ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

രജിസ്ട്രേഷൻ പ്ലേറ്റുകൾ പലപ്പോഴും വാഹനത്തിന്റെ ഐഡന്റിറ്റിയായി മാറുന്നു, മാത്രമല്ല മിക്കപ്പോഴും, ഉടമകൾ അവരുടെ ഭാഗ്യ സംഖ്യകളാണ് രജിസ്ട്രേഷൻ പ്ലേറ്റുകൾക്കായി തെരഞ്ഞെടുക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

ഇന്ത്യയിലെ രജിസ്ട്രേഷൻ പ്ലേറ്റുകൾ വിദേശ രാജ്യങ്ങളിൽ എന്നപോലെ കസ്റ്റമൈസ് ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യയിലുടനീളമുള്ള പല RTO -കളും രജിസ്ട്രേഷൻ നമ്പറുകൾ ലേലത്തിൽ വച്ചിട്ടുണ്ട്, പ്രത്യേകിച്ചും വളരെയധികം ആവശ്യക്കാരുള്ള ഒറ്റ-അക്ക, ഇരട്ട അക്ക സംഖ്യകൾ.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

ഇത്തരം ലേലങ്ങൾ പലപ്പോഴും RTO കൾ‌ക്കായി ധാരാളം പണം സമ്പാദിച്ചു നൽകുന്നു. പലപ്പോഴും ഒരു പുതിയ കാറിന് അതിന്റെ ആകെ വിലയോടു അടുത്ത് തന്നെ ചെലവ് വരുന്ന നമ്പർ പ്ലേറ്റുകളാണുള്ളത്. കാർടോക് ചിത്രങ്ങളുടെ സഹായത്തോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കുറച്ച് രജിസ്ട്രേഷൻ പ്ലേറ്റുകൾ നമുക്ക് പരിചയപ്പെടാം:

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

പോർഷ 718 ബോക്സ്സ്റ്റർ

KL 01 CK 0001

കേരളത്തിൽ നിന്നുള്ള പോർഷ 718 ബോക്‌സ്‌റ്ററfനാണ് ഇന്ത്യയിലെ നിലവിലെ ഏറ്റവും ചെലവേറിയ രജിസ്‌ട്രേഷൻ പ്ലേറ്റ് ലഭിച്ചിരിക്കുന്നത്. 31 ലക്ഷം രൂപ വിലവരുന്ന KL 01 CK 0001 രജിസ്ട്രേഷൻ നമ്പറിനായിട്ടാണ് ഉടമ കെ. എസ്. ബാലഗോപാൽ ഇത്രയും വലിയ ഒരു സംഖ്യ ചെലവഴിച്ചത്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

അദ്ദേഹത്തിന്റെ വാഹനമായ 718 ബോക്‌സ്‌റ്ററിന് 90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഒന്ന് എന്നുള്ളത് അദ്ദേഹത്തിന്റെ ഭാഗ്യ നമ്പറായിരിക്കണം, അതിനാലാവും അദ്ദേഹം രജിസ്ട്രേഷൻ പ്ലേറ്റിനായി ഇത്രയധികം കാശ് മുടക്കിയത്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

ടൊയോട്ട ലാൻഡ് ക്രൂയിസർ LC200

KL 01 CB 0001

തന്റെ ലാൻഡ് ക്രൂയിസറിനായി സമാനമായ 001 രജിസ്ട്രേഷൻ നമ്പറിനായിട്ടാണ് കെ. എസ്. ബാലഗോപാൽ പണം ചെലവഴിച്ചത്. കുറച്ചുകാലം മുമ്പാണ് ലേലം നടന്നത്, അതിനാൽ 31 ലക്ഷം രൂപയ്ക്ക് പകരം 18 ലക്ഷം രൂപ മാത്രമാണ് അദ്ദേഹം ഈ നമ്പറിന് നൽകേണ്ടി വന്നത്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

ഈ ടൊയോട്ട ലാൻഡ് ക്രൂയിസർ KL 01 CB 0001 എന്ന രജിസ്ട്രേഷൻ നമ്പർ വഹിക്കുന്നു. ലാൻഡ് ക്രൂയിസറിന് ഒരു കോടി രൂപയോളം എക്സ്ഷോറൂം വിലയുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ രണ്ട് രജിസ്ട്രേഷൻ പ്ലേറ്റുകൾ ഈ മനുഷ്യന് സ്വന്തമാണ്!

