റീസ്‌റ്റോര്‍ ചെയ്ത് കുട്ടപ്പനാക്കിയ യമഹ RD350-യുടെ ഉടമ ആരെന്നറിയാമോ? ടാങ്കിന് മുകളിലുള്ള നമ്പര്‍ നോക്കൂ

ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ചിരുന്ന മോട്ടോര്‍സൈക്കിളാണ് യമഹ RD350. കള്‍ട്ട് സ്റ്റാറ്റസുള്ള ഈ ബൈക്ക് യമഹ തിരിച്ച് കൊണ്ടുവരുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി. ഈ മോട്ടോര്‍സൈക്കിളിന്റെ 350 സിസി, 2 സ്ട്രോക്ക്, എയര്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ എഞ്ചിന്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

വിപണിയില്‍ നിന്ന് വിടപറഞ്ഞെങ്കിലും യമഹ RD350-ക്ക് യൂസ്ഡ് വാഹന മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. സ്വന്തമായി ഒരു ആരാധവൃന്തം തന്നെയുള്ള RD350-യെ സ്നേഹിക്കുന്ന ഒത്തിരി സെലിബ്രിറ്റികളും നമ്മുടെ നാട്ടിലുണ്ട്. അതില്‍ ഏറ്റവും മുമ്പനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. രാജ്യത്തെ ഏറ്റവും 'സമ്പന്നമായ' വാഹന ശേഖരങ്ങളില്‍ ഒന്ന് സ്വന്തമായുള്ള വ്യക്തിയാണ് ധോണി.

mahendra singh dhoni

ക്യാപ്റ്റന്‍ കൂളിന്റെ ഗരാജ് നിറയെ ഐക്കണിക് ബൈക്കുകളുടെ വമ്പന്‍ നിര തന്നെ കാണാന്‍ സാധിക്കും. ക്രിക്കറ്റ് ഫീല്‍ഡില്‍ മാത്രമല്ല കളത്തിന് പുറത്തും വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ധോണി ഇടക്കിടെ തന്റെ ഗരാജ് വലതാക്കാറുണ്ട്. അടുത്തിടെ ഒരു മെര്‍സിഡീസ് ബെന്‍സ് ജി വാഗണ്‍ സ്വന്തമാക്കിയ ധോണി അതില്‍ ചുറ്റിയടിക്കുന്ന വീഡിയോ വൈറലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ജാവ 42 ബോബര്‍ ബൈക്കും വാഹന ശേഖരത്തില്‍ ചേര്‍ത്തിരുന്നു.

കസ്റ്റമൈസ് ചെയ്ത വ്യത്യസ്ത ലുക്കിലുള്ള ഒരു ബൈക്കായിരുന്നു ഇത്. ജേഡ്/ബോട്ടില്‍ ഗ്രീന്‍ നിറത്തില്‍ പൂര്‍ത്തിയാക്കിയ ജാവ 42 ബോബര്‍ ബൈക്ക് പോളിമര്‍ പൈപ്പ് ഫിറ്റിംഗുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ സ്‌കിപ്പര്‍ ധോണിക്ക് സമ്മാനമായി നല്‍കുകയായിരുന്നു. ഈ നിരയിലേക്കിപ്പോള്‍ മറ്റൊരു പുതിയ വാഹനം കൂടി ചേര്‍ത്തിരിക്കുകയാണ് എംഎസ് ധോണി. യമഹ RD350 ബൈക്ക് ആണ് എംഎസ് ധോണി സ്വന്തമാക്കിയ ഏറ്റവും പുതിയ വാഹനം.

