മോട്ടോര്‍സ്‌പോര്‍ട്‌സ് കാണികള്‍ക്കും ഹാനികരം!
അപകടസാധ്യത ഏറെയുള്ള മോട്ടോര്‍സ്‌പോര്‍ട് ഇനങ്ങള്‍ അരേങ്ങേറുമ്പോള്‍ ട്രാക്കിന്റെ വക്കത്തുതന്നെ വാ പൊളിച്ചോ, ഇളിച്ചുകാട്ടിയോ നില്‍ക്കുന്ന ആരാധകരുണ്ട്. ഇത് അവരുടെ അസാധ്യ ധൈര്യം കൊണ്ടൊന്നുമല്ല; അസാമാന്യമായ ഭാവനാശേഷിയില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ്. വളരെ പ്രയാസപ്പെട്ട ഡ്രിഫ്റ്റ് ചെയ്തും മറ്റും വരുന്ന വാഹനത്തെ നിയന്ത്രിക്കാന്‍ അകത്തൊരാള്‍ മാത്രമേയുള്ളൂ എന്നതോര്‍ക്കണം. പടച്ച തമ്പുരാനൊക്കെ ഇടി കഴിഞ്ഞതിനു ശേഷമേ സ്ഥലത്തെത്തൂ!
ഈ വീഡിയോയില്‍ ഒരു പൂഷോ കാര്‍ നിയന്ത്രണം വിട്ട് കാണികള്‍ക്കിടയിലേക്കു ചെല്ലുന്നതു കാണാം.


Click it and Unblock the Notifications








