ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ കീകള്‍

By Santheep

അത്യാഡംബരക്കാറുകളുടെ ആക്‌സസറികളുടെ വിലയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? മെയിന്റനന്‍സ് ചെലവിനെക്കുറിച്ചും ആലോചിച്ചിട്ടുണ്ടോ? നമ്മുടെ ആലോചനകള്‍ക്കുമപ്പുറത്തു നില്‍ക്കുന്ന ചില സംഗതികളില്‍ ഇതിനെ പെടുത്തിയിരിക്കാം ചിലരെങ്കിലും. എന്നിരിക്കിലും, അത്യാഡംബരക്കാറുകള്‍ക്ക് നമ്മുടെ നാട്ടിലും വില്‍പന വര്‍ധിച്ചുവരുന്ന ഒരു കാലത്ത് ഇത്തരം കാര്യങ്ങളുടെ ചര്‍ച്ചാസാധ്യതകള്‍ കൂടുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള കാര്‍ കീകളെക്കുറിച്ചാണ് ഇന്നിവിടെ ചര്‍ച്ച.

ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ കീകള്‍

അത്യാഡംബര കാര്‍ കീകള്‍

06. മെഴ്‌സിഡിസ് ബെന്‍സ് സ്വരോവ്‌സ്‌കി ക്രിസ്റ്റല്‍ കീ

06. മെഴ്‌സിഡിസ് ബെന്‍സ് സ്വരോവ്‌സ്‌കി ക്രിസ്റ്റല്‍ കീ

വിഖ്യാതമായ ക്രിസ്റ്റല്‍ ജുവലറി നിര്‍മാതാക്കളായ സ്വാരോവ്‌സ്‌കിയാണ് ഈ കീ നിര്‍മിക്കുന്നത്. ഓര്‍ഡറനുസരിച്ചു മാത്രമേ ഇവ നിര്‍മിച്ചുനല്‍കൂ. പിങ്ക്, ക്ലിയര്‍, ബ്ലാക്ക് ക്രിസ്റ്റലുകള്‍ ചേര്‍ത്ത് കാര്‍ കീ മനോഹരമാക്കുന്നു സ്വാരോവ്‌സ്‌കി. 515 ഡോളര്‍ മാത്രമേ ഈ കീക്ക് വിലയുള്ളൂ!

05. പഗാനി ഹുയാറ സൂപ്പര്‍കാര്‍ കീ

05. പഗാനി ഹുയാറ സൂപ്പര്‍കാര്‍ കീ

സൂപ്പര്‍കാര്‍ നിര്‍മാതാവായ പഗാനിയുടെ ഹുയാറ മോഡലിന്റെ കീയാണ് വിലയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്ത് വരുന്നത്. സൂപ്പര്‍കാറിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ള അതേ ദ്രവ്യമാണ് ഈ കീയുടെ കവര്‍ നിര്‍മിക്കുന്നതിനും ഉപയോഗിച്ചിട്ടുള്ളത്. പ്രത്യേകതരത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ കീയുടെ മറുപകുതിയില്‍ ഒരു യുഎസ്ബി ഫ്‌ലാഷ് ഡ്രൈവ് ചേര്‍ത്തിട്ടുണ്ട്. 3700 ഡോളറാണ് പഗാനി കീയുടെ വില.

04. ഗുംപര്‍ട്ട് അപ്പോളോ കീ

04. ഗുംപര്‍ട്ട് അപ്പോളോ കീ

തുകല്‍ കൊണ്ടാണ് ഈ കീയുടെ നിര്‍മാണം. വെള്ളി, സ്വര്‍ണം എന്നീ ദ്രവ്യങ്ങളും ഉപയോഗിച്ചിരിക്കുന്നു. 7,000 ഡോളറാണ് വില.

03. ബെന്‍ലെ ഡയമണ്ട് കീ

03. ബെന്‍ലെ ഡയമണ്ട് കീ

ജുവലറി നിര്‍മാതാക്കളായ അലക്‌സാണ്ടര്‍ അമോസു നിര്‍മിച്ച ബെന്‍ലെ ഡയമണ്ട് കീയാണ് വിലയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് വരുന്നത്. 100 ഡയമണ്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടിതില്‍. വില 7,895 ഡോളര്‍.

02. ഫെരാരി കീ

02. ഫെരാരി കീ

ഫെരാരിയുടെ പരമ്പരാഗത ഡിസൈനില്‍തന്നെയാണ് ഈ കീ വരുന്നത്. എന്നാല്‍, 1100 ഡയമണ്ട് ഈ കീയില്‍ ഘടിപ്പിച്ചിരിക്കുന്നു. സംഗതി ഒട്ടും പരമ്പരാഗതമല്ല എന്നു മനസ്സിലായില്ലേ? 23,147 ഡോളറാണ് വില.

01. ആസ്റ്റണ്‍ മാര്‍ട്ടിന്‍

01. ആസ്റ്റണ്‍ മാര്‍ട്ടിന്‍

ഇതൊരു വാച്ചിന്റെ ആകൃതിയിലാണ് വരുന്നത്. ഒരേസമയം വാച്ചായും കീ ആയും പ്രവര്‍ത്തിക്കുന്നു ഇവന്‍. 34,000 ഡോളറാണിതിന് വില!

More from DriveSpark

Article Published On: Monday, November 3, 2014, 11:03 [IST]
English summary
Here is discussion about world's expensive car keys.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X