ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

ഏതൊരു വാഹനവും ഓടിക്കാനും നിരത്തിലിറക്കാനും പെര്‍മിറ്റോ ലൈസന്‍സോ ആവശ്യമാണെന്ന കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാം. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ വാഹനത്തിന് പെര്‍മിറ്റ് എടുക്കുന്നതിന് വണ്ടിയേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടി വന്നാലോ. എന്നാല്‍ സിംഗപ്പൂരില്‍ ഇതാണ് അവസ്ഥ.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

സിംഗപ്പൂര്‍ എന്ന വികസിത രാജ്യത്തെ ജീവിതം വളരെ ചിലവേറിയതാണെന്നത് നേരത്തെ തന്നെ പലര്‍ക്കും അറിയാമായിരിക്കും. ഇപ്പോള്‍ ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗമായ മോട്ടോര്‍സൈക്കിള്‍ യാത്രക്ക് ഇനി കൂടുതല്‍ ചിലവേറും. സിംഗപ്പൂരില്‍ ഒരു പുതിയ ബൈക്കിന് ഡ്രൈവിംഗ് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ചെലവ് ബൈക്കിന്റെ വിലയേക്കാള്‍ കൂടുതലാണെന്ന വാര്‍ത്തയിപ്പോള്‍ രാജ്യന്തര തലത്തില്‍ ശ്രദ്ധ നേടുകയാണ്.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരില്‍ ഇരുചക്രവാഹനങ്ങളാണ് ഏറ്റവും ലാഭകരമായ ഗതാഗത മാര്‍ഗ്ഗമെന്ന് ഞങ്ങള്‍ നിങ്ങളോട് പറയട്ടെ. എന്നാല്‍ റോഡുകളില്‍ മോട്ടോര്‍സൈക്കിളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലൈസന്‍സിംഗ് നിയമങ്ങള്‍ മാറ്റുന്നത്.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

പുതിയ നിയമമനുസരിച്ച് സിംഗപ്പൂരിലെ ഒരു ഡ്രൈവര്‍ 10 വര്‍ഷത്തെ പെര്‍മിറ്റിന് 8,984 ഡോളര്‍ (7.40 ലക്ഷം രൂപ) നല്‍കണം. സിംഗപ്പൂരിലെ ഈ ബൈക്ക് പെര്‍മിറ്റ് ഫീസ് ഒരു പുതിയ ബൈക്കിന്റെ വിലയേക്കാള്‍ കൂടുതലാണ്. സിംഗപ്പൂരില്‍ റോഡ് പെര്‍മിറ്റ് നികുതി നാല് വര്‍ഷത്തിനുള്ളില്‍ 200 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് പുതിയ ബൈക്ക് നിരത്തിലിറക്കുന്നതിനുള്ള ചെലവ് ഉയര്‍ത്തിയത്.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

രാജ്യത്തെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനായാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കുന്നത്. അതിനുശേഷം മാത്രമേ വാഹനം നിരത്തിലിറക്കാന്‍ അനുവാദമുള്ളൂ. റിപ്പോര്‍ട്ട് പ്രകാരം 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സിംഗപ്പൂരില്‍ 1.42 ലക്ഷം ഇരുചക്ര വാഹനങ്ങളും 6.50 ലക്ഷം കാറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് സിംഗപ്പൂരില്‍ 5000 സിംഗപ്പൂര്‍ ഡോളര്‍ വിലയുള്ള ഒരു പുതിയ എന്‍ട്രി ലെവല്‍ ബൈക്ക് വാങ്ങാന്‍ ഇപ്പോള്‍ ഒരു ഉപഭോക്താവിന് 20,000 സിംഗപ്പൂര്‍ ഡോളര്‍ ചിലവാകും. അതേ സമയം, പെര്‍മിറ്റ് പുതുക്കല്‍ ഫീസ് 11,000 സിംഗപ്പൂര്‍ ഡോളറാണ്. ഇത് 10 വര്‍ഷം മുമ്പ് പെര്‍മിറ്റ് ഫീസിന്റെ 6 മടങ്ങ് ആയിരുന്നു.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിന് ശേഷം രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ഇരുചക്ര വാഹനം വാങ്ങുന്നത് ചെലവേറിയതായി മാറി. പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതോടെ ബൈക്ക് ടാക്‌സി വിലയും കുതിച്ചുയര്‍ന്നു.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

ഇത് സിംഗപ്പൂരിലെ ഭക്ഷണ വിതരണക്കാരെ നേരിട്ട് ബാധിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടെ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതോടെ ഡെലിവറി ഡ്രൈവര്‍മാര്‍ സ്വന്തമായി വാഹനം വാങ്ങാതെ ഇരുചക്രവാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുകയാണ്.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

ഉയര്‍ന്ന പെര്‍മിറ്റ് ഫീ ഏല്‍പ്പിക്കുന്ന ഭാരം കുറയ്ക്കാന്‍, ബൈക്ക് വാടകയ്ക്ക് നല്‍കുന്ന കമ്പനികള്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഗിഗാ റൈഡര്‍ എന്ന ബൈക്ക് ലീസിംഗ് കമ്പനി അടുത്ത വര്‍ഷം മുതല്‍ വാടക വാഹനങ്ങളുടെ തീരുവ 10 ശതമാനം വര്‍ധിപ്പിക്കുമെന്ന് പറയുന്നു.

ഈ രാജ്യത്ത് മോട്ടോര്‍സൈക്കിള്‍ പെര്‍മിറ്റ് കിട്ടാൻ പുതിയ ബൈക്കിന്റെ വിലയേക്കാള്‍ ചെലവാക്കണം

മോട്ടോര്‍സൈക്കിളുകള്‍ക്ക് മാത്രമല്ല സിംഗപ്പൂര്‍ റോഡുകളില്‍ കാറുകളും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ സിംഗപ്പൂരില്‍ കാര്‍ വില്‍പന വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിംഗപ്പൂരില്‍ ഈ വര്‍ഷം പകുതിയാകുമ്പോള്‍ 20000ത്തില്‍ താഴെ യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. അതായത് ജനുവരി-ജൂണ്‍ വരെയുള്ള കാലയളവില്‍ 16,67 കാറുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍ 2021-ല്‍ ഇതേ സമയം 25,77 കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിംഗപ്പൂരില്‍ ആദ്യ 6 മാസത്തെ കാര്‍ വില്‍പ്പനയില്‍ 38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

More from DriveSpark

Article Published On: Wednesday, October 26, 2022, 15:47 [IST]
English summary
Motorcycle permit cost is more than new entry level bike price in singapore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X