ലോകത്തിലെ ഏറ്റവും വലിയ കാര്‍ വാഷ് കമ്പനി
വീട്ടില്‍ വെച്ച് കാര്‍ കഴുകുന്നത് നിയമവിരുദ്ധമാക്കിയ രാജ്യങ്ങളുണ്ട്. ജലം പാഴാക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇത്തരം നിരോധനങ്ങള്‍ക്കുള്ളത്. കാര്‍ വാഷ് കേന്ദ്രങ്ങളില്‍ കഴുകലിന് വളരെക്കുറച്ച് വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ അവിടങ്ങളില്‍. വെള്ളം ഒട്ടും പാഴാക്കാതെ പുനസ്സംസ്‌കരിച്ചെടുക്കാനുള്ള സംവിധാനങ്ങളും കാര്‍ വാഷ് കേന്ദ്രങ്ങളിലുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ കഴുകള്‍ കേന്ദ്രത്തെക്കുറിച്ചാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

ചിത്രങ്ങളിലൂടെ നീങ്ങുക.

ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ കാര്‍വാഷിങ് സ്ഥാപനമായ മിസ്റ്റര്‍ വാഷ് സ്ഥിതി ചെയ്യുന്നത്.

മണിക്കൂറില്‍ 400 കാറുകള്‍ കഴുകി പുറത്തെത്തിക്കാനുള്ള സന്നാഹങ്ങള്‍ ഈ സ്ഥാപനത്തിലുണ്ട്.

ഏതാണ്ട് അഞ്ച് ലക്ഷം കാറുകള്‍ വര്‍ഷത്തില്‍ കഴുകി പുറത്തെത്തിക്കുന്നു മിസ്റ്റര്‍ കാര്‍ വാഷ്. 40 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് ഈ പ്ലാന്റ് സ്ഥാപിച്ചത്. ഒരു രണ്ടുനില ബില്‍ഡിങ്ങിലാണ് മിസ്റ്റര്‍ കാര്‍വാഷ് പ്രവര്‍ത്തിക്കുന്നത്.

6 യൂറോ മുതല്‍ ചെലവു വരുന്ന സര്‍വീസുകളാണ് ഇവിടെ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനികമായ കാര്‍ വാഷിങ് സംവിധാനങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നു. ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഓട്ടോമാറ്റഡാണ്. പ്രത്യേക പരിശീലനത്തിലൂടെ വൈദഗ്ധ്യം നേടിയ തൊഴിലാളികളാണ് കാറുകള്‍ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications








