ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

ഓരോ വര്‍ഷവും ലോകത്താകമാനം 13 ലക്ഷത്തിലധികവും ഇന്ത്യയില്‍ ഒന്നര ലക്ഷത്തിലധികവും കേരളത്തില്‍ നാലായിരത്തിലധികവും ആളുകള്‍ റോഡ് അപകടം മൂലം മരണമടയുന്നു. വാഹനാപകടങ്ങളില്‍ പലപ്പോഴും ഡ്രൈവറുടെ ഉറക്കവും കാരണമാകുന്നുണ്ട്. ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനായി നൂതന കണ്ടുപിടിത്തവുമായി എത്തുകയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയ മോട്ടോര്‍ വാഹന വകുപ്പിലെ 6 ഇന്‍സ്‌പെക്ടര്‍മാരാണ് തങ്ങളുടെ അവസാന വര്‍ഷ പ്രൊജക്റ്റിന്റെ ഭാഗമായി തൊഴില്‍ മേഖലയിലെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി അപകട മരണങ്ങള്‍ കുറക്കുവാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഉദ്യമം ഏറ്റെടുത്തത്. കേരള മോട്ടോര്‍ വാഹന വകുപ്പ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

രാത്രി കാല അപകട മരണങ്ങളില്‍ 20 ശതമാനത്തിലധികം ആളുകള്‍ മരിക്കുന്നത് ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നത് കാരണമാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടപ്പെടുന്നതും ആക്‌സിലറേറ്റര്‍ അമര്‍ന്ന് കൂടുതല്‍ വേഗതയില്‍ വാഹനം ഇടിക്കാനുള്ള ഉള്ള സാഹചര്യം ഉണ്ടാകുന്നതു വഴി ഇത്തരം അപകടങ്ങളില്‍ മിക്കതും ഗുരുതരമായി മാറുന്നു.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

2020 ഫെബ്രുവരിയില്‍ തമിഴ്‌നാട് അവിനാശിയില്‍ 19 പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടം, ഈ വര്‍ഷം ഏപ്രിലില്‍ നാല് യുവാക്കളുടെ മരണത്തിനിടയാക്കിയ ആലപ്പുഴയിലെ അപകടം എന്നിവ ഡ്രൈവര്‍ ഉറങ്ങിപ്പോയത് മൂലം ഉണ്ടായ അപകടങ്ങളുടെ സമീപകാലത്തെ ചില ഉദാഹരണങ്ങളാണ്.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

ഡ്രൈവര്‍ ജറങ്ങുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഇപ്പോഴും നല്ല പരിഹാരങ്ങള്‍ ഇല്ല.

നിലവിലെ ചില വില കൂടിയ വാഹനങ്ങളില്‍ മാത്രമാണ് ഡ്രൈവറുടെ ഉറക്കം തിരിച്ചറിഞ്ഞ് 'ഡാഷ്‌ബോര്‍ഡ് വാണിംഗ്' കൊടുക്കുന്ന സാങ്കേതികവിദ്യ ഉള്ളത്.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

സുരക്ഷിത വേഗമായ പരിഗണിക്കപ്പെടുന്ന 60 കിലോമീറ്റര്‍ സ്പീഡിലും ഒരു വാഹനം സെക്കന്‍ഡില്‍ 17 മീറ്ററിന് അടുത്ത് സഞ്ചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒന്നോ രണ്ടോ സെക്കന്റില്‍ കൂടുതല്‍ കണ്ണടച്ചാല്‍ വന്‍ അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന ഒരാള്‍ക്ക് ദൃശ്യ-ശ്രാവ്യ ജാഗ്രത സിഗ്‌നലുകള്‍ പോലും അനുഭവയോഗ്യമായിക്കൊള്ളണമെന്നില്ല. മാത്രമല്ല ഇത്തരം ജാഗ്രത സിഗ്‌നലുകള്‍ക്കനുസരിച്ച് പ്രതികരിക്കുന്ന സമയം വരുമ്പോഴേക്കും വാഹനം നിയന്ത്രണം വിട്ട് വലിയ അപകടം സൃഷ്ടിച്ചിട്ടുണ്ടാകും.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

'ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍ ആന്‍ഡ് ഫാറ്റല്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ സിസ്റ്റം' (D3FAPS) എന്നാതാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വികസിപ്പിച്ച സംവിധാനം. ഡ്രൈവറുടെ മുഖം തല്‍സമയം നിരീക്ഷിക്കുന്ന ഒരു 'നൈറ്റ് വിഷന്‍ ക്യാമറ' ഉണ്ടാകും. ഒരു പരിധിയില്‍ കൂടുതല്‍ വാ തുറന്ന് കോട്ടുവാ യുടെ ലക്ഷണം പ്രകടിപ്പിച്ചാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഇമേജ് പ്രോസസിംഗ് സോഫ്റ്റ്വെയറുകളുടെ സഹായത്തോടുകൂടി തിരിച്ചറിഞ്ഞ് ആദ്യ പടിയായി ഒരു ദൃശ്യ-ശ്രാവ്യ ജാഗ്രതാ സിഗ്‌നല്‍ ( റെഡ് ലൈറ്റ് അലാറം ) നല്‍കുന്നു.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

എന്നിട്ടും ഡ്രൈവര്‍ക്ക് ഈ ജാഗ്രതാ സിഗ്‌നലുകള്‍ അനുഭവവേദ്യമാകാതിരിക്കുകയും ഉറക്കത്തിലേക്ക് വഴുതി വീണ് കണ്ണു ചിമ്മുമ്പോള്‍ കൂടുതല്‍ സമയം കണ്ണടച്ചിരിക്കുന്നത് തിരിച്ചറിഞ്ഞുവെന്ന് വെക്കുക. അപ്പോള്‍ തല്‍സമയം തന്നെ വാഹനത്തിന്റെ എഞ്ചിന് ആക്‌സിലറേറ്റര്‍ പെഡലുമായുള്ള ബന്ധം വിച്ഛേദിച്ച് എന്‍ജിന്റെ വേഗത കുറയ്ക്കുകയും 'എക്‌സ്‌ഹോസ്റ്റ് ബ്രേക്ക്' പ്രവര്‍ത്തിപ്പിച്ച് വാഹനത്തിന്റെ അമിതവേഗത ക്രമാനുഗതമായി കുറക്കുകയും ചെയ്യുന്നു.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

ഇതോടൊപ്പം തന്നെ മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി 'ഹസാര്‍ഡ് വാണിംഗ് ലാംപ്', 'എമര്‍ജന്‍സി ബ്രേക്ക് വാണിംഗ് ലാംപ്' എന്നിവ പ്രവര്‍ത്തിപ്പിച്ച് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഡ്രൈവര്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് ബ്രേക്ക്, ഹോണ്‍ എന്നിവയിലേതെങ്കിലും പ്രവര്‍ത്തിപ്പിച്ചാല്‍ വാഹനത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക് മാറും.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

മാരുതി 800 കാറില്‍ പരീക്ഷിച്ചു വിജയിച്ച ഈ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് വഴി നിയന്ത്രിക്കുന്ന എന്‍ജിന്‍ മാനേജ്‌മെന്റ് സിസ്റ്റവും ഇലക്ട്രോണിക് ബ്രേക്ക് സിസ്റ്റവും ഉള്ള പുതിയ തലമുറ വാഹനങ്ങളില്‍ വലിയ ചിലവില്ലാതെ ഈ സംവിധാനം വികസിപ്പിക്കാനാവുമെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഉറക്കം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ നൂതന കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ എസ് ജയേഷാണ് പ്രൊജക്ടിന് മാര്‍ഗനിര്‍ദേശം നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ സി ഡി, ദീപു എന്‍കെ, നൗഫല്‍ എ, വിജേഷ് പിവി, വിനീത് വിവി, രഞ്ജിത്ത് എസ് എന്നിവരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇത് വാണിജ്യാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുവാനുള്ള ഉദ്യമത്തിലാണ്.

Article Published On: Saturday, October 15, 2022, 15:02 [IST]
English summary
Motor vehicle inspectors developes driver drowsiness detection and fatal accident prevention system
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X