അതിരുകളില്ലാ ലോകത്തേക്ക് ആഡംബരങ്ങളിൽ മുഴുകിയുള്ള യാത്ര
എക്കണോമി ക്ലാസിൽ യാത്ര ചെയ്ത പലരും ഫസ്റ്റ് ക്ലാസ് യാത്രയുടെ ആഡംബരത എന്തെന്ന് അറിഞ്ഞിട്ടുണ്ടാകില്ല. സാധാരണയായി സെലിബ്രിറ്റികളും സമൂഹത്തിലെ ഉന്നതന്മാരും മാത്രം തിരിഞ്ഞെടുക്കുന്ന യാത്രാരീതിയാണിത്. എന്നാൽ ഇന്ന് പല വിമാനകമ്പനികളും സാധാരണക്കാർക്കും താങ്ങാൻ പറ്റുന്ന തരത്തിൽ വളരെ കുറഞ്ഞ നിരക്കിലുള്ള ഫസ്റ്റ് ക്ലാസ് യാത്രാ സൗകര്യമൊരുക്കുന്നുണ്ട്.
ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം
മണിക്കൂറുകൾ നീളുന്ന മടുപ്പുളവാക്കുന്ന യാത്രയിൽ നിന്നുമൊരു മുക്തി തന്നെയാണ് എല്ലാ വിധ ആഡംബരതകളും ആസ്വദിച്ചുള്ള ഈ യാത്ര. വീടിനകത്തെ എല്ലാ സുഖങ്ങളുമൊരുക്കി കിടന്നുറങ്ങി യാത്രചെയ്യാനുള്ള അത്യാഡംബര സൗകര്യങ്ങളാണ് ഈ ആകാശ നൗകകൾ സമ്മാനിക്കുന്നത്. ഇതര വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി യാത്രക്കാർക്ക് സൗകര്യപ്രദവും സുഖകരവുമായ ഫസ്റ്റ് ക്ലാസ് യാത്ര സമ്മാനിക്കുന്ന വിമാനങ്ങളേതൊക്കെ എന്നുനോക്കാം.

787-9 ഡ്രീം ലൈനർ
ബോയിംഗ് അവതരിപ്പിച്ചതില്‍ ഏറ്റവും ജനപ്രീതി നേടിയ വിമാനമാണ് ഡ്രീംലൈനര്‍. യാത്രക്കാർക്ക് ഏറ്റവും സുഖപ്രദവും സൗകര്യകരവുമായ യാത്ര സമ്മാനിക്കാൻ ഇതര വിമാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒട്ടേറെ സൗകര്യങ്ങളാണ് 787-9 ഡ്രീം ലൈനർ വിമാനങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

സ്മാർട്ട് ഫോൺ വലുപ്പത്തിൽ ടച്ച് സ്ക്രീൻ റിമോട്ട് കൺട്രോൾ ഉള്ള 23 ഇഞ്ച് ഡിസിപ്ലെ സ്ക്രീൻ, യുഎസ്ബി പോർട്, മുഖം മിനുക്കാൻ മിറർ ഘടിപ്പിച്ചിട്ടുള്ള പേഴ്സണൽ ലോക്കർ എന്നീ സൗകര്യങ്ങളാണ് ഡ്രീം ലൈനറിലെ ഫസ്റ്റ് ക്ലാസ് ക്യാബിനകത്ത് ഒരുക്കിയിരിക്കുന്നത്.

എയർഫ്രാൻസ്
ഒരു സ്വകാര്യ സ്യൂട്ട് തന്നെയാണ് എയർഫ്രാൻസിന്റെ ഫസ്റ്റ് ക്ലാസ് ക്യാബിനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കിടന്നുറങ്ങണമെങ്കിൽ സീറ്റുകളെ കിടക്കയാക്കി മാറ്റാനുള്ള ക്രമീരണങ്ങളും മികച്ച സ്ഥലസൗകര്യവുമാണ് ഈ ക്യാബിനുകളുടെ പ്രത്യേകത.

യാത്രയിലുടനീളം ഇരുന്നും കിടന്നും കൊണ്ട് പുസ്തകങ്ങൾ വായിക്കുകയോ, ടിവി കാണുകയോ ചെയ്യാം. അത്യാഡംബര യാത്രാനുഭൂതിയായിരിക്കും ഈ വിമാനത്തിലുള്ള ഫസ്റ്റ് ക്ലാസ് യാത്ര സമ്മാനിക്കുന്നത്.

ഖത്തർ എയർവേസ്
ഖത്തർ എയർവേസിന്റെ ഫസ്റ്റ് ക്ലാസ് യാത്രയ്ക്കും മികച്ച ആഡംബര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിടക്കയാക്കി മാറ്റാൻ കഴിയുന്ന സീറ്റുകളും മൃദുവായ പുതുപ്പുകളും ഫസ്റ്റ് ക്ലാസ് യാത്രയിൽ ലഭ്യമാക്കിയിട്ടുണ്ട്.

