ലോകത്തിലെ വിലയേറിയ കാര്‍ വിറ്റു

Ferrari GTO
ഒരു 1962 മോഡല്‍ ഫെരാരി ജിടിഓ കാര്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റഴിച്ചു. 3.5 ലക്ഷം ഡോളറിനാണ് കാര്‍ വിറ്റുപോയത്. ഇത്രയും തുകയ്ക്ക ഒരു കാര്‍ വിറ്റുപോകുന്നത് ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ കാറായ ബുഗാട്ടി വെയ്റോണിന് 2400000 ഡോളര്‍ മാത്രമാണ് വില. ഒരു സ്വകാര്യ ഇടപാടിലാണ് ഫെരാരി ഇത്രയും തുകയ്ക്ക് വിറ്റുപോയത്.

ആപ്പിള്‍ ഗ്രീന്‍ നിറമാണ് ഈ ഫെരാരിക്കുള്ളത്. യുകെയിലെ റേസിംഗ് ഡ്രൈവറായിരുന്ന സ്റ്റിര്‍ലിംഗ് മോസ്സിനു വേണ്ടി നിര്‍മിച്ച വാഹനമാണിത്. ക്ലാസിക് കാര്‍ വില്‍പനയില്‍ ഏറ്റവും വലിയ തുകയ്ക്കുള്ള വില്‍പനയായിട്ടാണ് ഫെരാരി 250 ജിടിഒ വില്‍പനയെ കാണുന്നത്.

ഡച്ചുകാരനായ എറിക് ഹീരെമ എന്ന ബിസിനസ്സുകാരനാണ് കാര്‍ വിറ്റതെന്ന് അറിയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇയാളെക്കുറിച്ച് അറിയില്ല. അമേരിക്കക്കാരനായ ക്രെയ്ഗ് മക്‍കൗ എന്നയാളാണ് കാര്‍ വാങ്ങിയത്. ഇയാള്‍ ഒരു കാര്‍ കളക്ടറാണ്. മക്‍കൗ സെല്ലുലാര്‍ എന്ന കമ്പനിയുടെ സ്ഥാപകനാണ് ഇങ്ങോര്‍. അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ എടി ആന്‍ഡ് ടി കമ്പനിയെ 1993ല്‍ വാങ്ങിയതും ക്രെയ്ഗ് മക്‍കൗ ആണെന്ന് അറിയുന്നു.

കാര്‍ വില്‍പനയെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുവരെയും കിട്ടിയിട്ടില്ല.

More from DriveSpark

Article Published On: Monday, June 4, 2012, 14:53 [IST]
English summary
A 1962 Ferrari GTO has turned out to be the world's most expensive car selling at a record $35 million in a private transaction last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X