വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

കാലങ്ങൾക്കു മുമ്പ് വിമാനങ്ങളും മറ്റും ഇല്ലാതിരുന്ന സമയത്ത് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് എത്താൻ ഉപയോഗിച്ചിരുന്ന പ്രധാന യാത്രാ മാർഗ്ഗമായിരുന്നു കപ്പലുകൾ. കടലിലൂടെ ദിവസങ്ങളോളം യാത്ര ചെയ്താണ് ഇവ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

എന്നാൽ ഇന്ന് വിമാനങ്ങളും മറ്റും എത്തിയതോടെ ഇന്ന് ഭൂരിഭാഗം ആളുകളും യാത്രകൾക്കായി കപ്പലുകൾ ഉപയോഗിക്കാറില്ല. അതിനാൽ തന്നെ ഇന്ന് കപ്പൽ യാത്രകൾ എന്നത് കൂടുതലും വിനോദ വിശ്രാമ യാത്രകളായി മാറിയിരിക്കുകയാണ്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

ഒരു ക്രൂയിസ് കപ്പലിൽ യാത്ര ചെയ്യുക എന്നത് എനിക്കുൾപ്പടെ പലർക്കും വലിയൊരു മോഹം തന്നെയാണ്. പ്രതിവർഷം 20 ബില്യൺ ആളുകൾ ക്രൂസിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന പറുദീസയായ ക്രൂയിസ് കപ്പലുകളെക്കുറിച്ചും, പലര്‍ക്കും അറിയാത്ത അവയുടെ ചില സംവിധാനങ്ങളെക്കുറിച്ചുമാണ് ഞാൻ ഇവിടെ പങ്കുവയ്ക്കുന്നത്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

മോർച്ചറികൾ

മിക്ക ക്രൂസ് കപ്പലുകളിലും മോർച്ചറികൾ ഉണ്ടായിരിക്കും. ആഢംബരത്തിന്റെയും സുഖസൗകര്യങ്ങളുടേയും മൂർത്തിമ ഭാവങ്ങളായ ക്രൂസ് കപ്പലുകളിൽ ആദ്യം തന്നെ ഞാൻ മോർച്ചറിയൊക്കുറിച്ച് പരാമർശിച്ചത് നിങ്ങൾക്ക് അരോചകമായി തോന്നിയേക്കാം. എന്നാൽ എന്തിനാണ് ഫൈവ് സ്റ്റാർ ഹോട്ടലുകളെ കടത്തിവെട്ടുന്ന സൗകര്യങ്ങളുള്ള ഇത്തരം കപ്പലുകളിൽ മോർച്ചറികൾ.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

യുവാക്കളെക്കാളും റിട്ടയര്‍മെന്റ് ജീവിതത്തിന്റെ വിരസത അനുഭവിക്കുന്ന പ്രയമേറിയ ആളുകളായിരിക്കും ആഢംബര കപ്പലുകളില്‍ ഉല്ലാസയാത്രയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും. മരണം എന്നത് ആർക്കും തടുത്തു നിർത്താൻ പറ്റുന്ന ഒന്നല്ല, അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

ആഴ്ചകളോളം നീളുന്ന യാത്രയ്ക്കിടയില്‍ ഈ പ്രായം ചെന്നവരില്‍ ആര്‍ക്കെങ്കിലും മരണം സംഭവിച്ചാല്‍ ശരീരം കേടു കൂടാതെ സൂക്ഷിക്കുന്നതിനാണ് ഇത്തരം കപ്പലുകളിൽ മോർച്ചറികൾ സജ്ജീകരിച്ചിരിക്കുന്നത്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

ഒരു പോര്‍ട്ടില്‍ നിന്ന് മറ്റൊരു പോര്‍ട്ടിലേക്ക് എത്താന്‍ ദിവസങ്ങളോളം വരുമെന്നതിനാലാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 200- ഓളം പേര്‍ ആഢംബര കപ്പലുകളിലെ യാത്രക്കിടയില്‍ മരണപ്പെടാറുണ്ട് എന്നാണ് റിപ്പോട്ടുകൾ.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

ജയിലുകൾ

വിമാന യാത്രയില്‍ എന്നതുപോലെ തന്നെ നിങ്ങള്‍ക്ക് സാധാരണ ക്രൂസ് കപ്പലുകളിലും കര്‍ശനമായ നിയമങ്ങളുണ്ട്. ഇത്തരം നിയമങ്ങള്‍ തെറ്റിക്കുകയോ, കപ്പലില്‍ എന്തെങ്കിലും കുറ്റകൃത്യം നടത്തുകയോ, സഹയാത്രികരെ ശല്യപ്പെടുത്തുകയോ ചെയ്യുന്ന ആളുകളെ ഈ ജയിലില്‍ ആണ് പാര്‍പ്പിക്കാറുള്ളത്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

എന്നാല്‍ ഇത് ജയില്‍ പോലെയല്ല. മറ്റുള്ളവരുടെ ഇടയില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. കപ്പലില്‍ ഉള്ളതുപോലെ തന്നെ ആഢംബര മുറിയും, ആഹാരങ്ങളും എല്ലാം തന്നെ ഇവര്‍ക്കും ലഭിക്കും. കപ്പലിലെ ജീവനക്കാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിനോട് ചേര്‍ന്നായിരിക്കും ഇത്തരം മുറികളും കാണപ്പെടുക.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

