കാത്തിരിക്കാം റേസിങ്ങ് മാമാങ്കത്തിനായി; മോട്ടോ ജിപിയിൽ വിശിഷ്ടാതിഥിയായി അനുരാഗ് താക്കൂർ
ഇന്ത്യയുടെ കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിനെ മോട്ടോജിപി ഭാരതിന്റെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുകയാണ്. ഭാരത് ജിപി 2023 സെപ്റ്റംബർ 22 മുതൽ 24 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഓട്ടോമൊബൈൽ മേഖലയുടെ വളർച്ചയെ സഹായിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മോട്ടോജിപി റൈഡറുമാരുടെ അദ്ദേഹം മോട്ടോർബൈക്ക് ഓടിക്കുകയും ചെയ്തു.
മോട്ടോജിപി ഇന്ത്യയിൽ ആദ്യമായാണ് നടക്കാൻ പോകുന്നതെന്നും രാജ്യത്തെ ഗൗതം ബുദ്ധ് നഗറിൽ നടക്കുന്ന ഈ വലിയ പരിപാടി റേസിംഗ് ബൈക്ക് പ്രേമികൾക്ക് ഒരു ഉത്തേജനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഓട്ടോമൊബൈൽ വ്യവസായത്തിനും ഉത്തേജനം ലഭിക്കുന്ന വലിയ സംരംഭമാണിത്. ഇതൊരു തുടക്കം മാത്രമാണെന്നും ഇന്ത്യ റേസിങ്ങിൽ പുതിയ നേട്ടങ്ങൾ കൈവരിക്കുമെന്ന കാര്യത്തിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന അഞ്ചാമത്തെ ഇവന്റാണ് മോട്ടോജിപി. വിവിധ പ്ലാറ്റ്‌ഫോമുകളിലായി 350 കോടി തവണയാണ് ഇതിന്റെ വീഡിയോസ് വീക്ഷിക്കപ്പെട്ടത്. മോട്ടോജിപിയുടെ ഇന്ത്യയിലേക്കുള്ള വരവ് മോട്ടോസ്‌പോര്‍ട്ടിന്റെ രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ആരാധകര്‍ക്ക് ഉത്സവമാണ്. ഒപ്പം തന്നെ ഇത് ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്സ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലും കുടിയാകും.
മോട്ടോ ജിപി 2023 സീസണിലെ പതിമൂന്നാമത്തെ റേസ് ആണ് ഇന്ത്യയില്‍ വെച്ച് നടത്തുന്നത്. 1000 സിസി ബൈക്കുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍ ഗര്‍ജ്ജിക്കുന്നത് കേള്‍ക്കാനുളള സുവര്‍ണാവസരമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് കൈവന്നിരിക്കുന്നത്. എല്ലാ പ്രധാന ഇരുചക്ര വാഹന നിര്‍മ്മാതാക്കളും ഇവന്റില്‍ പങ്കാളികളാകുന്നുണ്ട്. അവയില്‍ ഭൂരിഭാഗവും ഇതിനകം ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഹോണ്ട, അപ്രീലിയ, കെടിഎം, യമഹ, ഡ്യുക്കാട്ടി എന്നിവയാണ് മോട്ടോജിപി ഭാരതില്‍ പങ്കാളികളാകുന്ന പ്രമുഖ ബ്രാന്‍ഡുകളില്‍ ചിലത്.
മോട്ടോര്‍സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് സുപരിചിതമായ ചില പേരുകളും ഇന്ത്യയില്‍ മാറ്റുരക്കാനെത്തും. ഉദാഹരണത്തിന് ഡ്യുക്കാട്ടിയുടെ ഫ്രാന്‍സെസ്‌കോ ബഗ്നായ, റെപ്സോള്‍ ഹോണ്ട ടീമിന്റെ മാര്‍ക്ക് മാര്‍ക്വേസ് എന്നിവരെല്ലാം ഇത്തവണ കാണും. മോട്ടോജിപി, മോട്ടോ2, മോട്ടോ3 റേസുകള്‍ക്കൊപ്പം മോട്ടോE റേസും ഭാരത് GP സംഘടിപ്പിക്കുന്നുണ്ട്. യൂറോപ്പിന് പുറത്ത് ഇങ്ങനെ ചെയ്യുന്ന ആദ്യ വേദിയായി ഇന്ത്യ മാറും. ടിക്കറ്റ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് 2023 ജൂണ്‍ 23 മുതല്‍ ടിക്കറ്റ് ലഭ്യമാകും.
