അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

മലയാളികളുടെ വികാരം അല്ലെങ്കില്‍ സ്വകാര്യ അഹങ്കാരമാണ് ആനവണ്ടി എന്ന് ഓമന പേരില്‍ അറിയപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകള്‍. ഈ മേഖലയെ എങ്ങനെ ജനപ്രീയമാക്കാം എന്ന ചിന്തയിലാണ് അധികാരികളും ജീവനക്കാരും.

അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസില്‍ പല മാറ്റങ്ങളും വരുത്തിയത് അടുത്തിടെ നമ്മള്‍ എല്ലാവരും കാണുകയും ചെയതതാണ്. പഴയ ബസുകള്‍ നവീകരിച്ച് പുതിയ പദ്ധതികള്‍ അവതരിപ്പിച്ചതും ജനങ്ങളുടെ കൈയ്യടി ഈ മേഖലയ്ക്ക് കിട്ടിയത് നമ്മള്‍ എല്ലാവരും കാണുകയും വാര്‍ത്തയാകുകയും ചെയ്ത സംഭവമാണ്.

അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ മേഖലയെ തകര്‍ക്കുന്ന കാര്യങ്ങളും ഇതിന് ചുറ്റും നടക്കുന്നു എന്നതും ഒരു നിത്യസംഭവമാണെന്ന് വേണം പറയാന്‍. ഒരുകൂട്ടം ആളുകളുടെ അശ്രദ്ധയാണ് ഇതിന് കാരണം എന്ന് പറയേണ്ടിവരും.

അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

അത്തരത്തിലൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് വേണം പറയാന്‍. ഗതാഗത നിയമം ലംഘിച്ചതിന് അഞ്ചു വര്‍ഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് ഏകദേശം 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ഒപ്പം മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നീ കാരണങ്ങള്‍ കൊണ്ടാണ് കൂടുതല്‍ പേരുടെയും ലൈസന്‍സ് റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് കൈമാറിയിരിക്കുന്നത്.

അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

ഇതില്‍ തന്നെ പോയ വര്‍ഷമാണ് (2020 കാലഘട്ടം) ഏറ്റവും കൂടുതല്‍ നടപടി ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്ക്കുന്നു. ഇത് ലോക്ഡൗണ്‍ കാലഘട്ടമായിരുന്നെങ്കില്‍ പോലും, ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍ സംഭവിച്ച ഒരു നാളുകള്‍ കൂടിയായിരുന്നു ഇത്.

അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

ഇത്തരത്തില്‍ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുന്‍പന്തിയിലാണെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 മുതല്‍ 2021 ജൂലായ് വരെ 2,05,512 അപകടങ്ങളിലായി 22076 പേരാണ് മരിച്ചത്. മാത്രമല്ല 2,29,229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും റിപ്പോര്‍്ട്ടില്‍ പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നു.

അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

ഈ അഞ്ചു വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 51,198 പേരുടെ ഡ്രൈവിംഗ് ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്. ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തില്‍ കുറവായിരുന്ന 2020ല്‍ 883 പേര്‍ക്കാണ് നിയമ നടപടിയിലൂടെ ലൈസന്‍സ് നഷ്ടമായത്.

ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 997 പേരുടെ ലൈസന്‍സ് റദ്ദ്‌ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവിധ മേഖലയില്‍ നിന്നാണ് ഇത്തരത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ്‌ചെയ്തിരിക്കുന്നത്.

അമിതവേഗം, മദ്യപാനം; 5 വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്

ഇതില്‍ അപകടരമായ രീതിയില്‍ വാഹനം ഓടിച്ചവര്‍, ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വാഹനം ഓടിച്ചവര്‍, അമിത ഭാരം കയറ്റി ചരക്ക് വാഹനം ഓടിച്ചവര്‍, ചരക്ക് വാഹനത്തില്‍ ആളുകളെ കയറ്റി വാഹനം ഓടിച്ചവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചവര്‍ തുടങ്ങി നിരവധി മേഖലയില്‍ നിന്നുള്ളവരുടെ ഡ്രൈവിംഗ് ലൈസന്‍സാണ് നഷ്ടമായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Motor vehicle department cancelled 259 ksrtc drivers licence last 5 years details
Story first published: Wednesday, September 15, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X