സില്‍ക്ക് കടിച്ച ആപ്പിളും വിശ്വവിഖ്യാത ലേലങ്ങളും

അമൂല്യത, അലഭ്യത, അപൂര്‍വത തുടങ്ങിയ ഗുണങ്ങളാണ് പൊതുവില്‍ ഒരു നല്ല ലേലം ഉരുപ്പടിക്ക് വേണ്ടത്. പണ്ട് സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തില്‍ പോയതിനെക്കുറിച്ച് കഥകള്‍ കേട്ടിരുന്നു. സില്‍ക്കിന്റെ കടി അപൂര്‍വ്വവും അലഭ്യവും അമൂല്യവുമാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സന്ദേഹമുണ്ടെങ്കില്‍ അവര്‍ ഉടന്‍ ബഞ്ചിന്മേല്‍ കയറി നില്‍ക്കേണ്ടതാണ്!

ഇത്തരം അമൂല്യ വസ്തുക്കള്‍ക്ക് അവയുടെ യഥാര്‍ത്ഥ വിലയെക്കാള്‍ വിലയുണ്ടാകുമെന്നതിനാലാണ് ലേലങ്ഹള്‍ സങ്കടിപ്പിക്കപ്പെടുന്നത്. ഇത് തികച്ചും നിയമപരമായ ഒരേര്‍പ്പാടാണ്. അപൂര്‍വ്വമായ വാഹനങ്ങള്‍ ലേലം ചെയ്യുന്ന കമ്പനികള്‍ നിരവധിയുണ്ട്. ഗാന്ധിജി രണ്ടു വണ കയറിയ കാറും എബ്രഹാം ലിങ്കണ്‍ തൊട്ട കാറുമെല്ലാം ഇങ്ങനെ ലേലം ചെയ്യപ്പെടും. ഇവിടെ ലോകത്തില്‍ ഏറ്റവും കൂടിയ വിലയ്ക്ക് ലേലം ചെയ്തു പോയ വാഹന ഉരുപ്പടികളുടെ കണക്കെടുക്കുന്നു.

1957 ഫെരാരി ടെസ്റ്റ് റോസ്സ

1957 ഫെരാരി ടെസ്റ്റ് റോസ്സ

1956നും 60നും ഇടയ്ക്ക് വിപണിയിലെത്തിയ ഈ കാറിന്റെ 34 മോഡലുകള്‍ മാത്രമാണ് ഇറങ്ങിയത്. ലേലത്തുക 16,390,000 ഡോളര്‍.

1936 മെഴ്‌സിഡിസ് ബെന്‍സ് 540 കെ സ്‌പെഷ്യല്‍ റോഡ്‌സ്റ്റര്‍

1936 മെഴ്‌സിഡിസ് ബെന്‍സ് 540 കെ സ്‌പെഷ്യല്‍ റോഡ്‌സ്റ്റര്‍

1935 മുതല്‍ 40 വരെയാണ് ഈ വാഹനത്തിന്റെ കാലഘട്ടം. ലേലത്തുക 11,770,000 ഡോളര്‍

1960 ഫെരാരി 250 ജിടി കാലിഫോര്‍ണിയ എല്‍ഡബ്ല്യൂബി കോംപറ്റിസിയോണ്‍

1960 ഫെരാരി 250 ജിടി കാലിഫോര്‍ണിയ എല്‍ഡബ്ല്യൂബി കോംപറ്റിസിയോണ്‍

നോര്‍ത്ത് ഏമേരിക്കന്‍ വിപണി മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നു ഈ കാര്‍. ഹോളിവുഡ് നടന്‍ ജെയിംസ് കാബണ്‍ ഉപയോഗിച്ചിരുന്നതാണ് ഇവനെ. ലേലത്തുക 11,275,000 ഡോളര്‍.

1968 ഫോഡ് ജിടി40

1968 ഫോഡ് ജിടി40

24 അവേഴ്‌സ് ഓഫ് ലേമാന്‍സ് നാല് തവണ തുടര്‍ച്ചയായി നേടിയവനാണ് 60കളില്‍ നിര്‍മിക്കപ്പെട്ട ഇവന്‍. ലേലത്തുക - 11,000,000 ഡോളര്‍

1931 ഡൂസന്‍ബര്‍ഗ് മോഡല്‍ ജെ ലോങ്

1931 ഡൂസന്‍ബര്‍ഗ് മോഡല്‍ ജെ ലോങ്

1920കളില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ വാഹനം. പൂര്‍ണമായും കൈകൊണ്ട് നിര്‍മിക്കപ്പെട്ട വാഹനമാണിത്. ലേലത്തുക 10,340,000 ഡോളര്‍

1931 ബുഗാട്ടി റോയേല്‍ കെല്‍നര്‍ കൂപെ

1931 ബുഗാട്ടി റോയേല്‍ കെല്‍നര്‍ കൂപെ

വെറും ആറ് കാറുകളാണ് ഈ നിരയില്‍ നിര്‍മിക്കപ്പെട്ടത്. ലേലത്തുക 9,800,000 ഡോളര്‍

1962 ഫെരാരി 330 ടിആര്‍ഐ എല്‍എം സ്‌പൈഡര്‍

1962 ഫെരാരി 330 ടിആര്‍ഐ എല്‍എം സ്‌പൈഡര്‍

അവസാനത്തെ ഫ്രണ്ട് എന്‍ജിന്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന ബഹുമതിയുണ്ടിവന്. ലേലത്തുക 9,281,250 ഡോളര്‍.

1937 ബുഗാട്ടി ടൈപ്പ് 57എസ്‌സി അറ്റ്‌ലാന്റെ കൂപെ

1937 ബുഗാട്ടി ടൈപ്പ് 57എസ്‌സി അറ്റ്‌ലാന്റെ കൂപെ

ഈ വാഹനം ഡിസൈന്‍ ചെയ്തത് ബുഗാട്ടി സ്ഥാപകനായ എറ്റോറെ ബുഗാട്ടിയുടെ മകന്‍ ജീന്‍ ബുഗാട്ടിയാണ്. 17 എണ്ണം മാത്രമാണ് നിര്‍മിക്കപ്പെട്ടത്. ലേലത്തുക 7,920,000 ഡോളര്‍.

1929 ബെന്‍ലെ ബ്ലോവര്‍

1929 ബെന്‍ലെ ബ്ലോവര്‍

ലേലത്തുക 7,906,745 ഡോളര്‍

More from DriveSpark

Article Published On: Tuesday, July 2, 2013, 19:44 [IST]
English summary
Listed in the photo gallery below are some of the most exotic cars to face the gavel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X