ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹന വിപണി വളര്‍ച്ചയുടെ പാതയിലാണ്. അടുത്തകാലത്തായി നിരവധി നിര്‍മാതാക്കള്‍ കൂടി കടന്നുവന്നതോടെ മത്സരവും മുറുകി കച്ചവടവും കൂടി. എന്നാല്‍ ഇതിനിടെ കല്ലുകടിയായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തീപിടിക്കുന്ന വാര്‍ത്തകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

ബുധനാഴ്ച ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചതിനെ തുടര്‍ന്ന് റൈഡര്‍ സ്‌കൂട്ടറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 78-ന് സമീപമാണ് സംഭവം. ഡെലിവറി ബോയ് ഓടിച്ച ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നോയിഡയിലെ സെക്ടര്‍ 80ലെ ബിഗ് ബാസ്‌ക്കറ്റ് സ്റ്റോറില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ് ചന്ദ്രപ്രകാശ്.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

നോയിഡയിലെ സെക്ടര്‍ 78ലെ പ്രധാന റോഡില്‍ വെച്ചാണ് സംഭവം. ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചതിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടിയാണ് അയാള്‍ സ്വന്തം ജീവന്‍ രക്ഷിച്ചത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. എന്നാല്‍ അപ്പോഴേക്കും സ്‌കൂട്ടര്‍ കത്തിനശിച്ചിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമാണ് ഇവി വിപ്ലവം നയിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ടെങ്കിലും ആവര്‍ത്തിച്ചുള്ള തീപിടുത്തങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസ്സുകാരന്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലെ വസായ് പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഷബീര്‍ ഷാനവാസ് എന്ന കുട്ടിയാണ് മരിച്ചത്.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

ബാറ്ററി മാത്രം മാറ്റി പ്രത്യേകം ചാര്‍ജ് ചെയ്യാവുന്ന രീതിയായിരുന്നു ഷബീറിന്റെ പിതാവിന്റെ ഇവിക്ക്. സാധാരണ രാത്രിയില്‍ വീട്ടില്‍ വരുമ്പോള്‍ വാഹനത്തിന്റെ ബാറ്ററി വിച്ഛേദിച്ച് ചാര്‍ജ് ചെയ്യാന്‍ വെയ്ക്കാറുണ്ട്. രാവിലെ അത് അഴിച്ചുമാറ്റി വാഹനത്തില്‍ ഘടിപ്പിച്ച ശേഷം യാത്രചെയ്യാറാണ് പതിവ്.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

പതിവ് പോലെ പിതാവ് ബാറ്ററി ചാര്‍ജിലിട്ടു. അതേ മുറിയില്‍ 7 വയസ്സുള്ള കുട്ടിയും മുത്തശ്ശിയും ഉറങ്ങി. എന്നാല്‍, പുലര്‍ച്ചെ 4.10ഓടെ മുറിക്ക് പെട്ടെന്ന് തീപിടിച്ചു. ഉടന്‍ തന്നെ അയല്‍വാസികള്‍ എത്തി തീ അണച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 70 ശതമാനം പൊള്ളലേറ്റ കുട്ടി അവിടെ വെച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മുത്തശ്ശി ചികിത്സയിലാണ്. ബാറ്ററി പൊട്ടിത്തെറിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഏത് കമ്പനിയുടേതാണെന്ന കാര്യം വ്യക്തമല്ല.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കും തീപിടിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ബാറ്ററികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; ചാടിയതിനാല്‍ ഡെലിവറി ബോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി

ഒക്ടോബര്‍ ഒന്നു മുതല്‍ ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് 2 മാസമായി വൈകുകയാണ്. പുതിയ നടപടിക്രമം അനുസരിച്ച് ഡിസംബര്‍ ഒന്നാണ് അവസാന തീയതി. ഇത് മാറ്റത്തിന്റെ പ്രാരംഭ ഘട്ടമാണ്. രണ്ടാം ഘട്ടത്തിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 ആണ്. ഈ മാറ്റങ്ങളില്‍ ബാറ്ററി സെല്‍, ചാര്‍ജര്‍, ബാറ്ററി പായ്ക്ക് ഡിസൈന്‍, ബാറ്ററി ഹീറ്റിംഗ് എന്നിവയുടെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Friday, October 28, 2022, 10:35 [IST]
English summary
Moving electric scooter caught fire delivery boy jumped from it to save his life
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X