ഉപഭോക്താവിനെ ഇങ്ങനെ വഞ്ചിക്കരുതേ; എംവിഡി വക ഒരു ലക്ഷം രൂപ പിഴ

യൂസ്ഡ് കാറുകൾക്ക് ഇപ്പോൾ വളരെ മികച്ച ഒരു വിപണി ആണ് ഉളളത്. എന്നാൽ ചിലർ കാരണം യൂസ്ഡ് കാറുകൾ വാങ്ങുവാനും, അത് പോലെ തന്നെ യൂസ്ഡ് കാർ ഷോറൂമിലുളള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുകയാണ്. അത് മറ്റൊന്നും കൊണ്ടല്ല, ലാഭത്തിന് വേണ്ടി ചില യൂസ്ഡ് കാർ ഷോറൂം ഡീലർമാർ കാണിക്കുന്ന വഞ്ചന കാരണമാണ്.

യൂസ്ഡ് കാർ ഷോറൂം ഡീലർമാർ കാണിക്കുന്ന വഞ്ചനയ്കക്ക് വിധേയരാകുന്നതോ ആറ്റുനോറ്റ് ഒരു വാഹനം സ്വന്തമാക്കണം എന്ന ആഗ്രഹത്തോടെ വാഹനം വാങ്ങാൻ വരുന്നവർ. പുതിയ വഞ്ചനയുടെ വാർത്ത വരുന്നത് തൃശൂരിൽ നിന്നാണ്. ഒരു കാർ ഡീലർ വാഹനത്തിലെ ഓഡോമീറ്ററിൽ കൃത്രിമം കാണിച്ചതിന് മോട്ടോർ വാഹന വകുപ്പ് ഡീലർക്ക് 1,04,750 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്തിന് യൂസ്ഡ് കാർ ഡീലർമാരെ മാത്രം കുറ്റം പറയുന്നു പുത്തൻ കാർ ഡീലറുമാരും ഇത്തരത്തിലുളള പ്രവൃത്തി കാണിക്കുന്നവരാണ്.

ഉപഭോക്താവിനെ ഇങ്ങനെ വഞ്ചിക്കരുതേ; എംവിഡി വക ഒരു ലക്ഷം രൂപ പിഴ

വാഹനത്തിൻ്റെ ഓഡോമീറ്റർ വിച്ഛേദിച്ചതിന് ശേഷം ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് വാഹനമോടിച്ചതിനും അത് പോലെ തന്നെ വാഹനത്തിൻ്റെ റോഡ് നികുതി അടയ്ക്കാത്തതിനുമാണ് ഡീലറിൽനിന്ന് മോട്ടോർ വാഹന വകുപ്പ് ഭീമമായ തുക പിഴയായി ഈടാക്കിയത്. തൃശൂർ മോട്ടോർ വാഹന വകുപ്പിൻ്റെ എംഫോഴ്സമെൻ്റ് സംഘമാണ് ഡീലറിൻ്റെ കൃത്രിമം കണ്ടുപിടിച്ചത്.

മോട്ടോർ വാഹന വകുപ്പ് പറയുന്നത് അനുസരിച്ച് മതിലകത്തിൽ വാഹനം പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയപ്പോൾ ഡെമോയ്ക്ക് വേണ്ടി വാഹനം കൊടുങ്ങല്ലൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ സംശയം തോന്നിയ എംവിഡി ഉദ്യോഗസ്ഥർ വാഹനം ഓടിച്ചു നോക്കുകയും വാഹനത്തിൻ്റെ ഓഡോമീറ്റർ പ്രവൃത്തിക്കുന്നില്ല എന്ന് കണ്ടെത്തുകയായിരുന്നു. അതോടൊപ്പം തന്നെ വാഹനത്തിൻ്റെ കൂടുതൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് വാഹനത്തിൻ്റെ നികുതി അടച്ചിട്ടില്ല എന്നും കണ്ടെത്തി.

ഉപഭോക്താവിനെ ഇങ്ങനെ വഞ്ചിക്കരുതേ; എംവിഡി വക ഒരു ലക്ഷം രൂപ പിഴ

ഇത്രയും കുറ്റങ്ങൾ കണ്ടു പിടിച്ചത് കൊണ്ടാണ് വളരെ വലിയ തുക പിഴയായി ചുമത്തിയത്. ഒരു യൂസ്ഡ് കാർ ഡീലർ ഓഡോമീറ്ററിൽ കൃത്രിമം കാണിക്കുന്നത് ഇതാദ്യമായിട്ടല്ല എന്ന് അറിയണം, കാരണം കഴിഞ്ഞ വർഷമാണ് പുത്തൻ കാറിൻ്റെ ഓഡോമീറ്റർ ഊരി മാറ്റിയതിന് ശേഷം കസ്റ്റമറിന് വാഹനം കാണിക്കാൻ പോയിട്ട് തിരികെ വരുന്ന വഴിയാണ് എംവിഡിയുടെ പരിശോധനയിൽ കുറ്റം കണ്ടു പിടിച്ചത്. കോട്ടയത്തെ ഹ്യുണ്ടായി ഡീലറിന് മോട്ടോർ വാഹന വകുപ്പ് ചുമത്തിയതും ഒരു ലക്ഷം രൂപ തന്നെയായിരുന്നു.