അടുക്കള

കപ്പലുകളിലെ അടുക്കള പൊതുവെ വലുതായിരിക്കും. ഒരു ദിവസം മുപ്പതിനായിരത്തിലധികം വിധം ഭക്ഷണങ്ങളാണ് ഇത്തരം ആഢംബര കപ്പലുകളില്‍ വിതരണം ചെയ്യുന്നത്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

അതുകൊണ്ട് തന്നെയാണ് ഇവയുടെ അടുക്കളയും വലുതായിരിന്നത്. ഏഴു ദിവസത്തെക്കുമാത്രം ക്രൂയിസ് കപ്പലില്‍ 4 ടണ്‍ അരി, 6 ടണ്‍ മാവ്, 31 ടണ്‍ പച്ചക്കറികള്‍, 8 ടണ്‍ ചിക്കന്‍, 16 ടണ്‍ എണ്ണ എന്നിവ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ക്രൂയിസ് കപ്പലിനെ ആശ്രയിച്ച് ഭക്ഷണകാര്യങ്ങളില്‍ വ്യത്യാസമുണ്ടാകും.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

കപ്പലിലെ സേവനങ്ങള്‍

പലപ്പോഴും ആഡംബര ഹോട്ടലുകളില്‍ കണ്ടിരിക്കുന്നതിനെക്കാള്‍ മനേഹരമാണ് ക്രൂസ് കപ്പലുകളിലെ മുറികള്‍. ഹോട്ടലിലെ ക്ലീനിംഗ് തൊഴിലാളികളെ പോലെ, ക്രൂസ് കപ്പലിലും ആളുകളുണ്ട്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

നിങ്ങളുടെ മുറി വൃത്തിയായി സൂക്ഷിക്കാന്‍ അവര്‍ നിങ്ങളെ സഹായിക്കും. ദിവസത്തില്‍ ഒരു തവണയെങ്കിലും നിങ്ങളുടെ കിടക്കയും, വിരികളും ഇവർ മാറ്റിസ്ഥാപിക്കും.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

ടൗവ്വലുകളും തുണികളും ഉപയോഗിച്ച് മുറി മനോഹരമായി ഇവര്‍ അലങ്കരിക്കരിക്കുകയും ചെയ്യും. റൂമുകള്‍ വൃത്തിയാക്കുന്നതുപോലെ തന്നെ കപ്പലില്‍ മറ്റ് സ്ഥലങ്ങളും ഇവര്‍ വൃത്തിയായി തന്നെയാണ് സൂക്ഷിക്കാറുള്ളത്. ക്രൂസ് കപ്പലുകളിലെ ബാത്ത്‌റൂം അല്പം ചെറുതാണ്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

മിക്ക ക്രൂയിസ് കപ്പലുകളിലും ഇത്തരം ചെറിയ ബാത്ത്‌റൂമാണ് കാണാന്‍ സാധിക്കുന്നത്. അതേസമയം ഏറ്റവും ആഢംബര ജിമ്മുകളും സ്പാകളും ക്രൂസില്‍ ലഭ്യമാണ്. ആഢംബരത്തിനൊപ്പം തന്നെ മസാജിനുള്ള ഫീസും ഇത്തരം ക്രൂസ് കപ്പലുകളില്‍ വളരെ കൂടുതലാണ്.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

പ്രത്യേക കോഡ് ഭാഷകൾ

സൈനിക ഉദ്യോഗസ്ഥരെ പോലെ ക്രൂസ് കപ്പലുകളിലെ ജീവനക്കാർ ആശയ വിനിമയത്തിനായി പ്രത്യേക രഹസ്യ കോഡ് ഭാഷകൾ ഉപയോഗിക്കുന്നു. 'ആൽഫ' എന്ന രഹസ്യ വാക്ക് മെഡിക്കൽ എമർജൻസിയെ സൂചിപ്പിക്കുന്നു, അതുപോലെ 'ബ്രാവോ' എന്ന വാക്ക് തീ എന്നത് അർഥമാക്കുന്നു.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

കപ്പലിൽ തീ പിടുത്തമോ മറ്റോ സംഭവിച്ചാൽ ക്രൂസിലെ മറ്റ് യാത്രക്കാരെ പരിഭ്രാന്തരാക്കാതെ ആശയ വിനിമയം നടത്താനും കാര്യങ്ങൾ ക്രമീകരിക്കാനും ജീവനക്കാരെ ഇത് സഹായിക്കുന്നു.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

നങ്കൂരത്തിന്റെ ഭാരം

കപ്പലിനെ ഒരു സ്ഥാനത്ത് ഉറച്ചു നിൽക്കാൻ സഹായിക്കുന്നതിൽ നക്കൂരം വലിയ പങ്ക് വഹിക്കുന്നു. ഭീമാകാരമായ ഈ കപ്പലുകളെ കടലിലെ ഓളങ്ങളിൽ പിടിച്ചു നിർത്താൻ ബലമേറിയവയായിരിക്കണം ഈ നങ്കൂരങ്ങൾ.

വെള്ളത്തിൽ ഒഴുകുന്ന പറുദീസകളായ ക്രൂസ് കപ്പലുകളിലെ ചില കൗതുക കാര്യങ്ങൾ

ഒരു ക്രൂസ് കപ്പലിന്റെ നക്കൂരത്തിന്റെ ഭാരം നാല് ആനകൾക്ക് സമമായിരിക്കും. ഏകദേശം 9300 കിലോഗ്രാം ഭാരമുള്ളതായിരിക്കും നങ്കൂരങ്ങൾ.

Most Read Articles

Malayalam
English summary
Some interesting facts about Cruise ships. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X