Motor Vehicle Department-ൻ്റെ കണ്ണുവെട്ടിക്കാമെന്ന് കരുതിയോ; മോഷ്ടാക്കൾക്ക് തെറ്റി

എല്ലാ വാഹനമുടമകളുടേയും പേടി സ്വപ്നമാണ് കാർ മോഷണം എന്നത്. രാജ്യത്ത് പല ഭാഗത്തും കാർ മോഷ്ടിച്ചതിന് ശേഷം പൊളിച്ച് വിൽക്കുന്ന കൂട്ടരുമുണ്ട്. അങ്ങനെ വരുമ്പോൾ ഈ കാറുകൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്താൻ പൊലീസുകാർ വളരെ മിടുക്കരുമാണ്. ഇത്തരത്തിലൊരു കേസാണ് കേരളത്തിൽ ഉണ്ടായത്.

വാഹനം മോഷ്ടിച്ചതിന് ശേഷം നമ്പർ പ്ലേറ്റ് മാറ്റി സംസ്ഥാനത്ത് നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ മോഷ്ടാക്കൾ കുടുങ്ങിയത്. എംവിഡിയുടെ പതിവ് പരിശോധന നടക്കുന്ന സമയത്താണ് ടാറ്റ ഹാരിയറുമായി മോഷ്ടാക്കൾ എത്തുന്നത്. കർണാടക രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഉളള വാഹനം എംവിഡി ഉദ്യോഗസ്ഥൻ്റെ ശ്രദ്ധയിൽപ്പെടുകയും വാഹനത്തിൽ ഹൈ സെക്യുരിറ്റി നമ്പർ പ്ലേറ്റ് കാണാത്തത് കൊണ്ടാണ് വാഹനം നിർത്തുവാനും പരിശോധിക്കുവാനും തീരുമാനിച്ചത്.

Motor Vehicle Department-ൻ്റെ കണ്ണുവെട്ടിക്കാമെന്ന് കരുതിയോ; മോഷ്ടാക്കൾക്ക് തെറ്റി

വിൻഡ്‌ഷീൽഡിലുളള എസ്‌യുവിയുടെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചപ്പോഴാണ്വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്‌ഥർ കാർ പരിശോധനയ്ക്ക് നിർത്തിയപ്പോൾ കെഎ 03 എൻഎഫ്‌ 9977 എന്ന രജിസ്‌ട്രേഷനാണ്‌ ഉണ്ടായിരുന്നത്‌. വിൻഡ്‌സ്‌ക്രീനിൽ നിന്ന്‌ ടേപ്പ്‌ നീക്കം ചെയ്‌തപ്പോൾ ടേപ്പിന്‌ കീഴിലുള്ള രജിസ്‌ട്രേഷൻ നമ്പർ കെഎൽ 01 സിടി 5758 എന്നതും. നമ്പർ പ്ലേറ്റ് മാറ്റി ശ്രദ്ധയിൽപ്പെടാതെ എസ്‌യുവി സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനാണ് മോഷ്ടാക്കൾ ശ്രമിച്ചത്.

കൂടുതലായി കാർ പരിശോധിച്ചപ്പോൾ വാഹനത്തിൽ നിന്ന് 500 രൂപയുടെ നോട്ടുക്കെട്ടുകളും, ചെക്ക്ബുക്കുകളും കണ്ടെത്തി.എന്തായാലും ഉദ്യോഗസ്ഥർ പൊലീസിൽ അറിയിക്കുകയും, അവർ എത്തി വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ടാറ്റ ഹാരിയർ കാസിരംഗ എഡിഷൻ 20.41 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്.

