കാണാം മോഷ്ടാക്കളുടെ പത്ത് പ്രിയ കാറുകൾ

By Praseetha

ഒരു മാരുതി800 അല്ലെങ്കിൽ സ്കോർപ്പിയോ സ്വന്തമായുണ്ടെങ്കിൽ മനസമാധാനത്തോടെ വീട്ടില്‍ കിടന്ന് ഉറങ്ങാൻ കഴിയില്ലെന്ന് ഓർത്തോളൂ. വണ്ടിയുണ്ടോ എന്ന്വേഷിക്കാൻ ഇടയ്ക്കിടെ ഗ്യാരേജ് വന്ന് പരിശോധിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണിപ്പോൾ. കാരണം ഏവരുടേയും ഉറക്കം കെടുത്തുന്ന സംഭവമായി മാറിയിരിക്കുകയാണ് കാർ മോഷണം.

മോഷണം പോയ കാറുകളിൽ മാരുതിയുടേയും മഹീന്ദ്രയുടേയും പേരുകളാണ് ലിസ്റ്റിൽ കൂടുതലായും മുബൈ പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ മാരുതി, സ്കോർപ്പിയോ ഉടമകളെ നിങ്ങൾ സൂക്ഷിക്കുക. ഇന്ത്യയിൽ ഏറ്റവും കൂടുതലായി മോഷ്ടിക്കപ്പെട്ട പത്ത് കാറുകളേതൊക്കെ എന്ന് നോക്കാം.

മഹീന്ദ്ര സ്കോർപ്പിയോ

മഹീന്ദ്ര സ്കോർപ്പിയോ

ഇന്ത്യക്കാരുടെ പ്രിയ വാഹനമായ മഹീന്ദ്ര സ്കോർപ്പിയോ ആണ് ലിസ്റ്റിൽ ഒന്നാമതായി ഉള്ളത്. ഇത് മോഷ്ടാക്കളുടെ കൂടി പ്രിയവാഹനം എന്നുവേണം പറയാൻ. കണക്ക് പരിശോധിക്കുകയാണെങ്കിൽ 2011ൽ 133 സ്കോർപ്പിയോകളാണ് മുംബൈയിൽ മോഷണം പോയിട്ടുള്ളത്. അതിന് മുൻപ് 148 എണ്ണമായിരുന്നു.

ഷവർലെ ടവേര

ഷവർലെ ടവേര

അടുത്തതായി ലിസ്റ്റിൽ പെടുന്നത് ഷവർലെ ടവേരയാണ്. ഈ വിദേശ കോംപാക്ട് എംപിവിയെ ജനറൽ മോട്ടേഴ്സാണ് ഇന്ത്യൻ വിപണിയിലെത്തിച്ചത്. ഇന്ത്യയിൽ മെച്ചപ്പെട്ട രീതിയിൽ വിറ്റഴിക്കപ്പെട്ട വാഹനം കൂടിയായിരുന്നു ഇത്

മഹീന്ദ്ര ബൊലേറോ

മഹീന്ദ്ര ബൊലേറോ

ഏറ്റവും കൂടുതലായി മോഷ്ടിക്കപ്പെട്ടതിൽ മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് മഹീന്ദ്ര ബൊലേറോയ്ക്കാണ്. മോഷ്ടാക്കളുടെ ഇടയിൽ വളരെ ഡിമാന്റുള്ള വാഹനമാണിത്.

ഹ്യുണ്ടായ് സാൻട്രോ

ഹ്യുണ്ടായ് സാൻട്രോ

വലിയ കാറുകൾ മാത്രമാണ് മോഷ്ടാക്കളുടെ ടാർഗെറ്റ് എന്ന് നിങ്ങൾ കരുതിയിട്ടുണ്ടെങ്കിൽ അത് വെറും തെറ്റുധാരണ മാത്രം. മോഷ്ടാക്കൾക്കിടയിലെ അടുത്ത പ്രിയവാഹനമാണ് ഈ കുഞ്ഞൻ സാൻട്രോ.

 ടോയോട്ട ക്വാളിസ്

ടോയോട്ട ക്വാളിസ്

അഞ്ചാം സ്ഥാനക്കാരനായി എത്തുന്നത് ടോയോട്ട ക്വാളിസാണ്. ക്വാളിസും മോഷ്ടാക്കളുടെ പ്രിയങ്കരൻ തന്നെ.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

ഹോണ്ടയുടെ ഈ സുന്ദരന്‍ സെഡാനേയും ടോപ്പ് ടെന്‍ ലിസ്റ്റിൽ പെടുത്താം. ഏറ്റവും കൂടുതലായി മോഷ്ടിക്കപ്പെട്ടതിൽ ആറാം സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു.

ടാറ്റാ ഇൻഡിക്ക

ടാറ്റാ ഇൻഡിക്ക

കോമേഷ്യൽ ആവശ്യങ്ങൾക്കാണ് കൂടുതലായും ഇൻഡിക്ക ഉപയോഗിക്കുന്നതെങ്കിലും കൂടുതൽ ഇന്ധന ക്ഷമതയുള്ള ഈ ഹാച്ച്ബാക്ക് മോഷ്ടാക്കളുടെ ലിസ്റ്റിൽ ഏഴാമതാണുള്ളത്.

മാരുതി എസ്റ്റീം

മാരുതി എസ്റ്റീം

നിലവിൽ ഈ വാഹനത്തിന്റെ നിർമാണം നടക്കുന്നില്ലെങ്കിലും ഇതും പ്രിയവാഹനങ്ങളിൽ പെടും. ഇവയ്ക്ക് എട്ടാം സ്ഥാനമാണ് മോഷ്ടാക്കൾക്കിടയിൽ ഉള്ളത്.

മാരുതി സുസുക്കി 800

മാരുതി സുസുക്കി 800

ഒരിക്കൽ ഇന്ത്യക്കാരുടെ പ്രിയങ്കരനായ മാരുതി 800 ആണ് ഒമ്പതാം സ്ഥാനത്തുള്ളത്.

ഇന്ത്യൻ ടാക്സികൾ

ഇന്ത്യൻ ടാക്സികൾ

വിശ്വസിച്ചാലും ഇല്ലെങ്കിലും ടാക്സികളായ പ്രീമിയർ പദ്മിനിയും അംബാസിഡറും മോഷ്ടാക്കളുടെ ഇടയിൽ പത്താം സ്ഥാനത്താണുള്ളത്.

More from DriveSpark

Article Published On: Wednesday, January 27, 2016, 13:12 [IST]
English summary
10 most stolen cars in India
കൂടുതല്‍... #ടോപ് 10 #top 10
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X