മോട്ടോജിപി ഇനി ഇന്ത്യയില്‍ 'ലൈവ്'; സെപ്റ്റംബറില്‍ നേരിട്ടും കാണാം

മോട്ടോജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ലോകത്തിലെ എണ്ണം പറഞ്ഞ മോട്ടോസ്‌പോര്‍ട്‌സ് ഇവന്റുകളില്‍ ഒന്നാണ്. ലോകത്തെ മുന്‍നിര റൈഡര്‍മാര്‍ മാറ്റുരക്കുന്ന ബൈക്ക് റേസിന് ഇക്കൊല്ലം ഇന്ത്യയും വേദിയാകുന്നുവെന്ന വാര്‍ത്ത മോട്ടോജിപി ആരാധകരെ തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കുന്നത്. 18 രാജ്യങ്ങളിലായി 21 റേസുകള്‍ നടക്കുന്ന മോട്ടോജിപി 2023 സീസണ്‍ ഇന്നേ വരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സീസണായി മാറാന്‍ പോകുകയാണ്.

ഈ അവസരത്തില്‍ ഇന്ത്യയിലെ മോട്ടോസ്‌പോര്‍ട്‌സ് ഇവന്റിന്റെ ആരാധകരുടെ ആഹ്ലാദം ഇരട്ടിയാക്കുന്ന ഒരു വാര്‍ത്തയുണ്ട്. ഇന്ത്യയില്‍ നിന്ന് മോട്ടോജിപി റേസുകള്‍ ഇനി തത്സമയം കാണാന്‍ സാധിക്കും. മോട്ടോജിപിയുടെ സംപ്രേഷണാവകാശം വയാകോം 18 സ്വന്തമാക്കി. പ്രീമിയര്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗിന്റെ കവറേജ് ഇന്ന് (മാര്‍ച്ച് 24) മുതല്‍ പോര്‍ച്ചുഗീസ് ജിപിയോടെ ആരംഭിക്കും. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സ്‌പോര്‍ട്‌സ് 18 ചാനലില്‍ മോട്ടോജിപി സീസണ്‍ മുഴുവനും കാണാന്‍ സാധിക്കും.

മോട്ടോജിപി ഇനി ഇന്ത്യയില്‍ ലൈവ്; സെപ്റ്റംബറില്‍ നേരിട്ടും കാണാം

ഒപ്പം ജിയോ സിനിമ ആപ്പിലും മോട്ടോജിപി തത്സമയം സ്ട്രീം ചെയ്യാനുമുള്ള അവസരമുണ്ടാകും. ജിയോ സിനിമ ഒരു സൗജന്യ ആപ്പ് ആണ്. പേരില്‍ ജിയോ ഉണ്ടെന്ന് കരുതി ജിയോ സിനിമ ആപ്പ് ഉപയോഗിക്കാന്‍ കമ്പനിയുടെ സിം കാര്‍ഡ് ആവശ്യമില്ല. കായിക പ്രേമികളില്‍ പലരും ഫിഫ ലോകകപ്പിന്റെ സമയത്ത് മൊബൈല്‍ ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും.

ലോകകപ്പ് കഴിഞ്ഞ് ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തവരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ ഒരു വട്ടം കൂടി ഇന്‍സ്റ്റാള്‍ ആക്കേണ്ടി വരും. പ്ലേസ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. നിങ്ങളുടെ ഡെസ്‌ക്ടോപ്പ് അല്ലെങ്കില്‍ ലാപ്ടോപ്പ് കമ്പ്യൂട്ടറുകളിലൂടെയും ജിയോ സിനിമാ പ്ലാറ്റ്ഫോം ഉപയോഗിച്ച് മോട്ടോജിപി റേസുകള്‍ കാണാന്‍ കഴിയുമെന്ന് വയാകോം വ്യക്തമാക്കി.

മോട്ടോജിപി ഇനി ഇന്ത്യയില്‍ ലൈവ്; സെപ്റ്റംബറില്‍ നേരിട്ടും കാണാം

വെള്ളി, ശനി ദിവസങ്ങളിലെ പരിശീലന സെഷനുകള്‍, ശനിയാഴ്ചകളിലെ ക്വാളിഫയിംഗ് സ്പ്രിന്റ് റേസുകളും ഞായറാഴ്ചത്തെ പ്രധാന റേസും ഉള്‍പ്പെടെ ലൈവ് സ്ട്രീമിംഗില്‍ ഉള്‍പ്പെടുന്നു. 'ലോകത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ റേസിംഗ് ഇവന്റുകളില്‍ ഒന്നാണ് മോട്ടോജിപി. ചരിത്രം കുറിച്ച് കൊണ്ട് സെപ്റ്റംബറില്‍ സീരീസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത് കായിക പ്രേമികള്‍ക്ക് ഒരു വിരുന്നാണ്' റേസിംഗ് ഇവന്റിനെക്കുറിച്ച് വയാകോം 18 സ്പോര്‍ട്സിന്റെ സ്ട്രാറ്റജി ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് മേധാവി ഹര്‍ഷ് ശ്രീവാസ്തവ പറഞ്ഞു.