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

ടൊയോട്ട ലാൻഡ് ക്രൂയിസർ LC200

CH 01 AN 001

മൂന്നാമത്തെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ചണ്ഡിഗറിൽ നിന്നുള്ള ജഗ്ജിത് സിങ്ങിന്റെതാണ്. തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസറിന് CH 01 AN 001 എന്ന നമ്പറിനായി 17 ലക്ഷം രൂപയാണ് ഇദ്ദേഹം നൽകിയത്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

ഈ ബിസിനസുകാരന്റെ ഗാരേജിലെ ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നാണ് കറുത്ത നിറമുള്ള ലാൻഡ് ക്രൂസർ. സമാനമായ 0001 രജിസ്ട്രേഷൻ നമ്പറുള്ള മറ്റ് നിരവധി വാഹനങ്ങളും ഇദ്ദേഹത്തിനുണ്ട്. മറ്റ് പ്ലേറ്റുകൾക്ക് താൻ നൽകിയ വിലകൾ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

ജാഗ്വാർ XJ L

RJ 45 CG 0001

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നാലാമത്തെ രജിസ്ട്രേഷൻ നമ്പർ രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള രാഹുൽ തനേജ സ്വന്തമാക്കി. ഒരുകാലത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു രാഹുൽ, എന്നാൽ കഠിനാധ്വാനം അദ്ദേഹത്തെ സമ്പന്നനായ ഒരു വ്യക്തിയാക്കി.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

തന്റെ കാറുകൾക്കായി തനിക്ക് ഇഷ്ടപ്പെട്ട രജിസ്ട്രേഷൻ നമ്പറുകൾ ലഭിക്കുന്നതിന് ഇതുവരെ 40 ലക്ഷം രൂപ അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാറിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ് 16 ലക്ഷം രൂപ വിലമതിക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

RJ 45 CG 0001 എന്നതാണ് ഈ നമ്പർ. പതിവായി അദ്ദേഹം ഉപയോഗിക്കുന്ന തന്റെ ജാഗ്വാർ XJ L വാഹനത്തിനാണ് ഈ നമ്പർ ലഭിക്കുന്നത്. ജയ്പൂർ രജിസ്റ്റർ ഓഫീസിനു കീഴിൽ ഒരു കാറിന് ലഭിക്കുന്ന ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറാണിതെന്ന് ജയ്പൂർ RTO പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

ബിഎംഡബ്ല്യു 5-സീരീസ്

RJ 14 CP 0001

ജാഗ്വാർ XJ L ഉടമയായ രാഹുൽ തനേജ ബി‌എം‌ഡബ്ല്യു 5-സീരീസിന്റെ രജിസ്ട്രേഷൻ നമ്പറിന് 10.31 ലക്ഷം രൂപയാണ് നൽകിയത്. ഈ രജിസ്ട്രേഷൻ നമ്പരും 0001 ആണ്. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്ന രാഹുൽ, ‘1' തന്റെ ഭാഗ്യ സംഖ്യയാണെന്ന് പറയുന്നു.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകൾ

അദ്ദേഹം 5-സീരീസ് മറ്റൊരാൾക്ക് വിറ്റെങ്കിലും രജിസ്ട്രേഷൻ നമ്പർ നിലനിർത്തി, അത് ഇപ്പോൾ തന്റെ ബിഎംഡബ്ല്യു 7-സീരീസിൽ ഉപയോഗിക്കുന്നു.

More from DriveSpark

Article Published On: Saturday, March 7, 2020, 12:40 [IST]
English summary
Most Expensive Registartion Plates in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X