കോട്ടയത്തെ സംഭവം പുതിയ കാര്യമായിരിക്കില്ല, കാരണം ഇത് പോലെ എത്ര എത്ര വാഹനങ്ങൾ നിരവധി ഉപഭോക്താക്കളിൽ എത്തി കാണും. എംവിഡി പരിശോധിച്ചത് കൊണ്ട് ഒരു ഡീലറോ അല്ലെങ്കിൽ ഒരു ബ്രാൻഡോ പിടിക്കപ്പെട്ടു. എന്നാൽ പുത്തൻ വണ്ടി എന്ന വിശ്വാസത്തോടെ നമ്മൾ ഒരു വാഹനം വാങ്ങാൻ ചെല്ലുമ്പോൾ ഇത്തരത്തിലുളള പ്രവർത്തികൾ ചെയ്യുന്നവർ നമ്മളെ അക്ഷരാർത്ഥിൽ വഞ്ചിക്കുക തന്നെയല്ലേ എന്ന് തോന്നി പോകും.

ഉപഭോക്താവിനെ ഇങ്ങനെ വഞ്ചിക്കരുതേ; എംവിഡി വക ഒരു ലക്ഷം രൂപ പിഴ

ഹ്യുണ്ടായി ഡീലർമാർ ഇത്തരത്തിലുളള പ്രവർത്തികൾ കാണിക്കുമ്പോൾ ജനങ്ങൾക്ക് ഡീലർഷിപ്പിനോടും കമ്പനിയോടും ഉളള വിശ്വാസ്യത ആണ് നഷ്ടപ്പെടുത്തുന്നത്. അത് മാത്രമല്ല കച്ചവടം കൂടിയാണ് കളഞ്ഞുകുളിക്കുന്നത്. ഇത്തരത്തിൽ ആളുകളെ വഞ്ചിച്ച് കൊണ്ട് ബിസിനസ് മുന്നോട്ട് കൊണ്ട് പോയാൽ എന്ത് ഗുണം. ഒരു നാൾ ഇത് പോലെ പിടിക്കപെടും എന്ന് മനസിലായില്ലേ. പുത്തൻ വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം വിൽക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കോട്ടയത്തെ ഡീലർ പിഴയടയ്ക്കേണ്ടി വന്നത്. മോട്ടോർ വാഹന വകുപ്പിൽ ഇത്തരത്തിൽ വിവിധതരം നിയമവശങ്ങളുണ്ട്.

യൂസ്ഡ് കാറുകളുടെ ആവശ്യകത വളർന്നു കൊണ്ടിരിക്കുകയാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അത് കൊണ്ട് തന്നെ കിലോമീറ്റർ കുറഞ്ഞ വാഹനങ്ങളാണ് എന്ന് കേൾക്കുമ്പോൾ കസ്റ്റമേഴ്സിന് സന്തോഷമാണല്ലോ. പക്ഷേ ഇത്തരത്തിലുളള കളളത്തരവും കൃത്രിമവും കാണിച്ചാണ് പല ഡീലർമാരും തങ്ങളുടെ വാഹനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നത്. അത് കൊണ്ട് എല്ലാ തരത്തിലും വാഹനം പരിശോധിച്ചതിന് ശേഷമേ ഒരു വാഹനം വാങ്ങാവു. പക്ഷേ നമ്മൾ പരിശോധിക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ.

യൂസ്ഡ് കാർ വാങ്ങാൻ പോകുമ്പോൾ വാഹനത്തിൻ്റെ ഹിസ്റ്ററി പരിശോധിക്കുക എന്നതാണ് പ്രധാനം. അത് ഡീലർ പറയുന്നത് കേട്ട് വിശ്വസിച്ച് ഒരിക്കലും വാഹനം വാങ്ങരുത്. വാഹനത്തിൻ്റെ ഷോറൂമിൽ ചെന്ന് വാഹനത്തിൻ്റെ നമ്പർ നൽകി അപകടം സംഭവിച്ചതാണോ, കിലോമീറ്റർ കൃത്യമാണോ എന്നെല്ലാം തിരക്കേണ്ടത് അത്യാവശമാണ്. പറ്റിക്കപ്പെടാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ എപ്പോഴെങ്കിലും ഇത്തരത്തിൽ കബളിക്കപ്പെട്ടിട്ടുണ്ടോ? നിങ്ങൾക്ക് അത്തരത്തിലുളള ഒരു അനുഭവം ഉണ്ടെങ്കിൽ അത് കമൻ്റ് ബോക്സിൽ ഞങ്ങളുമായി പങ്ക് വയ്ക്കു.

More from DriveSpark

Article Published On: Tuesday, February 14, 2023, 10:22 [IST]
English summary
Motor vehicle department imposed one lakh fine in thrissur for rigging odometer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X