ധോണിയും ട്രാഫിക് പൊലീസും; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ വളരെ വിനയവും ആരാധകരോട് വളരെ അനുകമ്പയും സ്നേഹവുമുളള വ്യക്തിയാണ് എല്ലാവരുടേയും പ്രിയപ്പെട്ട മഹേന്ദ്രസിംഗ് ധോണി. റാഞ്ചി സ്‌റ്റേഡിയത്തിന് പുറത്ത് ട്രാഫിക് പോലീസുകാരന്റെ കൂടെയുള്ള ചിത്രം എടുത്തതോടെ ക്രിക്കറ്റ് താരം സോഷ്യൽ മീഡിയയുടെ ഹൃദയം ഒരിക്കൽ കൂടി കീഴടക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന ക്രിക്കറ്റ് സീസണിൽ പരിശീലിക്കാനും ഫിറ്റ്നസ് നിലനിർത്താനും ധോണി പതിവായി ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം സന്ദർശിക്കാറുണ്ട്.

ചിത്രം വൈറലായതോടെ കമൻ്റിൽ ആരാധകരുടെ കുത്തൊഴുക്ക് തന്നെയാണ്. എത്ര മനോഹരമായ വ്യക്തിത്വം ആണ് അങ്ങയുടേത് എന്നൊക്കെ ആരാധകർ കമൻ്റിൽ പറഞ്ഞിരിക്കുന്നു. മികച്ച ക്രിക്കറ്റ് കളിക്കാരൻ എന്നതിനപ്പുറം അദ്ദേഹം ഒരു തികഞ്ഞ വാഹനപ്രേമി തന്നെയാണ്. അദ്ദേഹത്തിൻ്റെ കരിയർ ആരംഭിച്ചപ്പോൾ മുതൽ സ്വന്തമാക്കിയ വാഹനങ്ങൾ ഇപ്പോഴും പൊന്നു പോലെ സൂക്ഷിക്കുന്നു.

ധോണിയും ട്രാഫിക് പൊലീസും; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എം‌എസ് ധോണിയുടെ ശേഖരത്തിലുളള ഒരു വിന്റേജ് ബൈക്കുകളിലൊന്നാണ് നോർട്ടൺ ജൂബിലി 250. 2017 മോഡൽ കാവസാക്കി നിഞ്ച H2 33.30 ലക്ഷം രൂപ വിലമതിക്കുന്ന സൂപ്പർബൈക്കും ധോണിയുടെ ഗംഭീര കളക്ഷനുകളിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിശ്വസനീയമായ എസ്‌യുവികളിലൊന്നായ മഹീന്ദ്ര സ്‌കോർപിയോയും എംഎസ് ധോണിയുടെ പക്കലുണ്ട്, കസ്റ്റമൈസ് ചെയ്ത മോഡലാണ് ധോണിയുടെ പക്കലിരിക്കുന്നത്.

ക്രിക്കറ്റ് കഴിഞ്ഞാൽ വാഹനങ്ങളോടുള്ള കമ്പമാണ് ധോണിയുടെ പ്രധാന വിനോദം. അടുത്തിടെ ധോണിയുടെ വാഹന ശേഖരം കണ്ട മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് പോലും ഞെട്ടിയിരുന്നു. പഴഞ്ചൻ ബൈക്കുകളാണ് ഏറെ പ്രിയമെങ്കിലും വിന്റേജ് കാറുകളുടെ വളരെ വലിയ ശേഖരവും താരത്തിന്റെ പക്കലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് ക്യാപ്റ്റൻ കൂളിന്റെ താമസം.

