വിലയേറിയ സ്വര്‍ണ ലംബോര്‍ഗിനി അറബിനാട്ടില്‍

ലോകത്തിലെ വിലപ്പിടിപ്പുള്ളതെല്ലാം സ്വന്തമാക്കുവാന്‍ അറേബ്യന്‍ നഗരങ്ങള്‍ എപ്പോഴും ആകാംക്ഷ കാണിക്കുന്നു. അത് മുന്തിരച്ചാറായാലും സ്വര്‍ഗപ്പൂങ്കാവനത്തിലെ ഹൂറികളായാലും കാറുകളായാലും അറബിനാട്ടുകാരന്‍ അവ വിലയിട്ട് സ്വന്തമാക്കും.

റോബര്‍ട്ട് ഗള്‍പന്‍ എന്‍ജിനീയറിംഗ് ഈ സ്വര്‍ണ ലംബോര്‍ഗിനി നിര്‍മിച്ചപ്പോള്‍ അതിനെ വില്‍ക്കേണ്ടതെവിടെ എന്ന കാര്യത്തില്‍ വലുതായി സന്ദേഹിക്കുയുണ്ടായില്ല. ദുബൈ മോട്ടോര്‍ ഷോയില്‍ തന്നെ ഉരുപ്പടിയെ വിറ്റഴിക്കാന്‍ കഴിയും എന്നവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

Most expensive gold Lamborghini Aventador

ദുബൈ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഈ സ്‌കെയില്‍ മോഡല്‍ നിരവധി റെക്കോര്‍ഡുകളും പേറിയാണ് വന്നിരിക്കുന്നതെന്നും അറിയുക.

Most expensive gold Lamborghini Aventador

ഏറ്റവും വിലപ്പിടിപ്പുള്ള സ്‌കെയില്‍ മോഡല്‍, ഏറ്റവും വിലപ്പിടിപ്പുള്ള ആഡംബര കാര്‍ ലോഗോ, ഏറ്റവും ചെലവേറിയ പ്രദര്‍ശനം എന്നിങ്ങനെയുള്ള റെക്കോഡുകളാണ് ഈ മിനിയേച്ചര്‍ രൂപം സ്വന്തമാക്കിയിട്ടുള്ളത്.

Most expensive gold Lamborghini Aventador

ഒറ്റ സ്വര്‍ണ ഉരുപ്പടിയില്‍ നിന്ന് ചുരണ്ടിയെടുത്ത് നിര്‍മിച്ചിട്ടുള്ളതാണ് ഈ കാര്‍. ഡയമണ്ട്, പ്ലാറ്റിനം എന്നിവയും നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

Most expensive gold Lamborghini Aventador

70 ലക്ഷം ഡോളറിലധികം വിലവരും ഈ സ്വര്‍ണ ലംബോര്‍ഗിനിക്ക്. ഒരു ലേലത്തിലൂടെ വിറ്റഴിക്കാന്‍ കഴിയും ഈ വാഹനത്തെ എന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്.

Most expensive gold Lamborghini Aventador

2.6 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരുന്ന ദ്രവ്യങ്ങള്‍ ചെറു ലംബോര്‍ഗിനിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

Most expensive gold Lamborghini Aventador

10 എന്‍ജിനീയര്‍മാര്‍ 18 മാസം പണിയെടുത്തും സ്വര്‍ണ ലംബോര്‍ഗിനിയുടെ നിര്‍മാണത്തിന്. 22 കാരറ്റിലാണ് നിര്‍മാണം.

More from DriveSpark

Article Published On: Sunday, November 10, 2013, 7:54 [IST]
English summary
The most expensive and most precious model car in the world, is being shown for the first time in the UAE at the Lamborghini stand at Dubai International Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X