Motor Vehicle Department-ൻ്റെ കണ്ണുവെട്ടിക്കാമെന്ന് കരുതിയോ; മോഷ്ടാക്കൾക്ക് തെറ്റി

പുതുതായി ചേർത്ത വേരിയന്റ് XZ+, XZA+ വേരിയന്റുകളിൽ ലഭ്യമാണ്. പുതുതായി ലോഞ്ച് ചെയ്ത ടാറ്റ ഹാരിയർ കാസിരംഗ എഡിഷനെ സാധാരണ പതിപ്പിൽ നിന്ന് വേർതിരിക്കുന്നതിനായി ഒരു പുതിയ കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകൾ ഒരുക്കാനാണ് ടാറ്റ തയാറായത്. കാസിരംഗ എഡിഷന്റെ മൊത്തത്തിലുള്ള ഡിസൈൻ മെച്ചപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോർസ് പുതിയ കൂട്ടിച്ചേർക്കലുകളുടെ ഒരു പരമ്പര തന്നെയാണ് അവതരിപ്പിച്ചത്. പുതുതായി ചേർത്ത കാസിരംഗ എഡിഷനുകളിൽ ഗ്രാസ്‌ലാൻഡ് ബീജ് ബാഹ്യ ബോഡി കളറും പിയാനോ ബ്ലാക്ക് ഫിനിഷിൽ ഡ്യുവൽ ടോൺ റൂഫുമാണ് ബ്രാൻഡ് ചേർത്തത്.

കൂടാതെ എസ്‌യുവികളുടെ ഫ്രണ്ട് ഫെൻഡറിൽ ഒരു പുതിയ സാറ്റിൻ ബ്ലാക്ക് റിനോ മാസ്‌കട്ടും ടാറ്റ അവതരിപ്പിക്കുന്നു. അകത്തേക്ക് കടക്കുമ്പോൾ കാസിരംഗ ശ്രേണിയിലെ എസ്‌യുവികൾ ഇരട്ട-ടോൺ എർത്തി ബീജ് ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയും ട്രോപ്പിക്കൽ വുഡ് ഡാഷ്‌ബോർഡും കൂടാതെ നിരവധി എർത്തി ബീജ് നിറത്തിലുള്ള ഇൻസെർട്ടുകളും നൽകിയാണ് പൂർത്തീകരിച്ചിരിക്കുന്നത്.

മാത്രമല്ല മുൻവശത്തെ ഹെഡ്‌റെസ്റ്റുകളിൽ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് കാണ്ടാമൃഗങ്ങളുടെ രൂപരേഖയോടുകൂടിയ ലോഗോയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ ടാറ്റ ഹാരിയർ കാസിരംഗ എഡിഷൻ ഡ്രൈവർക്കും കോ-ഡ്രൈവറിനും വായുസഞ്ചാരമുള്ള സീറ്റുകളും (വെന്റിലേറ്റഡ് സീറ്റുകൾ) എയർ പ്യൂരിഫയറും വാഗ്ദാനം ചെയ്യുന്നു.

പുതുതായി ചേർത്ത വേരിയന്റുകളിൽ ഐആർഎ കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, റിമോട്ട് കമാൻഡുകൾ, ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, ലൈവ് വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, ഗാമിഫിക്കേഷൻ എന്നിവയ്‌ക്കൊപ്പം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ വൈഫൈ തുടങ്ങിയ സജ്ജീകരണങ്ങളും പുതിയ കണക്റ്റഡ് കാർ സാങ്കേതികവിദ്യകളും ടാറ്റ മോട്ടോർസ് അണിനിരത്തിയിട്ടുണ്ട്.

കൂടാതെ ഗ്രാനൈറ്റ് ബ്ലാക്ക് ബോഡി ക്ലാഡിംഗുകൾ, പിയാനോ ബ്ലാക്ക് ഇൻസേർട്ടുകളോട് കൂടിയ ഗ്രാനൈറ്റ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ജെറ്റ് ബ്ലാക്ക് 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയുള്ള ഹാരിയർ കാസിരംഗ എഡിഷനുകൾ സാധാരണ മോഡലിൽ നിന്ന് വേറിട്ടുനിൽക്കുന്നുമുണ്ട്. മാനുവൽ, ഡീസൽ പതിപ്പുകളിൽ ടാറ്റ ഹാരിയർ ലഭ്യമാവുന്ന എസ്‌യുവിക്ക് 14.53 ലക്ഷം മുതൽ 20.46 ലക്ഷം രൂപ വരെയാണ് വില. അതേസമയം ഓട്ടോമാറ്റിക് ഹാരിയറിന് അടിസ്ഥാന മോഡലിന് 17.23 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 21.81 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Saturday, April 15, 2023, 13:43 [IST]
English summary
Motor vehicle department found stolen car with duplicate number plates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X