വണ്ടിപ്രാന്തൻമാരുടെ ചങ്ക് തകർക്കുന്ന വീഡിയോ, ലംബോർഗിനിയോട് ഇത് വേണമായിരുന്നോ

ഒരു വാഹനം സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ്. ആഗ്രഹിച്ച് മോഹിച്ച് വാങ്ങിയ കാറിൽ ഒരു പോറൽ വീണാൽ തന്നെ നമ്മുടെ ചങ്കിൽ നിന്ന് ചോര പൊടിയും, അപ്പോൾ കോടികൾ മുടക്കി വാങ്ങുന്ന വാഹനം കേവലം റീച്ചിന് വേണ്ടി തകർത്ത് കളയുന്നത് കണ്ടാൽ നിങ്ങൾക്ക് സഹിക്കുവോ. യുട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുളള ചാനലാണ് മിസ്റ്റർബീസ്റ്റ് എന്നത്. 32 കോടിയോളം ആളുകളാണ് ഇദ്ദേഹത്തിൻ്റെ യുട്യൂബിലെ ഫോളോവേഴ്സിൻ്റെ എണ്ണം. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ വീഡിയോയിലാണ് ലംബോർഗിനി സാധാരണ ഡക്ട് ടേപ്പ് ഉപയോഗിച്ച് തകർക്കുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

അഞ്ചു ലക്ഷം ഡോളര്‍ വിലയുള്ള ലംബോര്‍ഗിനിയാണ് ഇയാൾ ഒരു ഡോളർ വിലയുളള ടേപ്പുകളുടെ കൂട്ടം കൊണ്ട് നശിപ്പിക്കുന്നത്. റോഡിന് കുറുകെ ടേപ്പുകൾ ഒട്ടിച്ചതിന് ശേഷം അത് ലംബോർഗിനി ഉപയോഗിച്ച് കീറി കളയുക എന്നതാണ് താരം ചെയ്യുന്നത്. 155 ദശലക്ഷം വ്യൂസ് ആണ് മിസ്റ്റർ ബീസ്റ്റിൻ്റെ ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഞെട്ടിക്കുന്ന കമൻ്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ലംബോർഗിനിയുടെ മോഡലുകളെ കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല, എന്നാലും ബ്രാൻഡിൻ്റെ ഏറ്റവും ഡിമാൻ്റുളള എസ്‌യുവിയാണ് ഉറൂസ്. ലംബോര്‍ഗിനിയുടെ ആദ്യത്തെ എസ്‌യുവിയാണ് ഉറൂസ്. ലോകത്ത് ജനപ്രിയമായ ഈ ബോഡിടൈപ്പില്‍ ഒരു വാഹനം ഇറക്കാന്‍ കമ്പനി ആദ്യം മടിച്ചുവെങ്കിലും ഉറൂസ് അവര്‍ക്ക് ലോട്ടറിയായി. ഇന്ന് ഇന്ത്യയിലടക്കം ചൂടപ്പം പോലെയാണ് ഉറൂസ് വിറ്റുപോകുന്നത്. സെലിബ്രിറ്റികളുടെയും പണക്കാരുടെയും പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നായി ഉറൂസ് പേരെടുത്തു.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഉറൂസിൻ്റെ SE എന്ന മോഡൽ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. 4.57 കോടി രൂപ എക്സ്ഷോറൂം വിലയാണ് ഉറൂസ് SE ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉറൂസ് പെര്‍ഫോര്‍മന്റെ, S വേരിയന്റുകള്‍ക്കൊപ്പമാണ് പുതിയ SE വേരിയന്റ് ചേരുന്നത്. പുതിയ പവര്‍ട്രെയിനിന് പുറമെ, ടെക്, ഫീച്ചര്‍ അപ്ഗ്രേഡുകള്‍ക്കൊപ്പം പുതുക്കിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്‌റ്റൈലിംഗും ഉറുസ് SE-ക്ക് ലഭിക്കുന്നു.

മെലിഞ്ഞിരിക്കുന്ന ഹെഡ്ലാമ്പ് യൂണിറ്റ് റാപ്പറൗണ്ട് ഡിആര്‍എല്ലുകളോട് കൂടിയ മട്രിക്‌സ് എല്‍ഇഡി സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നു. ബോണറ്റില്‍ പുതിയ ക്യാരക്ടര്‍ ലൈനുകള്‍ എയറോഡൈനാമിക്സിലും കൂളിംഗ് കാര്യക്ഷമതയിലും മെച്ചപ്പെടുത്തലുകള്‍ വരുത്തിയതായി ലംബോര്‍ഗിനി അവകാശപ്പെടുന്നു. പുതുക്കിയ ഫ്രണ്ട് ബമ്പര്‍, ഗ്രില്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ മോഡലിന് ഷാര്‍പ്പര്‍ ലുക്ക് നല്‍കുന്നു. കൂടാതെ ഒരു പുതിയ ടെയില്‍ ലാമ്പ് ഗ്രില്ലും ഇതിന് ലഭിക്കുന്നു. പിറെല്ലി പി സീറോസ് ടയറില്‍ പൊതിഞ്ഞ 21 ഇഞ്ച് വീലിലാണ് ഇത് ഓടുന്നത്.

എക്‌സ്റ്റീരിയര്‍ പോലെ തന്നെ ലംബോര്‍ഗിനി ഉറുസ് SE പെര്‍ഫോമന്‍സ് എസ്‌യുവിയുടെ അകത്തളത്തിലും സൂക്ഷ്മമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത എസി വെന്റുകള്‍, പുതുക്കിയ മെറ്റീരിയലുകള്‍, പുതിയ പാനല്‍, ഡാഷ്ബോര്‍ഡ് കവറിംഗുകള്‍ എന്നിവയാണ് ഉറുസ് SE-യുടെ ക്യാബിനിലുണ്ട്. പുതിയ ലംബോര്‍ഗിനി റെവല്‍റ്റോയില്‍ നിന്നുള്ള 12.3-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. ഇതിന് കൂടുതല്‍ റെസ്‌പോണസീവ് UI , കൂടാതെ ഒരു സമര്‍പ്പിത ടെലിമെട്രി സംവിധാനവും ഉണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 620 bhp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പരിചിതമായ 4.0-ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഉറുസ് SE-ക്ക് കരുത്ത് പകരുന്നത്. 25.9kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം ഘടിപ്പിക്കുന്നതിനായി എഞ്ചിന്‍ റീ-എഞ്ചിനിയര്‍ ചെയ്തിട്ടുണ്ട്. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ വരുന്നത്.

800hp പവറും 950Nm ടോര്‍ക്കും ആണ് മൊത്തം പവര്‍ ഔട്ട്പുട്ട്. ഉറൂസ് SE-ക്ക് 60 കിലോമീറ്റര്‍ റേഞ്ച് ഉണ്ട്. ഇവി മോഡില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകാം. ഇലക്ട്രിക് മോഡില്‍ പോലും ഫോര്‍ വീല്‍ ഡ്രൈവ് ഉണ്ടെന്നതാണ് ഉറൂസ് SE-യുടെ പ്രത്യേകത. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 312 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 17, 2024, 20:23 [IST]
English summary
Mrbeast youtube vlogger lamborghini destruction video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X