ഈ ക്ലാസിക് കാറുകൾക്കൊപ്പം ആധുനിക കാറുകളുടെയും എസ്‌യുവികളുടെയും ശേഖരം ധോണിയുടെ ഗരാജിനെ വ്യത്യസ്‌തമാക്കുന്ന കാര്യമാണ്. ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്കാണ് ഇതിലെ കണ്ണഞ്ചിപ്പിക്കുന്ന മോഡൽ. ഇന്ത്യയിലെ ഒരേയൊരു മോഡലാണിതെന്നതാണ് ശ്രദ്ധേയമാക്കുന്നത്. ഈ പവർഫുൾ എസ്‌യുവിയിൽ 6.2 ലിറ്റർ ഹെൽകാറ്റ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

ഇത് ഏതാണ്ട് 707 bhp കരുത്തിൽ പരമാവധി 875 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 3.62 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കൂറ്റൻ എഞ്ചിൻ എസ്‌യുവിയെ പ്രാപ്‌തമാക്കുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ എസ്‌യുവി എന്ന പദവി ഉറപ്പിക്കുന്ന കണക്കുകളാണിത്. കാറുകളേക്കാൾ കൂടുതൽ മോട്ടോർസൈക്കിളുകളുടെ എണ്ണമാണ് അമ്പരിപ്പിക്കുന്നത്.

ഇതിനായി വലിയൊരു ചില്ലുകൂടാരം വരെ ധോണി തന്റെ ഫാം ഹൗസിൽ പണിതിട്ടുണ്ട്. റാഞ്ചിയിലെ ധോണിയുടെ ബൈക്കുകളും കാറുകളും എന്നു പറഞ്ഞ് എംഎസ്കെ പ്രസാദ് പുറത്തുവിട്ട വീഡിയോ കഴിഞ്ഞ ദിവസം ട്രെൻഡിംഗായിരുന്നു. ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെത്തിയപ്പോഴാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് ധോണിയുടെ സൂപ്പര്‍ ബൈക്കുകളുടെ കളക്ഷന്‍ കണ്ട് അന്തം വിട്ടത്.

ബ്രാഡ് പിറ്റ്, ടോം ക്രൂസ്, ഡേവിഡ് ബെക്കാം, റയാൻ റെയ്‌നോൾഡ്‌സ് തുടങ്ങി നിരവധി പ്രമുഖരുടെ ഉടമസ്ഥതയിലുള്ള ഒരു ബൈക്ക് ധോണിയുടെ കൈവശവും ഉണ്ട്. കോൺഫെഡറേറ്റ് X132 ഹെൽകാറ്റ് എന്ന പേരിൽ 150 മോഡലുകൾ മാത്രമാണ് കമ്പനി നിർമ്മിച്ചിട്ടുളളത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലെ ഒരേയൊരു ഉടമകളിൽ ഒരാളാണ് മഹേന്ദ്ര സിങ്ങ് ധോണി.

ഏറ്റവും പുതിയതായി തൻിറെ ഗാരേജിലേക്ക് ധോണി കൂട്ടിചേർത്തത് കിയ ഇവി6 ആണ്. ധോണി തന്റെ പുതിയ കിയ EV6-ല്‍ സഹതാരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെലവേറിയതും ആദ്യത്തെ ഓള്‍-ഇലക്ട്രിക് വാഹനമാണ് ഇത്. സിബിയു യൂണിറ്റാക്കി കൊണ്ടുവന്ന കിയ EV6 വളരെ കുറച്ച് എണ്ണം മാത്രമേ വില്‍പ്പനക്ക് എത്തിയിരുന്നത്. എന്നാല്‍ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്.

ഇവി6 ന്റെ അടിസ്ഥാന വേരിയന്റ് മുന്നില്‍ ഘടിപ്പിച്ച സിംഗിള്‍ മോട്ടോറോടുകൂടിയ ടൂ-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുമായാണ് വരുന്നത്. ഇത് പരമാവധി 229 bhp കരുത്തും 350 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. പ്രീമിയം ഓള്‍-വീല്‍-ഡ്രൈവ് പതിപ്പ് രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ അകമ്പടിയോടെ എത്തുന്നു. സംയുക്ത പവറും ടോര്‍ക്കും യഥാക്രമം 325 bhp, 605 Nm എന്നിവയില്‍ റേറ്റുചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, August 8, 2023, 19:28 [IST]
English summary
Ms dhoni captured photo with traffic police viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X