mahendra singh dhoni jawa 42 bobber

ഇതിനോടകം തന്നെ ഒരു യമഹ RD350 ബൈക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് സ്വന്തമായുണ്ട്. എന്നാല്‍ യമഹ RD350 ബൈക്കിനോട് അദ്ദേഹത്തിന് ഒരു പ്രത്യേക ഇഷ്ടമാണ്. ചെറുപ്പകാലത്ത് ക്രിക്കറ്റര്‍ ആദ്യം വാങ്ങിയ ബൈക്ക് ആയതിനാല്‍ യമഹ RD350 ബൈക്കിനോട് പ്രത്യക ആത്മബന്ധമാണ്. അതുകൊണ്ട് ഇന്നും നല്ല യമഹ RD350 ബൈക്ക് കിട്ടിയാല്‍ എംഎസ് ധോണി വാങ്ങും. അദ്ദേഹത്തിന്റെ നിലവിലെ യമഹ RD350 ബൈക്കിന് പച്ച നിറമാണ്.

വിക്കറ്റ് കീപ്പര്‍ക്ക് ഈ യമഹ ബൈക്കിനോടുള്ള ക്രോസ് അടിവരയിട്ട് കാണിക്കുകയാണ് പുതിയ ബൈക്കിന്റെ പര്‍ച്ചേസ്. ചണ്ഡീഗഢില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ സ്‌മോക്ക് കസ്റ്റംസ് എന്ന കമ്പനിയാണ് ഈ യമഹ RD350 ബൈക്ക് ധോണിക്ക് എത്തിച്ചത്. ഈ ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിന് മുകളില്‍ '7' എന്ന അക്കം ആലേഖനം ചെയ്തിട്ടുണ്ട്. താരത്തിന്റെ ജേഴ്സി നമ്പറാണ് 7.

mahendra singh dhoni yamaha rd350

എംഎസ് ധോണിക്ക് ബൈക്ക് കൈമാറുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ബ്ലൂ സ്‌മോക്ക് കസ്റ്റംസിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇതിഹാസ ക്രിക്കറ്റര്‍മാരായ വെങ്കിടേഷ് പ്രസാദും സുനില്‍ ജോഷിയും ധോണിയുടെ ഗരാജ് സന്ദര്‍ശിച്ചതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എണ്ണിയാലൊടുങ്ങാത്തത്ര മോട്ടോര്‍സൈക്കിളുകളുള്ള രണ്ട് നിലകളായുള്ള അടച്ചിട്ട ഗരാജിന്റെ ഉള്‍വശം കാണിക്കുന്ന വീഡിയോ ആയിരുന്നവത്.

പഴയ തലമുറ യമഹ YZF-R6 പോലെ തോന്നുന്ന ഫുള്ളി ഫെയര്‍ഡ് യമഹ സ്പോര്‍ട്സ് ബൈക്ക് അവിടെ ആദ്യം കണ്ടത്. ശേഷം സ്റ്റാർ ക്രിക്കറ്ററുടെ യമഹ, യെസ്ഡി, ജാവ, ബിഎസ്എ, നോര്‍ട്ടണ്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ടൂ സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളുകളാണ് വൈറൽ വീഡിയോയിൽ കണ്ടത്.

mahendra singh dhoni yamaha rd350

യമഹ RD350, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങിയ സമീപ ദശകങ്ങളിലെ പഴയ തലമുറ മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം ബിഎംഡബ്ല്യുവില്‍ നിന്നുള്ള ലിമിറ്റഡ് എഡിഷന്‍ ടു-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളും ഗരാജില്‍ കാണാനുണ്ടായിരുന്നു. കവസാക്കി നിഞ്ച ZX-14R, കവസാക്കി നിഞ്ച H2, ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ് ബോയ്, ഡ്യുക്കാട്ടി 1098, എക്‌സ്‌ക്ലൂസീവ് കോണ്‍ഫെഡറേറ്റ് X132 ഹെല്‍കാറ്റ് എന്നിവയാണ് ധോണിയുടെ മറ്റ് ബൈക്കുകള്‍.

More from DriveSpark

Article Published On: Sunday, December 3, 2023, 9:28 [IST]
English summary
Ms dhoni added another beautifully restored yamaha rd 350 to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X