ഒറ്റ ഒപ്പുകൊണ്ട് വേറെ ലെവലായി; ഈ കാറിന്റെ മൂല്യം ഇപ്പോള്‍ 1.7 കോടി രൂപയല്ല!

ക്രിക്കറ്റ്, സിനിമ താരങ്ങളുടെ ഒരു ഓട്ടോഗ്രാഫ് കിട്ടാന്‍ വലിയ പാടാണെന്ന് നമുക്കറിയാം. ഒരു വാഹനപ്രേമിയെ സംബന്ധിച്ചിടത്തോളം തന്റെ വണ്ടിയില്‍ ഇഷ്ടതാരത്തിന്റെ കൈയ്യൊപ്പ് പതിയുന്നത് വലിയ സന്തോഷമായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹീന്ദ്ര സിംഗ് ധോണി തന്റെ ആരാധകന്റെ പുത്തന്‍ കാറില്‍ ഓട്ടോഗ്രാഫിടുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അതിനെ കുറിച്ച് തുടര്‍ന്ന് വായിക്കാം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് ധോണി. ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയാണ് 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന ധോണി. താരത്തിന്റെ നാട്ടുകാരനായ അഭിഷേക് എന്ന വ്യക്തി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ കടുത്ത ആരാധകന്‍ കൂടിയയിരുന്നു. താന്‍ പുതുതായി വാങ്ങിയ ബിഎംഡബ്ല്യു കാറില്‍ ധോണി കൈയ്യൊപ്പ് ചാര്‍ത്തണമെന്നത് അഭിഷേകിന്റെ വലിയ അഭിലാഷമായിരുന്നു.

ms dhoni signs fan bmw

പുതുതായി വാങ്ങിയ ബിഎംഡബ്ല്യു 740i സീരീസ് കാറില്‍ ഒപ്പ് വാങ്ങാന്‍ അഭിഷേക് സമ്മതവും വാങ്ങി. പുത്തന്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി ആരാധകന്‍ കാണിച്ച മാര്‍ക്കറുകളില്‍ ഒന്ന് തെരഞ്ഞെടുത്തു. ഓട്ടോഗ്രാഫിടാന്‍ പറ്റിയ സ്ഥലം നോക്കിയ ധോണി ഒടുവില്‍ പിന്‍ഭാഗത്തെ ആംറെസ്റ്റിനു പിന്നിലെ ഒരു ലെതര്‍ ഷീറ്റില്‍ ഒപ്പിട്ട ശേഷം കാറില്‍ നിന്നിറങ്ങി. തങ്ങളുടെ മാതൃഭാഷയിലായിരുന്നു അവര്‍ ഇരുവരും സംസാരിച്ചിരുന്നത്.

സുമീത് കുമാര്‍ ബജാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലായി മാറി. ഇതിനോടകം രണ്ട് ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടയ വീഡിയോക്ക് 30000-ത്തില്‍ കൂടുതല്‍ ആളുകള്‍ ലൈക്കടിച്ചിട്ടുണ്ട്. നിരവധി ആരാധകര്‍ വീഡിയോക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇതിഹാസ താരത്തിന്റെ ഒറ്റ ഒപ്പുകൊണ്ട് കാറിന്റെ മൂല്യം പലമടങ്ങ് കൂടിയതായാണ് ഒരാള്‍ കമന്റ് ചെയ്തത്. പ്രവര്‍ത്തിയിലൂടെ ആരാധകന്റെ ആഗ്രഹം നിറവേറ്റി നല്‍കിയ ലാളിത്യത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്.

ms dhoni signs fan bmw

ധോണി ആരാധകന്‍ വാങ്ങിയ ബിഎംഡബ്ല്യു 740i എന്ന മോഡല്‍ 1.7 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ഈ കാര്‍ മൊത്തം 7 വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇവിടെ അഭിഷേകിന്റെ കാര്‍ ബ്ലാക്ക് സഫയര്‍ മെറ്റാലിക് നിറത്തിലുള്ളതാണ്. ഈ കാറിന് 5391 mm നീളവും 1950 mm വീതിയും 1544 mm ഉയരവുമുണ്ട്.

കാറില്‍ സജ്ജീകരിച്ചിരിക്കുന്ന 2998 സിസി 6 സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിന്‍ പരമാവധി 375 bhp കരുത്തും 520 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഈ കാര്‍ ലിറ്ററിന് 12.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്.

ഈ 5 ഡോര്‍ കാര്‍ വെറും 5.4 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇബിഡിയുള്ള എബിഎസ്, 7 എയര്‍ബാഗുകള്‍, ഓവര്‍ സ്പീഡ് വാണിംഗ്, ലാന്‍ഡ് ഡിപ്പാര്‍ച്ചര്‍ വാണിംഗ്, എമര്‍ജന്‍സി ബ്രേക്ക് ലൈറ്റ് ഫ്‌ലാഷിംഗ്, പഞ്ചര്‍ കിറ്റ്, ഫ്രണ്ട് കൊളിഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സിസ്റ്റം റൈഡ് ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍ ഇന്ത്യയിലെ സെലിബ്രിറ്റി വാഹനപ്രേമികളിലെ പ്രമുഖനാണ് ധോണി. ഫെറാറി 599 GTO, ഔഡി Q7, മിത്സുബിഷി പജേറോ SFX, റോള്‍സ് റോയ്‌സ് സില്‍വര്‍ ഷാഡോ, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 എന്നിവയാണ് ധോണിയുടെ ഗരാജിലെ ചില കാറുകള്‍.

ധോണിയുടെ ഗരാജില്‍ കാറുകളേക്കാള്‍ കൂടുതല്‍ ടൂവീലറുകളാണുള്ളതെന്ന് പറയാം. കവസാക്കി നിഞ്ച H2, സുസുക്കി ഹയബൂസ, യമഹ RD 350, ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ് ബോയ് എന്നീ ഹൈ-എന്‍ഡ് മോഡലുകളുള്ള തന്റെ ബൈക്ക് ശേഖരത്തിലേക്ക് ധോണി അടുത്തിടെ പുതിയ ജാവ 42 ബോബര്‍ ചേര്‍ത്തിരുന്നു.

More from DriveSpark

Article Published On: Monday, November 13, 2023, 13:31 [IST]
English summary
Ms dhoni delights fan by giving autograph on new bmw car watch viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X