കാറിനെക്കാളും വില, ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ കീ
ആഢംബരകാറുകള്‍ സ്വന്തമാക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാല്‍ ഈ ആഗ്രഹം പൂര്‍ത്തീകരിക്കുന്നത് വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമാണ്. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല ഒരു അള്‍ട്ര മോഡേണ്‍ സ്‌പോര്‍ട്‌സ് കാറോ, കോടികള്‍ വില മതിക്കുന്ന ആഢംബര കാറോ സ്വന്തമാക്കുകയെന്നത്. എന്നാല്‍ ആഢംബര കാറിനെക്കാളും വിലപിടിപ്പുള്ള കാര്‍ കീയുണ്ടെന്നത് നമുക്ക് വിശ്വസിക്കാന്‍ പോലുമാവാത്ത ഒന്നാണ്.

ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകള്‍ക്കായി രത്‌നങ്ങള്‍ കൊണ്ട് അലങ്കരിച്ച കാര്‍ കീ ഉണ്ടാക്കിയിരിക്കുകയാണ് അവൈന്‍ എന്ന കമ്പനി. ഫാന്റം, സെറിനിറ്റി, ക്വാണ്ടം എന്നിങ്ങനെ മൂന്ന് തരത്തിലാണ് കാര്‍ കീ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്.

ആഢംബര പൂര്‍ണ്ണമായ ഫാന്റം മോഡലിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 500,000 യൂറോയാണ് ഈ സവിശേഷ കാര്‍ കീയുടെ വില. അതായത് ഏകദേശം 3.88 കോടി രൂപ. ഈ വിലയ്ക്ക് ഇന്ത്യയിലൊരു ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ ലഭിക്കുമെന്നുള്ളത് അതിശയകരമായ കാര്യമാണ്.
Most Read:നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

അര മില്യണ്‍ യൂറോ മൂല്യമുള്ള കാര്‍ കീയിലെ കീ ഫോബില്‍ 34.5 കാരറ്റ് ഡയമണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കീയുടെ പുറംഭാഗം അമൂല്യമായ രത്‌നക്കല്ലുകള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഫാന്റത്തെ കൂടാതെ 18 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിച്ച് നിര്‍മ്മിച്ച ക്വാണ്ടം മോഡലും സവിശേഷത നിറഞ്ഞതാണ്.

കാര്‍ കീയുടെ മധ്യഭാഗം വുഡ് അല്ലെങ്കില്‍ ലെതര്‍ കൊണ്ട് വിവിധ നിറങ്ങളില്‍ ഡിസൈന്‍ ചെയ്ത സെറിനിറ്റി മോഡലും ഇക്കൂട്ടത്തിലുണ്ട്. ഇവയിലെല്ലാം ഡയമണ്ടിന്റെ സാന്നിധ്യവും ഉണ്ട്. നിര്‍മ്മാണത്തില്‍ വ്യത്യസ്തത നിലനിര്‍ത്താനായി ഫാന്റത്തിന്റെ ഒരു യൂണിറ്റ് മാത്രമെ കമ്പനി നിര്‍മ്മിച്ചിട്ടുള്ളു.

ഫാന്റത്തെയപേക്ഷിച്ച് വില കുറഞ്ഞ മോഡലുകളാണ് ക്വാണ്ടവും സെറിനിറ്റിയും. 6.21 ലക്ഷം രൂപ വരുന്ന സെറിനിറ്റി 175 ഗ്രാം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതില്‍ 20 കാരറ്റ് ഡയമണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും വിലയേറിയ കീ മോഡലായ ഫാന്റത്തിന്റെയും വില കുറവായ സെറിനിറ്റിയുടെയും ഇടയിലാണ് ക്വാണ്ടം മോഡലിന്റെ സ്ഥാനം.
Most Read:സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

ഏകദേശം 31.09 ലക്ഷം രൂപ വില വരുന്ന ക്വാണ്ടം കീ മോഡലില്‍ 3.6 കാരറ്റ് ഡയമണ്ടും 175 ഗ്രാം സ്വര്‍ണ്ണവുമാണുള്ളത്. ക്വാണ്ടം, സെറിനിറ്റി കീ ഫോബുകളുടെ 20 മാത്രമെ കമ്പനി നിര്‍മ്മിച്ചിട്ടുള്ളൂ.

ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബെന്റ്‌ലി, ബുഗ്ഗാട്ടി, മസെരെറ്റി, മെയ്ബാക്ക്, മക്‌ലാരന്‍, മെര്‍സിഡീസ് ബെന്‍സ്, പോര്‍ഷ, റോള്‍സ് റോയ്‌സ് എന്നീ പ്രമുഖ ബ്രാന്റുകള്‍ക്കായി കാര്‍ കീകള്‍ നിര്‍മ്മിച്ച് നല്‍കാറുണ്ട് അവൈന്‍.


Click it and Unblock the Notifications








