ഇതും വാങ്ങിയോ? ഘനഗാംഭീര്യത്തോടെ കോടികൾ വിലമതിക്കുന്ന ഡിഫൻഡറിൽ വന്നിറങ്ങി തല ധോണി
ഇന്ത്യൻ ക്രിക്കറ്റിൻ്റെ കാര്യം വരുമ്പോൾ, ഏറ്റവും മികച്ച ഒരു വ്യക്തിത്വമായി സ്വയം ഉറപ്പിച്ച ഒരാളാണ് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ക്രിക്കറ്റ് കളിക്ക് പുറമേ, വാഹനങ്ങളോടുള്ള അഭിനിവേശത്തിനും "തല" വളരെയധികം അറിയപ്പെടുന്നു. താരത്തിൻ്റെ ശേഖരത്തിൽ നിരവധി എക്‌സ്‌ക്ലൂസീവ് കാറുകളും ബൈക്കുകളും എസ്‌യുവികളും ഉണ്ട്. അടുത്തിടെ, ലാൻഡ് റോവർ ഡിഫൻഡറിൽ മുംബൈ വിമാനത്താവളത്തിൽ ധോണി എത്തിയത് കണ്ടിരുന്നു, ഈ ജനപ്രിയ എസ്‌യുവി ക്രിക്കറ്റ് താരം വാങ്ങിയോ ഇല്ലയോ എന്ന് ഇപ്പോൾ വ്യക്തമല്ല, എന്നിരുന്നാലും ഇതേക്കുറിച്ച് പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്.
മുകളിൽ സൂചിപ്പിച്ചതു പോലെ അടുത്തിടെ, മുംബൈ വിമാനത്താവളത്തിലെ പ്രൈവറ്റ് ടെർമിനലിൽ ധോണി എത്തുന്നത് കാണിക്കുന്ന ഒരു വീഡിയോയിൽ, ജനപ്രിയ ക്രിക്കറ്റ് താരം ലാൻഡ് റോവർ ഡിഫെൻഡർ 110 -ൽ വിമാനത്താവളത്തിൽ എത്തുന്നത് കാണാം. വാഹനത്തിന്റെ വരവ് കാണാൻ തന്നെ ഒരു ആനചന്തമാണ് എന്ന് പറയാം.

വരുന്ന സമയത്ത് ഈ വമ്പൻ എസ്‌യുവിയിൽ അദ്ദേഹം വാഹനത്തിൻ്റെ മുൻവശത്തും രണ്ട് കൂട്ടാളികൾ പുറകിലുമാണ് വാഹനത്തിൽ ഇരുന്നത്. തുടർന്ന് അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയും തിരക്കിൽ തൻ്റെ ഫ്ലൈറ്റ് പിടിക്കാൻ ടെർമിനലിൻ്റെ ഗേറ്റിലേക്ക് ഓടിക്കയറുകയും ചെയ്യുന്നു. ഇത്രയും സംഭവ വികാസങ്ങളാണ് വീഡിയോയിൽ കാണാനാവുന്നത്.
പാൻജിയ ഗ്രീൻ ഷെയ്ഡിൽ തീർത്ത ഈ ലാൻഡ് റോവർ ഡിഫൻഡർ 110 ധോണിയുടേതാണോ അല്ലയോ എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്. കൗതുകം ലേശം കൂടുതലായതു കോണ്ട് തന്നെ കാര്യമായി ഒന്നു തപ്പിനോക്കുകയും, ഈ പ്രത്യേക ഡിഫൻഡർ MS ധോണിയുടെ ഉടമസ്ഥതയിലുള്ളതല്ല എന്നും ഞങ്ങൾ കണ്ടെത്തി. പകരം, AON ഇന്ത്യ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

നിലവിൽ, ധോണിക്ക് ഈ ഒരു പ്രത്യേക ലാൻഡ് റോവർ ഡിഫെൻഡർ 110 മോഡൽ ഇല്ലെങ്കിലും, അദ്ദേഹത്തിൻ്റെ വമ്പിച്ച വാഹന ശേഖരത്തിൻ്റെ ഭാഗമായ മറ്റ് ഒട്ടനവധി രസകരമായ എസ്‌യുവികളുണ്ട് എന്നത് നമുക്ക് ഏവർക്കും അറിയാം. അദ്ദേഹത്തിൻ്റെ ഗാരേജിൽ നിന്നുള്ള മികച്ച എസ്‌യുവികളിൽ ചിലത് നമുക്ക് ഒന്നു നോക്കാം.
ധോണിക്ക് ടൺ കണക്കിന് കൂൾ എസ്‌യുവികൾ ഉണ്ട്, അവയിൽ രണ്ടെണ്ണം അദ്ദേഹത്തിൻ്റെ വിൻ്റേജ് ലാൻഡ് റോവർ ഡിഫൻഡറുകളാണ് എന്നത്. ആദ്യത്തേത് ഒരു ക്ലാസിക് ഡിഫൻഡർ 110 മോഡൽ ആണ്, അതിന് കാൻ X -ലാൻഡർ ഗ്രില്ല് ഉപയോഗിച്ച് ഒരു കസ്റ്റമൈസേഷൻ നൽകിയിട്ടുണ്ട്. ജനറൽ മോട്ടോഴ്‌സ് ബ്യൂക്ക് V8 എഞ്ചിൻ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള ഐതിഹാസിക റോവർ V8 കാർബുറേറ്റർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം സ്ഥാനത്ത്. എഞ്ചിൻ ഒരു നല്ല V8 എക്‌സ്‌ഹോസ്റ്റ് നോട്ടും ഏകദേശം 130 bhp മാക്സ് പവറും ഉത്പാദിപ്പിക്കുന്നു.
ഈ ഡിഫൻഡർ കൂടാതെ, 1971 -ലെ ലാൻഡ് റോവർ സീരീസ് സ്റ്റേഷൻ വാഗണും അദ്ദേഹത്തിന്റെ പക്കലുണ്ട്. കുറച്ച് കാലം മുമ്പ് നടന്ന ഒരു ഓൺലൈൻ ലേലത്തിലൂടെയാണ് അദ്ദേഹം ഇത് സ്വന്തമാക്കിയത്. ലാൻഡ് റോവറിൻ്റെ ഈ പ്രത്യേക സീരീസ് 3 മോഡൽ നിർമ്മിച്ചത് 1971 -നും 1985 -നും ഇടയിലാണ്.
ഇത് 2.3 ലിറ്റർ ഫോർ -സിലിണ്ടറും 3.5 -ലിറ്റർ V8 യൂണിറ്റും ഉൾപ്പടെ മറ്റ് ചില ഓപ്ഷനുകളും നൽകിയിരുന്നു. ധോണിയുടെ ലാൻഡ് റോവർ സീരീസ് 3 യെല്ലോ & വൈറ്റ് ഡ്യുവൽ -ടോൺ കളർ സ്കീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇത് കൂടാതെ വളരെ സ്പെഷ്യലായ നിസാൻ വൺ ടൺ ജോംഗയും തലയുടെ ഗരാജിലുണ്ട്.


Click it and Unblock the Notifications