ഈ സീസണിലെ മോട്ടോജിപിയുടെ 21 റേസുകളില്‍ 14-ാം റൗണ്ടാണ് ഇന്ത്യയില്‍ നടക്കുക. ഇന്ത്യ ആദ്യമായാണ് മോട്ടോജിപി റേസിന് ആതിഥ്യമരുളുന്നത്. അതിനാല്‍ തന്നെ റേസിംഗ് ആരാധകര്‍ക്ക് ഇത് വലിയ വിരുന്നായിരിക്കും. ട്രാക്കില്‍ തീപറത്തി പായുന്ന മോട്ടോര്‍സൈക്കിളുകളുടെ അങ്കം നേരിട്ട് വീക്ഷിക്കാനുമുള്ള അവസരം ഇതോടെ ഇന്ത്യക്കാര്‍ക്ക് കൈവരുന്നു. ലോകോത്തര നിലവാരത്തിലുള്ള ഹൈ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളാണ് മോട്ടോജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്.

കഴിവുറ്റ റേസര്‍മാരാണ് ലോകത്തിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്ന പ്രോട്ടോടൈപ്പ് മോട്ടോര്‍സൈക്കിളുകളുമായി ട്രാക്കിലെത്തുന്നത്. പുതിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ മോട്ടോജിപി സീസണ്‍ കാണാന്‍ ആരാധകര്‍ കാത്തിരിപ്പ് തുടങ്ങി. നോയിഡയിലെ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടാണ് ഇന്ത്യയില്‍ റേസിന്റെ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ മൂന്ന് ദിവസമാണ് ഇവിടെ മത്സരങ്ങള്‍ നടക്കുക. മോട്ടോ 3, മോട്ടോ 2, മോട്ടോജിപി എന്നിവയുടെ ആദ്യഘട്ട പരിശീലനമാണ് ആദ്യദിവസം നടക്കുക.

ഇതേത്തുടര്‍ന്ന് രണ്ടാം ദിവസമായ സെപ്തംബര്‍ 23-ന് മൂന്നാംഘട്ട പരിശീലനവും ക്വാളിഫയിംഗ്, സ്പ്രിന്റ് റേസും നടക്കും. അവസാന ദിവസമായ സെപ്റ്റംബര്‍ 24-നാണ് മോട്ടോ 3, മോട്ടോ 2, മോട്ടോജിപി റേസുകള്‍ കാണാനാകുക. മൊത്തം 40 ടീമുകളില്‍ നിന്നായി 80 റൈഡര്‍മാരാണ് മത്സരിക്കുക. വൈകിട്ട് 3.30 മുതല്‍ രാത്രി എട്ടു വരെയാണ് മത്സരങ്ങള്‍.

മോട്ടോജിപി ഇനി ഇന്ത്യയില്‍ ലൈവ്; സെപ്റ്റംബറില്‍ നേരിട്ടും കാണാം

ഡ്യുക്കാട്ടി, കെടിഎം, അപ്രീലിയ, പ്രൈമ പ്രമാക് റേസിംഗ്, യമഹ, ക്രെസിനി റേസിംഗ്, മൂണി VR46, LCR ഹോണ്ട, RNF മോട്ടോജിപി, കാസ്‌കേഡ്‌സ് ടെക്3 എന്നിവയാണ് ഇക്കുറി മോട്ടോജിപിയില്‍ അങ്കത്തിനെത്തുന്ന പ്രമുഖര്‍. 11 ടീമുകളില്‍ നിന്നായി 22 റൈഡര്‍മാരാണ് പോഡിയം ലക്ഷ്യം കണ്ട് റേസിനെത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ലോകത്തിലെ പല പ്രമുഖ മോട്ടോസ്‌പോര്‍ടുകളും ഇന്ത്യയിലേക്കെത്തുകയാണ്. അടുത്തിടെ ഹൈദരാബാദ് ഇലക്ട്രിക് കാറുകളുടെ റേസിംഗായ ഫോര്‍മുല ഇ-ക്ക് ആതിഥേയത്വം വഹിച്ചിരുന്നു. മേട്ടോജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് രാജ്യത്ത് ഈ കായികവിനോദത്തിന്റെ ജനപ്രിയത കൂട്ടുമെന്ന് തന്നെയാണ് സംഘാടകരുടെ വിശ്വാസം.

More from DriveSpark

Article Published On: Saturday, March 25, 2023, 10:10 [IST]
English summary
Motogp telecast rights in india bagged by viacom18 watch live on jio cinema and sports 18
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X