അതേസമയം ഭാരത് ജിപിയുടെ പൊതു ടിക്കറ്റ് വില്‍പ്പന ജൂണ്‍ 24 മുതലാണ് ആരംഭിച്ചത്. 800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ ടിക്കറ്റ് വില 20,000 മുതല്‍ 30,000 രൂപ വരെയാണ്. 40,000 രൂപ വിലയുള്ള പ്ലാറ്റിനം കോര്‍പറേറ്റ് ബോക്‌സില്‍ കൂടുതല്‍ എക്‌സ്‌ക്ലൂസിവായ കാഴ്ചാനുഭവം നേടാം.
800 രൂപ മുതലായിരുന്നു ടിക്കറ്റ് നിരക്ക് ആരംഭിച്ചിരുന്നത്. എന്നാല്‍ ഇവ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ ആദ്യ കോണില്‍ നിന്നുള്ള കാഴ്ച ലഭ്യമാകുന്ന 'പിക്‌നിക് സ്റ്റാന്‍ഡ് നോര്‍ത്തില്‍ വെച്ചാണ് ഈ ടിക്കറ്റ് വാങ്ങിയവര്‍ക്ക് റേസ് വീക്ഷിക്കാനാകുക. 2500 രൂപയുടേതാണ് 800 കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വാങ്ങാനാകുന്ന മോട്ടോജിപി ടിക്കറ്റ് രൂപ.
ഇതില്‍ 'പിക്‌നിക് സ്റ്റാന്‍ഡ് നോര്‍ത്ത്', 'പിക്‌നിക് സ്റ്റാന്‍ഡ് സൗത്ത്', 'നാച്ചുറല്‍ സ്റ്റാന്‍ഡ് സൗത്ത്' എന്നിവിടങ്ങളിലെ ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടുന്നു. 'നാച്ചുറല്‍ സ്റ്റാന്‍ഡ് സൗത്ത്' ട്രാക്കിന്റെ 9, 10 കോര്‍ണറുകളുടെ കാഴ്ച നല്‍കും. അതേസമയം 'പിക്‌നിക് സ്റ്റാന്‍ഡ് സൗത്ത്' ട്രാക്കിന്റെ 12, 13, 14 കോര്‍ണറുകളുടെ കാഴ്ചയാണ് നല്‍കുക.
ട്രാക്കിലെ വിവിധ സ്ഥലങ്ങള്‍ക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. മോട്ടോജിപി ഭാരത് ടിക്കറ്റുകള്‍ ബുക്ക്‌മൈഷോ വഴി ലഭ്യമാകും. അതിനാല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും മോട്ടോജിപിയുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ആരാധകര്‍ക്കും ആവേശകരവും അത് പോലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവവുമാക്കി തീര്‍ക്കാന്‍ സംഘാടകരായ ഫെയര്‍ സ്‌പോര്‍ട്‌സിന്റെ എല്ലാ പ്രമോട്ടര്‍മാരും വലിയ രീതിയിൽ തന്നെ കഷ്ടപ്പെടുന്നുണ്ട്.
മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാനായി ബുക്ക്‌മൈഷോയില്‍ നിങ്ങളുടെ പേരും വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്യുകയാണ് വേണ്ടത്. നിങ്ങള്‍ ഒരു മോട്ടോസ്‌പോര്‍ട്‌സ് ആരാധകനോ ആരാധികയോ ആണെങ്കില്‍ ഒട്ടും സമയം കളയാതെ ടിക്കറ്റുകള്‍ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യുക.


Click it and Unblock the Notifications








