ ആര്‍മിയുടെ അധീനതയിലാണ് ചാങ് ലാ പാത പരിചരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത്.
Image Source


Click it and Unblock the Notifications