മദ്യം നുകർന്നുകൊണ്ടുള്ള യാത്രയ്ക്ക് മിനി ബാറുകളും അതിനായി പ്രത്യേകം ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്വാണ്ടാസ്
വളരെയധികം സ്വാകാര്യത കാത്തുസൂക്ഷിക്കുന്ന ക്യാബിനുകളാണ് ക്വാണ്ടാസ് ഫസ്റ്റ് ക്ലാസ് യാത്രയിൽ ലഭ്യമാവുക. ഇതിലെ സീറ്റുകൾ ചാരികിടക്കാവുന്ന കിടക്കയാക്കി മാറ്റാവുന്നതാണ് മാത്രമല്ല മികച്ച പല സുഖസൗകര്യങ്ങളും ഈ യാത്രയിൽ അനുഭവിക്കാവുന്നതാണ്.വസ്ത്രം മാറ്റാനായി പൈജാമകൾ ഓരോ ക്യാബിനകത്തും നൽകിയിട്ടുണ്ട്.

വെർച്വൽ റിയാലിറ്റി ആസ്വദിക്കണമെങ്കിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ക്വാൺടാസ് തിരഞ്ഞെടുത്താൽ മതി.

എയർലൈനിന്റെ പ്രത്യേകം സ്പാ സൗകര്യങ്ങളും യാത്രയിൽ ആസ്വദിക്കാവുന്നതാണ്.

തായ് എയർവേസ്
ഒരു പ്രൈവറ്റ് പോഡിന്റെ രൂപത്തിൽ ഒരുക്കിയിട്ടുള്ളതാണ് തായി എയർവേസിന്റെ ഫസ്റ്റ് ക്ലാസ് ക്യാബിനുകൾ.

21 ഇഞ്ച് വീതിയുള്ള ഈ ക്യാബിനിൽ ഭക്ഷണം കഴിക്കാനുള്ള ടീപോയിയും ചെറിയൊരു ഫ്ലാറ്റ് സ്ക്രീനും നൽകിയിട്ടുണ്ട്.

കാത്തി പസഫിക് എയർവേസ്
കിടക്കയാക്കി മാറ്റാൻ കഴിയുന്ന സീറ്റും ലാപ്ടോപ് ഉപയോഗിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗിക്കാവുന്ന ചെറിയ ടേബിളുമാണ് പോഡ് രൂപത്തിലുള്ള ഈ ചെറു ക്യാബിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പേഴ്സണൽ ടിവി, പൈജാമകൾ, ലൈറ്റ് കൺട്രോൾ ചെയ്യാൻ എൽസിഡി ടച്ച്സ്ക്രീൻ എന്നിവയും യാത്രക്കാർക്കായി നൽകിയിട്ടുണ്ട്. യാത്രക്കാരുടെ സ്വകാര്യത പൂർണമായും പാലിക്കുന്ന തരത്തിലുള്ളതാണ് സീറ്റ് ക്രമീകരണങ്ങൾ.

എമിറേറ്റ്സ്
എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള പ്രൈവറ്റ് സ്യൂട്ടുകളും അതിനോട് ചേർന്നുള്ള ടോയലെറ്റുമാണ് എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്പാ പ്രൊഡക്ടുകളും ടവലുകളും ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ഇതിലെ ടോയിലെറ്റുകൾ.

കൂടാതെ പ്രൈവറ്റ് സ്യൂട്ടിനൊപ്പം മിനി ബാറിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

സിങ്കപ്പൂർ എയർലൈൻസ്
35 ഇഞ്ച് വീതിയും 82 ഇഞ്ച് നീളവുമുള്ള അത്യാവശ്യം സുഖകരമായി കിടന്നുറങ്ങാൻ കഴിയുന്ന കിടക്കകളാണ് സിങ്കപ്പൂർ എയർലൈൻസിന്റെ ഫസ്റ്റ് ക്ലാസ് യാത്രയിൽ ലഭ്യമാക്കിയിട്ടുള്ളത്.

മൃദുവായ കിടക്കയും കിടക്കവിരികളും പുതപ്പുകളും ഉളളതിനാൽ സുഖകരമായ നിദ്രയും യാത്രയിൽ ആസ്വദിക്കാം. കിടന്നുറങ്ങണമെന്നില്ലെങ്കിൽ വീതികൂടിയ സീറ്റായും മാറ്റാവുന്നതാണ്.

കൂടുതൽ സ്വകാര്യതയ്ക്ക് നിങ്ങൾക്ക് സ്വന്തമായിട്ടുള്ള പ്രൈവറ്റ് റൂമുകളും ഈ എയർലൈൻസിൽ ലഭ്യമാണ്.

ഇത്തിഹാദ് എയർവേസ്
യുഎഇയുടെ ദേശീയ എയർലൈനായ ഇത്തിഹാദിൽ ഇതര എയർലൈസുകളിൽ നിന്നും വ്യത്യസ്തമായി അത്യാഡംബര സുഖസൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒരു വീടിനകത്തെ സുഖസൗകര്യങ്ങൾ ലഭിക്കത്ത വിധമുള്ള റെസിഡൻസ് ക്യാബിനുകൾ മറ്റേതൊരു ഫസ്റ്റ് ക്ലാസ് യാത്രയിലും ലഭിക്കുകയില്ല.

ഇത്തിഹാദിൽ റെസിഡൻസ് ബുക്ക് ചെയ്യുന്നവർക്ക് ലിവിംഗ് റൂം, ബെഡ്റൂം, ബാത്ത് റൂം, പാചകക്കാരൻ എന്നീ സൗകര്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനമോ, എന്തായിരിക്കാം ദൗത്യം

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമായാലോ


Click it and Unblock the Notifications








