മോട്ടോജിപി ഭാരത് സിറ്റി ടൂറിന് ഹൈദരാബാദില്‍ ഗംഭീര തുടക്കം

ഇന്ത്യയിലെ മോട്ടോജിപി ആരാധകര്‍ സെപ്റ്റംബര്‍ ആകാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ഫോര്‍മുല വണിന് ശേഷം രാജ്യം കാത്തിരിക്കുന്ന ഏറ്റവും വലിയ മോട്ടോസ്‌പോര്‍ട് ഇവന്റായ മോട്ടോജിപി ഭാരതിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് വേദിയാകാന്‍ പോകുകയാണ്. മോട്ടോജിപി ഭാരതിന്റെ അലയൊലികള്‍ ഓരോ മുക്കിലും മൂലയിലും എത്തിക്കാന്‍ ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി 'സിറ്റി ടൂര്‍' സംഘടിപ്പിച്ചുകൊണ്ട് ആരാധകര്‍ക്ക് ആവേശം പകരുകയാണ് സംഘാടകര്‍.

മോട്ടോജിപി ഭാരതിന് ആദ്യം വേദിയായ നഗരം ഹൈദരാബാദ് ആയിരുന്നു. ഏകദേശം 400 ഓളം റൈഡര്‍മാര്‍ പങ്കെടുത്തു. ഹൈടെക് സിറ്റിയിലെ ധ്രുവ കോളേജ് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ നിന്നായിരുന്നു റൈഡ് ആരംഭിച്ചത്. നഗരം ചുറ്റിയടിച്ച ശേഷം റൈഡ് സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ തന്നെ അവസാനിച്ചു. 'റോഡുകള്‍ റൈഡിനും ട്രാക്കുകള്‍ റേസിംഗിനുള്ളതാണ്' എന്നീ തത്ത്വചിന്തകളിലേക്ക് വെളിച്ചം വീശുകയും ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

motogp bharat hyderabad city tour

യുവതലമുറ ഈ ഫിലോസഫി പിന്തുടരുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മോട്ടോജിപിം ഭാരതിന്റെ സിറ്റി ടൂറിന് ഹൈദരാബാദ് ആത്മവിശ്വാസവും ചിറകും നല്‍കിയെന്ന് ഫെയര്‍സ്ട്രീറ്റ് സ്പോര്‍ട്സിന്റെ മാനേജിംഗ് ഡയറക്ടറും സിറ്റി ടൂര്‍സ് മേധാവിയുമായ സുശാന്ത് ശ്രീവാസ്തവ പറഞ്ഞു. ഈ ഇവന്റ് ആവേശകരമായ ഒരു അധ്യായത്തിന് തുടക്കം കുറിച്ചുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതല്‍ നഗരങ്ങളിലേക്ക് മോട്ടോജിപി അനുഭവം എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈക്കിംഗ്, മോട്ടോര്‍ സ്പോര്‍ട്സ് രംഗത്തേക്ക് സ്വയം പങ്കാളികളാകാന്‍ താല്‍പ്പര്യപ്പെട്ട് വനിത റൈഡര്‍മാര്‍ കൂടുതലായി ഇവന്റിനെത്തിയത് വളരെ സന്തോഷകരമായ കാഴ്ചയായിരുന്നു. മോട്ടോജിപി ഭാരത് സിറ്റി ടൂറിന്റെ ഭാഗമായി ഡിജെ, ബൈക്ക് സ്റ്റണ്ടിംഗ്, 360 ഡിഗ്രി VR ഗെയിമിംഗ് സ്റ്റാള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. ഹൈദരാബാദ് ഇവന്റിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദ് നഗരം അടുത്ത മോട്ടോ ജിപി ഭാരത് സിറ്റി ടൂറിന് ആതിഥേയത്വം വഹിക്കും.

motogp bharat hyderabad city tour

ജൂലൈ 23-നായിരിക്കും അഹമ്മദാബാദ് സിറ്റി ടൂര്‍ അരങ്ങേറുക. ഇന്ത്യയിലെ നഗരങ്ങളിലെ മോട്ടോജിപി ഭാരത് സിറ്റി ടൂര്‍ അവസാനിച്ച ശേഷം സെപ്തംബര്‍ 22 മുതല്‍ 24 വരെ നടക്കുന്ന റേസില്‍ അവര്‍ ഒത്തുചേരും. സര്‍ക്യൂട്ടില്‍ കണ്ടുമുട്ടുന്നതിന് മുമ്പ് റേസിന് മുമ്പുള്ള അവസാന റൈഡായി ബൈക്കര്‍മാര്‍ ഒരുമിച്ച് ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക് കയറും.

ഇന്ത്യയിലെ ബൈക്കിംഗ് കമ്മ്യൂണിറ്റി വികസിപ്പിക്കുന്നതിനും പരിചയസമ്പന്നരായ തലമുറയ്ക്കൊപ്പം യുവതലമുറയെ ഉള്‍പ്പെടുത്തുന്നതിനുമുള്ള ഒരു നല്ല ശ്രമമാണ് സിറ്റി ടൂര്‍. മോട്ടോജിപി ഭാരതിന്റെ ഒരുക്കങ്ങളും ഒരുവശത്ത് തകൃതിയായി നടക്കുന്നുണ്ട്. ഗൗതം ബുദ്ധ നഗര്‍ പൊലീസ് ഉദ്യോഗസ്ഥര്‍, മോട്ടോജിപി ഒഫീഷ്യലുകള്‍, ജെപി ഗ്രൂപ്പ് എന്നിവരെ ഉള്‍ക്കൊള്ളിച്ച് കഴിഞ്ഞ ആഴ്ച ഒരു ഉന്നതതല യോഗം നടന്നിരുന്നു.

motogp bharat hyderabad city tour

മോട്ടോജിപി ഭാരതിന്റെ സുഗമമായ നടത്തിപ്പും സുരക്ഷാ ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതുമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. റേസ് നടക്കുന്ന ദിവസങ്ങളിലെ ഗതാഗത നിയന്ത്രണ പദ്ധതികളും വിഐപികള്‍ക്ക് ഹെലിപാഡ് പ്രവേശനം ലഭ്യമാണോ അല്ലയോ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ മോട്ടോജിപി ഭാരതിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

വിഐപികളുടെ വരവ് അതീവ പ്രാധാന്യത്തോടെയും മുന്‍ഗണനയോടെയും കൈകാര്യം ചെയ്യണമെന്നാണ് യോഗ തീരുമാനം. കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിനെ മോട്ടോജിപി ഭാരത് സംഘാടകര്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. മോട്ടോ ജിപി 2023 സീസണിലെ പതിമൂന്നാമത്തെ റേസിനാണ് ഇന്ത്യ വേദിയാകുന്നത്. ഹോണ്ട, അപ്രീലിയ, കെടിഎം, യമഹ, ഡ്യുക്കാട്ടി എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ ഇവന്റില്‍ പങ്കാളികളാകുന്നുണ്ട്. ബുക്ക്‌മൈഷോ വഴി ഓണ്‍ലൈനായി മോട്ടോജിപി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Monday, July 17, 2023, 19:32 [IST]
English summary
Motogp bharat city tour kick started from hyderabad details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X